ഇന്ത്യയെങ്ങും താരമായ ഐപിഎസുകാരന്‍ അജയ്പാല്‍ ശര്‍മ്മ ആരാണ്?
ആറു വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയെ വെടിവച്ച് വീഴ്ത്തി രാജ്യമെങ്ങും താരമായിരിക്കുകയാണ് ഐപിഎസ് ഓഫീസര്‍. ഉത്തര്‍പ്രദേശിലെ രാംപൂരിലാണ് സോഷ്യല്‍ മീഡിയയുടെ കയ്യടി നേടിയ സംഭവം നടന്നത്. എസ് പി അജയ്പാല്‍ ശര്‍മ്മയാണ് രക്ഷപ്പെട്ടോടിയ പ്രതിയെ വെടിവെച്ചിട്ടത്.
110

ആറ് വയസുകാരിയെ പീഡിപ്പിച്ചത് പെണ്‍കുട്ടിയുടെ സമീപവാസിയായ നാസില്‍ എന്ന ആളാണെന്ന് വ്യക്തമായതോടെ ഇയാളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് സംഘം സ്ഥലത്തെത്തി. പൊലീസിനെ കണ്ട ഇയാള്‍ ആക്രമിക്കാന്‍ ശ്രമിക്കുകയും പിന്നീട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ അജയ്പാല്‍ പ്രതിയെ വെടിവച്ച് വീഴ്ത്തുകയായിരുന്നു.

210
310
പ്രതിയുടെ മുട്ടിന് താഴെ പൊലീസ് ഓഫീസര്‍ മൂന്ന് തവണ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒടുവില്‍ പിടികൂടിയ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

410
കഴിഞ്ഞ മാസമാണ് ആറ് വയസുകാരിയെ കാണാതായത്. കുട്ടിയെ കണ്ടെത്താന്‍ അന്വേഷണം നടത്തിയ പൊലീസ് ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അയല്‍വാസിയായ നാസിലാണ് പ്രതിയെന്ന് വ്യക്തമായത്.

510
സംഭവത്തില്‍ തനിക്ക് കിട്ടുന്ന പിന്തുണയ്ക്ക് നന്ദിയുമായി അജയ് പാല്‍ ശര്‍മ്മ ട്വീറ്റ് ചെയ്തു, തനിക്ക് ലഭിച്ച പിന്തുണയില്‍ നന്ദിയുണ്ടെന്നും. ഈ ദിവസം മാത്രം 1000 കോളുകള്‍ ലഭിച്ചെന്നും. തന്‍റെ ടീമിനെ ഓര്‍ത്ത് അഭിമാനമുണ്ടെന്നും ഇദ്ദേഹം ട്വീറ്റ് ചെയ്തു.

610
ഉത്തര്‍പ്രദേശ് പൊലീസിലെ 'സിംഗം' എന്നാണ് ഇദ്ദേഹത്തെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ബോളിവുഡിലെ പ്രശസ്ത പൊലീസ് ചിത്രമാണ് സിംഗം.

710
2011 ഐപിഎസ് ബാച്ചില്‍ പെട്ട അജയ് പാല്‍ ശര്‍മ്മ. ലുധിയാന സ്വദേശിയാണ്. 8 വര്‍ഷത്തെ പൊലീസ് സേവനത്തിനിടെ ഗാസിയാബാദ്, ഹത്റാസ്, ഗൗതം ബുദ്ധ നഗര്‍, പ്രയാഗ് രാജ് എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചു.

810
ഇപ്പോള്‍ റാം പൂരിലെ എസ്എഎസ്പിയാണ്.
ഇപ്പോള്‍ റാം പൂരിലെ എസ്എഎസ്പിയാണ്.
910
തന്നെ എന്‍ക്കൗണ്ടര്‍ സ്പെഷ്യലിസ്റ്റ് എന്ന് മാധ്യമങ്ങളില്‍ വിശേഷിപ്പിക്കുന്നത് ഒട്ടും ശരിയല്ലെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട് അജയ്പാല്‍ ശര്‍മ്മ. എന്‍ക്കൗണ്ടറുകള്‍ ആരും അറിഞ്ഞ് ചെയ്യുന്നതല്ല അത് സംഭവിക്കുന്നതാണ് എന്നാണ് ഇദ്ദേഹം പറയുന്നത്.

1010
2018 ല്‍ ജൂനിയര്‍ പൊലീസുകാര്‍ക്കിടിയിലെ കൈക്കൂലി നടത്താന്‍ അജയ്പാല്‍ ശര്‍മ്മ നേരിട്ട് നടത്തിയ പരിശോധനകള്‍ ഏറെ വാര്‍ത്ത പ്രധാന്യം നേടിയിരുന്നു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos