ഇന്ത്യയുമായി ഭീകരവാദത്തിനെതിരെ സഹകരണം, എങ്കിലും കാശ്മീരില്‍ ആശങ്കയെന്ന് ജര്‍മ്മന്‍ ചാൻസലർ ഏഞ്ചല മെർക്കൽ

First Published 2, Nov 2019, 2:00 PM IST

ഇന്ത്യ കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ ഇന്ത്യാ സന്ദര്‍ശനത്തിന് ജര്‍മ്മന്‍ ചാൻസലർ ഏഞ്ചല മെർക്കൽ എത്തി. ഭീകരവാദം നേരിടാൻ ജർമ്മനിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 17 കരാറുകളിൽ ഇന്ത്യയും ജർമ്മനിയും ഒപ്പുവച്ചു. കാണാം ജര്‍മ്മന്‍ ചാൻസലർ ഏഞ്ചല മെർക്കലിന്‍റെ ഇന്ത്യാ സന്ദര്‍ശന ചിത്രങ്ങള്‍.

അഞ്ചാമത് ഇന്ത്യ-ജർമ്മനി സർക്കാർ തല കൂടിയാലോചനയ്ക്കായിരുന്നു ജര്‍മ്മന്‍ ജര്‍മ്മന്‍ ചാൻസലർ ഏഞ്ചല മെർക്കൽ ഇന്ത്യയിലെത്തിയത്.

ഇന്ത്യ, ജര്‍മ്മനിയുടെ അടുത്ത സുഹൃത്തെന്നാണെന്ന് ജർമ്മൻ ചാൻസലർ ഏഞ്ചല മെർക്കൽ വിശേഷിപ്പിച്ചു.

പ്രതിരോധം, വിദ്യാഭ്യാസം, കായികം തുടങ്ങി നിരവധി മേഖലകളിലെ സഹകരണത്തിനുള്ള 17 കരാറുകളികള്‍ ഇന്ത്യയും ജർമ്മനിയും ഒപ്പുവച്ചു.

ഇന്ത്യയുടെ വികസനത്തിന് ജർമ്മനി പോലെയൊരു സാങ്കേതിക ശക്തിയുടെ സഹായം ഏറെ അനിവാര്യമാണെന്ന് ഏഞ്ചല മെര്‍ക്കലുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം നരേന്ദ്രമോദി പറഞ്ഞു.

തമിഴ്നാട്ടിലും ഉത്തർപ്രദേശിലും വരുന്ന വ്യവസായ ഇടനാഴിയിൽ മുതൽ മുടക്കാൻ ജർമ്മനിയെ മോദി ക്ഷണിച്ചു.

മെര്‍ക്കലുമായുള്ള ചര്‍ച്ചയില്‍ പാക് കേന്ദീകൃത ഭീകരവാദത്തെക്കുറിച്ചും ഇന്ത്യ ഉന്നയിച്ചു.

ജമ്മുകശ്മീരിൻറെ പ്രത്യേക പദവി റദ്ദാക്കിയത് ആഭ്യന്തരകാര്യമാണെന്ന് മോദി ഏഞ്ചല മെർക്കലിനോട് വിശദീകരിച്ചു.

യൂറോപ്യൻ പാർലമെൻറ്, വിഷയം ചർച്ച ചെയ്ത സാഹചര്യത്തിൽ അന്താരാഷ്ട്രാതലത്തില്‍ ജർമ്മനിയുടെ പിന്തുണ ഇന്ത്യക്ക് പ്രധാനമാണ്.

കശ്മീർ തർക്കം ഇന്ത്യയും പാകിസ്ഥാനും ചർച്ചയിലൂടെ പരിഹരിക്കുക എന്നതാണ് ജർമ്മനിയുടെ ഇതുവരെയുള്ള നിലപാട്.

എന്നാല്‍, കശ്മീര്‍ വിഷയത്തില്‍ നിലവിലെ സാഹചര്യങ്ങളില്‍ ജർമൻ ചാൻസലർ അംഗല മെർക്കൽ അതൃപ്തി പ്രകടിപ്പിച്ചു.

കശ്മീരിലെ നിലവിലെ സ്ഥിതി അവിടുത്തെ ജനങ്ങള്‍ക്ക് ഗുണകരവും സുസ്ഥിരവുമല്ലെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് തൊട്ടുമുന്‍പായിരുന്നു മെര്‍ക്കലിന്‍റെ അഭിപ്രായ പ്രകടനം.

കശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷമുളള സ്ഥിതിഗതികളില്‍ ഇന്ത്യന്‍ നിലപാടിന് വിരുദ്ധമായുളള സമീപനം മെര്‍ക്കലില്‍ നിന്നുണ്ടായത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുളള ചര്‍ച്ചക്ക് തൊട്ടുമുന്‍പായിരുന്നു മെര്‍ക്കല്‍ നിലപാട് വ്യക്തമാക്കിയതെന്നും ശ്രദ്ദേയമായി.

എന്നാല്‍ കൂടിക്കാഴ്ചയില്‍ കശ്മീര്‍ വിഷയം പരാമര്‍ശിക്കാന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ തയ്യാറായില്ല.

ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കറും ചര്‍ച്ചയില്‍ പങ്കെടുത്തു.

loader