ഇന്ത്യ : കൊവിഡ് രോഗികള്‍ 2 ലക്ഷം , മരണം 5,815
കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ത്യയില്‍ കൊവിഡ് 19 വൈറസിന് സമൂഹവ്യാപനം സാധ്യമായിട്ടില്ലെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് അവകാശപ്പെടുമ്പോഴും കഴിഞ്ഞ ഒറ്റ ദിവസത്തില്‍ ഇന്ത്യയില്‍ പുതുതായി രേഖപ്പെടുത്തിയത് 8909 രോഗികളും 217 മരണവും. ഇതോടെ ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. 2,07,615 പേർക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ ഏറ്റവുമൊടുവിലത്തെ കണക്ക് അനുസരിച്ച് ഇത് വരെ രോഗം ബാധിച്ചത്. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5815 ആയി ഉയർന്നു. ഒരു ലക്ഷത്തോളം പേർക്ക്, കൃത്യമായി പറഞ്ഞാൽ, 1,00,303 പേർക്ക് രോഗമുക്തിയുണ്ടായി എന്നത് മാത്രമാണ് ഈ കണക്കുകളിൽ ആശ്വാസം നൽകുന്ന ഏക കാര്യം. പക്ഷേ, ദിവസം തോറും രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നത്, രാജ്യം പോകുന്നതെങ്ങോട്ട് എന്നതിലെ കൃത്യമായ ചൂണ്ടുപലകയാണ്. ലോകത്ത് രോഗവ്യാപനക്കണക്കുകളിൽ ഇന്ത്യ ഏഴാം സ്ഥാനത്തെത്തിയെന്നതും ആശങ്ക കൂട്ടുകയാണ്. ഇതിനിടെ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ത്യയില്‍ കൊറോണാ വൈറസിന് സമൂഹ വ്യാപനം സാധ്യമായിട്ടില്ലെന്ന് വീണ്ടും അവകാശപ്പെട്ടു.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് എത്താൻ 109 ദിവസം ആണ് എടുത്തത്. എന്നാൽ ഇത് രണ്ട് ലക്ഷമാകാൻ എടുത്തത് 15 ദിവസം മാത്രമാണ് എന്ന് മനസ്സിലാക്കുമ്പോഴാണ് രോഗബാധയുടെ ഗുരുതരാവസ്ഥ എത്രയുണ്ട് എന്ന് വ്യക്തമാകുന്നത്.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടാൻ തുടങ്ങിയതിന് ശേഷം ഇതാദ്യമായി മഹാരാഷ്ട്രയിൽ രോഗം കൂടുന്നതിന്‍റെ തോത്, രാജ്യശരാശരിയേക്കാൾ താഴെപ്പോയി എന്നതാണ് ആശ്വാസം നൽകുന്ന മറ്റൊരു കാര്യം.

ഏഴ് ദിവസത്തെ ശരാശരി രോഗ വർദ്ധനാ നിരക്ക് കണക്ക് കൂട്ടുന്ന Compunded Daily Growth Rate (CDGR) അനുസരിച്ച്, കഴിഞ്ഞ മൂന്ന് ദിവസമായി ദേശീയശരാശരിയേക്കാൾ താഴെയാണ് മഹാരാഷ്ട്രയിൽ രോഗം കൂടുന്ന നിരക്ക്.

രോഗവ്യാപനം അതിന്‍റെ കൊടുമുടിയിൽ എത്താൻ ഇനിയും സമയമെടുക്കുമെന്നും, നിലവിൽ രാജ്യം ആ സാഹചര്യത്തിൽ നിന്ന് ''ഏറെ അകലെയാണ്'' എന്നുമാണ് ഐസിഎംആർ ഇപ്പോഴും വിശദീകരിക്കുന്നത്.

ലോക്ക്ഡൗൺ ഇളവുകൾക്ക് ശേഷം, അൺലോക്ക് ഘട്ടത്തിലേക്ക് രാജ്യം കടക്കുമ്പോൾ, ദിവസം പ്രതി രോഗം ബാധിക്കുന്നവരുടെ ശരാശരി കണക്കിൽ ആയിരത്തോളം പേരുടെ വർദ്ധനയുണ്ടാകുന്ന സാഹചര്യത്തിലും, സ്ഥിതി ഗുരുതരമാണെന്ന വിലയിരുത്തൽ നിഷേധിക്കുകയാണ് ഐസിഎംആർ.

ഇന്ത്യയില്‍ ഇതുവരെയായും കൊറോണാ വൈറസിന് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നാണ് ഐസിഎംആർ അവകാശപ്പെടുന്നത്.

എന്നാൽ രാജ്യത്ത് കണ്ടെത്തിയ രോഗികളുടെ കണക്കുകൾ പരിശോധിച്ചാൽ ഏതാണ്ട് 77 % കേസുകളുടെയും ഉറവിടം എവിടെ നിന്നാണെന്നത് അതാത് സംസ്ഥാനങ്ങളുടെ ആരോഗ്യവകുപ്പുകൾക്ക് അറിയില്ലെന്ന് ആരോഗ്യവിദഗ്ധർ തന്നെ വ്യക്തമാക്കുന്നു.

ഇത് തന്നെയാണ് സാമൂഹികവ്യാപനത്തിന്‍റെ ലക്ഷണമായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

പ്രധാനമന്ത്രി നിയോഗിച്ച ദൗത്യസംഘത്തിലെ രണ്ട് വിദഗ്ധർ തന്നെ രാജ്യത്തെ സാമൂഹ്യവ്യാപനത്തെക്കുറിച്ച് പല തവണ ആവർത്തിച്ച് മനസ്സിലാക്കാൻ ശ്രമിച്ചിട്ടും, കേന്ദ്ര ആരോഗ്യമന്ത്രാലയം ഇത് അംഗീകരിക്കാൻ തയ്യാറാകുന്നില്ലെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരുന്നു.

എന്നാൽ രാജ്യവ്യാപകമായി സെറോ ടെസ്റ്റുകൾ നടത്തിയിട്ടുണ്ടെന്നും, ഇതിന്‍റെ ഫലം വന്നാൽ മാത്രമേ സാമൂഹികവ്യാപനം ഉണ്ടോ എന്ന് വ്യക്തമാക്കാൻ കഴിയൂ എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.

മിക്ക വികസിത രാജ്യങ്ങളുടെയും കണക്കുകൾ പരിശോധിക്കുമ്പോൾ, സമാനമായ വർദ്ധന ഇന്ത്യയിലില്ല എന്നാണ് ഐസിഎംആർ ശാസ്ത്രജ്ഞ ഡോ. നിവേദിത ഗുപ്ത ആവര്‍ത്തിച്ച് പറയുന്നത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. 72,300 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെയായി രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഇതില്‍ 38,502 കേസുകള്‍ ആക്റ്റീവ് കേസുകളാണ്. 2465 പേര്‍ മഹാരാഷ്ട്രയില്‍ മാത്രം മരിച്ചു. അതായത് രാജ്യത്ത് മരിച്ച വരുടെ മൊത്തം എണ്ണത്തിന്‍റെ പകുതി മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്.

ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരാവി അടക്കമുള്ള ചേരികളില്‍ വൈറസ് വ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.

മരണ സംഖ്യയില്‍ ആയിരം കടന്ന രണ്ടാമത്തെ സംസ്ഥാനം ഗുജറാത്താണ്. ഗുജറാത്തില്‍ മാത്രം 1092 മരണമാണ് രേഖപ്പെടുത്തിയത്. 17,617 രോഗികളില്‍ 4631 കേസുകള്‍ ആക്റ്റീവാണെന്ന് ആരോഗ്യമന്ത്രാലയം പറയുന്നു.

ഗുജറാത്തില്‍ സമൂഹവ്യാപനത്തിന് കാരണമായത് "നമസ്തേ ട്രംപ്" പരിപാടിയാണെന്ന് പതിപക്ഷം നേരത്തെ ആരോപണമുന്നയിച്ചിരുന്നു.

ഗുജറാത്തില്‍ ചികിത്സയില്‍ തന്നെ വ്യാപക പരാതികളും ഉയര്‍ന്നിരുന്നു. ആശുപത്രിയില്‍ വച്ച് കൊറോണാ വൈറസ് പോസറ്റീന് രേഖപ്പെടുത്തിയ രോഗി ബസ് സ്റ്റാന്‍റില്‍ മരിച്ച് കിടന്നത് ഏറെ വിവാദമായിരുന്നു.

രാജ്യത്ത് രോഗ വ്യാപനത്തില്‍ മൂന്നാമത് നില്‍ക്കുന്ന സംസ്ഥാനം ദില്ലിയാണ്. രാജ്യ തലസ്ഥാനത്തെ രോഗവ്യാപനം പോലും തടയാന്‍ കഴിയാത്തത് കേന്ദ്രസര്‍ക്കാറിന് മഹാമാരി പ്രതിരോധിക്കുന്നതില്‍ കൃത്യമായ പദ്ധികളില്ലാത്തതിനാലാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ദില്ലിയില്‍ ഇതുവരെയായി 22,132 രോഗികളിലാണ് കൊവിഡ് 19 പോസറ്റീവ് രേഖപ്പെടുത്തിയത്. ഇതില്‍ 12,333 കേസുകള്‍ ആക്റ്റീവ് ആണ്. ഇതുവരെയായി 556 പേര്‍ മരിച്ചു.

ഏറ്റവും കൂടുതല്‍ മരണമുണ്ടായ നാലാമത്തെ സംസ്ഥാനമാണ് മധ്യപ്രദേശ്. 8420 രോഗികളുള്ള മധ്യപ്രദേശില്‍ 2835 ആക്റ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 364 പേര്‍ക്ക് ജീവന്‍ നഷ്ടമായി.