ഷിമോഗ സ്ഫോടനം; ക്വാറിയിലേക്ക് കൊണ്ടുവന്ന ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ച് ആറ് മരണം

First Published Jan 22, 2021, 1:37 PM IST

ര്‍ണ്ണാടകയിലെ ഷിമോഗ ജില്ലയില്‍ ഇന്നലെ രാത്രിയിലുണ്ടായ സ്ഫോടനത്തില്‍ ആറ് പേര്‍ മരിച്ചു. ഇന്നലെ രാത്രി 10.30 ഓടെയാണ് സ്ഫോടനം നടന്നത്. ശിവമോഗ നഗരത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള ഹുനസോഡു എന്ന പ്രദേശത്തെ സ്വകാര്യ കരിങ്കല്‍ ക്വാറിയിലാണ് സ്ഫോടനം ഉണ്ടായത്. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സുരക്ഷിത മേഖലയിൽ സ്ഥിതിചെയ്യുന്ന ലൈസൻസുള്ള ക്രഷിംഗ് യൂണിറ്റിലാണ് സംഭവം. ക്വാറിയില്‍ സ്ഫോടനത്തിനായി കൊണ്ടു വന്ന ജെലാറ്റിൻ സ്റ്റിക്കുകള്‍ കൊണ്ടുവന്ന ലോറി പൊട്ടിത്തെറിച്ചതാണ് അപടകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ബീഹാറിൽ നിന്നുള്ള ക്വാറി തൊഴിലാളികളാണ് മരിച്ചവരിലേറെയും. വ്യാഴാഴ്ച രാത്രി ഉണ്ടായ സ്ഫോടനത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് യെഡിയൂരപ്പ ഉത്തരവിട്ടു.