കര്‍ഷക സമരം 40 -ാം ദിവസം; റിലയന്‍സിന്‍റെ ഉറപ്പല്ല, കേന്ദ്ര സര്‍ക്കാറിന്‍റെ ഉറപ്പാണ് വേണ്ടതെന്ന് കര്‍ഷകര്‍
First Published Jan 4, 2021, 12:34 PM IST
തുടര്‍ച്ചയായ നാല്പതാം ദിവസവും ദില്ലി അതിര്‍ത്തികളില്‍ ആയിരക്കണക്കിന് കര്‍ഷകര്‍, വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരം തുടരുകയാണ്. വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളും നടത്തിയ ആറ് ചര്‍ച്ചകളും പരാജയപ്പെട്ടു. കര്‍ഷകരുടെ ആവശ്യത്തെ നിരാകരിച്ച സര്‍ക്കാര്‍ എല്ലാ ചര്‍ച്ചയിലും നിയമ ഭേദഗതി മാത്രമാണ് മുന്നോട്ട് വച്ചത്. എന്നാല്‍ ഭേദഗതിയല്ല ആവശ്യമെന്നും നിയമം പൂര്‍ണ്ണമായും എടുത്ത് കളയണമെന്നും അതുവരെ സമരം തുടരുമെന്നും കര്‍ഷകര്‍ ആവര്‍ത്തിച്ചു. ഇതോടെ ഏറ്റവും അവസാനത്തെ ചര്‍ച്ചയില്‍ കര്‍ഷകര്‍ ഏറ്റവും ഒടുവില്‍ ഉന്നയിച്ച നാല് ആവശ്യങ്ങളില്‍ രണ്ടെണ്ണത്തില്‍ ഭേദഗതി ചെയ്യാമെന്ന് കേന്ദ്ര സര്‍ക്കാരിന് സമ്മതിക്കേണ്ടിവന്നു. അതിനിടെ, അമ്പതിലധികം കര്‍ഷകര്‍ മരിച്ചിട്ടും ചിലര്‍ ആത്മഹത്യ ചെയ്തിട്ടും മോദിക്കോ മന്ത്രിമാര്‍ക്കോ മനം മാറ്റം ഉണ്ടായില്ലെന്ന ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രംഗത്തെത്തി. ഇന്ന് ഉച്ചയ്ക്ക് ഏഴാം വട്ട ചര്‍ച്ച നടക്കാനിരിക്കേ കരാര്‍ കൃഷിയിലേക്ക് ഇല്ലെന്ന് കര്‍ഷകര്‍ക്ക് ഉറപ്പുമായി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് രംഗത്തെത്തി. സമരഭൂമിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യമാറാമാന്‍ ദീപു എം നായര്‍.

വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പഞ്ചാബില്‍ നിന്നും രാജസ്ഥാനില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള കര്‍ഷകര്‍ 2019 നവംബര്‍ 26 -ാം തിയതി മുതല്‍ ദില്ലി അതിര്‍ത്തികളില്‍ സമരം നടത്തുന്നത്.
കർഷക ഉൽപാദനവും വാണിജ്യവും, കാർഷിക സേവന ബിൽ, അവശ്യവസ്തുക്കളുടെ (ഭേദഗതി) ബിൽ എന്നിങ്ങനെ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് വിവാദ ബില്ലികളും പിന്‍വലിക്കണമെന്നാണ് രാജ്യത്തെ 40 ഓളം കര്‍ഷക സംഘടനകളുടെ ആവശ്യം.

കര്‍ഷക സംഘടനകളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ പക്ഷേ. കേന്ദ്രസര്‍ക്കര്‍ തയ്യാറല്ല. കോര്‍പ്പറേറ്റുകളെ സംരക്ഷിക്കാനാണ് കേന്ദ്രസര്‍ക്കര്‍ ഈ വിവാദ ബില്ലുകള്‍ പാസാക്കിയതെന്ന് കര്‍ഷക സംഘടനകളും ആരോപിക്കുന്നു. എന്നാല്‍, പാസാക്കിയ ബില്ലുകള്‍ ഒരു കാരണവശാലും പിന്‍വലിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹം ഭരിക്കുന്ന എന്‍ ഡി എ സര്‍ക്കാരും.(കൂടുതല്‍ ചിത്രങ്ങള്‍ക്ക് Read More -ല്‍ ക്ലിക്ക് ചെയ്യുക, )
Post your Comments