നവി മുംബൈയില്‍ പറന്നിറങ്ങിയ രാജഹംസങ്ങള്‍

First Published Apr 20, 2020, 1:10 PM IST


ഒരു വലിയ പരവതാനി വിരിച്ചത് പോലെയാണ് അവ നവി മുംബൈയിലെ ചതുപ്പ് നിലങ്ങളിലേക്ക് പറന്നിറങ്ങിയത്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഇത്തവണ വളരെ കൂടുതലായിരുന്നു. ഒന്നും രണ്ടുമല്ല പതിനായിരക്കണക്കിന് രാജഹംസങ്ങളാണ് ലോക്ഡൗണ്‍ കാലത്ത് നവി മുംബൈയിലെ ചതുപ്പ് നിലത്തേക്ക് പറന്നിറങ്ങിയത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നഗരത്തിലേക്ക് കുടിയേറുന്ന ഫ്ലമിംഗോകളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായതിന്‍റെ ഫലമാണിത്. ലോക്ഡൗണല്ല, ആല്‍ഗകളാണ് രാജഹംസങ്ങളെ നവി മുംബൈയുടെ ചതുപ്പ് നിലത്തേക്ക് കൊണ്ടെത്തിച്ചതെന്ന് പക്ഷി നിരീക്ഷകരും പറയുന്നു. പക്ഷികളുടെ പ്രധാന ഭക്ഷണ സ്രോതസ്സായ നീല-പച്ച ആൽഗകളുടെ അളവ് ക്രമാതീതമായി വർദ്ധിച്ചതാണ് ഇവരുടെ വരവിന് പ്രധാനകാരണമെന്നും പ്രകൃതിശാസ്ത്രജ്ഞർ പറയുന്നു. അതെന്ത് തന്നെയായാലും  പക്ഷിനിരീക്ഷണം നടത്തുന്നതിലും പക്ഷി സംരക്ഷണത്തെക്കുറിച്ച് അവബോധം വളർത്തുന്നതിലും അത് വഴി അവയെ സംരക്ഷിക്കാൻ സർക്കാരിന് മേല്‍ സമ്മർദ്ദം ചെലുത്തുന്നതിലും ഒരു പ്രത്യേക താല്‍പര്യം ഇപ്പോള്‍ നവി മുംബൈയ്ക്ക് ഉണ്ട്. കാണാം ആ അതിഥികളെ.