'സെന്‍ട്രല്‍ വിസ്റ്റ'യെ കുറിച്ചുള്ള വ്യാജവാര്‍ത്തകളില്‍ വഞ്ചിതരാകരുതെന്ന് മന്ത്രി

First Published May 8, 2021, 4:51 PM IST

"സെൻട്രൽ വിസ്റ്റ അവന്യൂവിൽ നടന്നുകൊണ്ടിരിക്കുന്ന ജോലികളെക്കുറിച്ചുള്ള വ്യാജ ചിത്രങ്ങളിലും കള്ളക്കഥകളിലും വിശ്വസിക്കരുത്. ഞാവല്‍ മരങ്ങളൊന്നും നീക്കം ചെയ്തിട്ടില്ല. മുഴുവന്‍ പദ്ധതിയ്ക്കിടെയ്ക്ക് കുറച്ച് മരങ്ങൾ മാത്രമേ പറിച്ച് നടുകയുള്ളൂ. മൊത്തത്തിൽ പച്ച കൊണ്ടുള്ള ആവരണം വർദ്ധിക്കും. വിളക്ക് കാലുകള്‍ പോലുള്ള പൈതൃക ചിഹ്നങ്ങള്‍ പുനഃസ്ഥാപിക്കും."
...... കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി ഇന്ന് തന്‍റെ ട്വിറ്ററില്‍ കുറിച്ചു.

 

ദേശീയ മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും സെന്‍റട്രല്‍ വിസ്തയെ കുറിച്ചുള്ള വാര്‍ത്തകള്‍ക്കും വ്യാജപ്രചാരണങ്ങള്‍ക്കും ഇടെയാണ് ഹർദീപ് സിംഗ് പുരിയുടെ ട്വീറ്റ്. ന്യൂ ദില്ലി റെയ്‍സീന ഹില്‍സിലെ ഇന്ത്യയുടെ ഭരണസിരാ കേന്ദ്രമായ 'സെൻട്രൽ വിസ്ത' യുടെ പുനഃനവീകരണം പ്രഖ്യാപിച്ചപ്പോള്‍ തന്നെ വിവാദങ്ങളും തുടങ്ങിയിരുന്നു. അറിയാം സെന്‍ട്രല്‍ വിസ്തയുടെ പുനഃനവീകരണത്തെ കുറിച്ച്.