പൗരത്വ നിയമ ഭേദഗതി; തെരുവുകളില്‍ കലാപം

First Published Dec 16, 2019, 11:32 AM IST


പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ ഇന്ത്യയൊട്ടൊക്കും കലാപസമാനമായ അവസ്ഥ. ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ സര്‍വ്വകലാശാലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും തെരുവികളില്‍ പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെയുള്ള പോരാട്ടത്തിലാണ്. ഇന്നലെ ജാമിയാ മില്യ, അലിഗ‌‌‌‍ഢ് സര്‍വ്വകലാശാലകളില്‍ പൊലീസ് അക്രമം അഴിച്ച് വിട്ടതായി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. പൊലീസ് മര്‍ദ്ദിച്ചതിന്‍റെ പാടുകള്‍ ഉയര്‍ത്തിക്കാണിച്ചാണ് ഇന്ന് രാവിലെ മുതല്‍ വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലയ്ക്ക് മുന്നില്‍ പ്രതിഷേധിക്കുന്നത്. അതിക്രൂരമായ മര്‍ദ്ദനമായിരുന്നു ഇന്നലെ പൊലീസ് ദില്ലിയിലെ സര്‍വ്വകലാശാലകളില്‍ അഴിച്ച് വിട്ടത്. 


രാജ്യം മുഴുവന്‍ കലാപാന്തരീക്ഷത്തില്‍ നില്‍ക്കുമ്പോഴും പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് പാകിസ്ഥാന്‍റെ ഭാഷയാണെന്നും അവര്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തില്‍ നിന്ന് അവരെ തിരിച്ചറിയാമെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ തെരുവുകളില്‍ കലാപം അഴിച്ച് വിടുമ്പോള്‍ പ്രധാനമന്ത്രി ഝാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോദന ചെയ്യുകയായിരുന്നു. ഇതിനിടെ പശ്ചിമ ബംഗാളില്‍ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ക്കും അഞ്ച് ട്രെയിനുകള്‍ക്കും തീവെച്ചു. കാണാം പ്രശ്നവത്ക്കരിക്കപ്പെടുന്ന ഇന്ത്യന്‍ പൗരത്വം.