ദൈവത്തിന് ഇന്നലെ പിറന്നാളായിരുന്നു; കാണാം ഭക്തരുടെ 'ട്രോള്‍ അര്‍ച്ചന'

First Published Apr 25, 2020, 3:43 PM IST

'ക്രിക്കറ്റ് മത'ത്തിലെ ഏക ദൈവത്തിന് ഇന്നലെ പിറന്നാളായിരുന്നു, 47 -ാം പിറന്നാള്‍. ഇന്ത്യയെ പോലൊരു രാജ്യത്ത്, ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറുകളില്‍  സാധാരണക്കാരന്‍റെ പ്രതീക്ഷകള്‍ക്ക് ലോകത്തോളം ചിറക് വിരിച്ച് പറക്കാന്‍ പഠിപ്പിച്ചവരില്‍ പ്രധാനിയായിരുന്നു സച്ചിന്‍ രമേശ് ടെന്‍റഡുല്‍ക്കര്‍ എന്ന സച്ചിന്‍. ഒരു പക്ഷേ തൊണ്ണൂറുകളില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉച്ചരിക്കപ്പെട്ട പേരും അദ്ദേഹത്തിന്‍റെതായിരിക്കും. ക്രിക്കറ്റ് കളിയുടെ ബാലപാഠങ്ങള്‍ അറിയാത്തവര്‍ പോലും സച്ചിന്‍ എന്ത് സ്കോര്‍ ചെയ്തുവെന്ന്  മാത്രമന്വേഷിക്കുന്ന കാലമായിരുന്നു തൊണ്ണൂറുകള്‍. സച്ചിന്‍റെ 47 -ാം പിറന്നാളിന് ട്രോളന്മാര്‍ നല്‍കിയ സമ്മാനങ്ങള്‍ കാണാം.