'കരുതലി'ന്‍റെ സൗദി അറേബ്യന്‍ മാതൃക; സ്വന്തം പൗരന്മാരെ ഇന്ത്യയില്‍ നിന്ന് നാട്ടിലെത്തിച്ചു

First Published Apr 28, 2020, 10:39 AM IST


കൊവിഡ് 19 മൂലം കേരളം ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ പൗരന്മാരെ സൗദി മന്ത്രാലയം തിരിച്ച് കൊണ്ടു പോയി. സൗദി ഭരണകൂടത്തിന്‍റെ പ്രത്യേക ഇടപെടലിനെ തുടർന്ന് മൂന്ന് വിമാനങ്ങളാണ് ഇന്ത്യയിൽ എത്തിയത്. കേരളത്തിൽ കുടുങ്ങിയ 138 സൗദി പൗരന്മാര്‍ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഇന്നലെ വൈകീട്ടോടെ യാത്ര തിരിച്ചു. എന്നാല്‍ ഇന്ത്യയില്‍ വിവിധ വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയവരെ തിരികെ നാട്ടിലെത്തിക്കുവാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിടത്ത് തന്നെ നില്‍ക്കുന്നു. ചിത്രങ്ങള്‍: രാജീവ്