വാക്സിനുകള്‍ തയ്യാറായി; പുറകേ വിവാദങ്ങളും, അതിനിടെ അതിതീവ്ര രോഗാണുവിന്‍റെ സാന്നിധ്യവും
First Published Jan 5, 2021, 2:39 PM IST
ഒരു വര്‍ഷത്തിന് മേലെയായി ലോകത്തെ മുഴുവന്‍ മനുഷ്യരെയും പ്രതിസന്ധിയിലാക്കിയ കൊറോണാ രോഗാണുവിനെതിരെ ചില രാജ്യങ്ങള്‍ മരുന്നുകള്‍ കണ്ട് പിടിച്ചു. ഇവ മനുഷ്യരില്‍ പ്രയോഗിക്കാന്‍ തയ്യാറെടുക്കുന്നതിനിടെ ജനിതകമാറ്റം സംഭവിച്ച അതിതീവ്ര കൊറോണാ രോഗാണുവിന്‍റെ സാന്നിധ്യം ലോകത്ത് മിക്കയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തു. ആദ്യം വാക്സിന്‍ കണ്ടെത്തിയ ബ്രിട്ടനില്‍ തന്നെയാണ് ആദ്യമായി അതിതീവ്ര രോഗാണുവിന്‍റെ സാന്നിധ്യവും കണ്ടെത്തിയത്. ഇതോടെ ബ്രിട്ടണ്‍ വീണ്ടും സമ്പൂര്‍ണ്ണ ലോക്ഡൌണിലേക്ക് നീങ്ങി. ബ്രിട്ടനില്‍ നിന്നെത്തിയ രണ്ട് വയസ്സുകാരിക്കുള്‍പ്പടെ ആറ് പേര്‍ക്കാണ് കേരളത്തില്‍ അതിതീവ്ര രോഗാണുവിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചു. ഇന്ത്യയില്‍ ഇതുവരെ 44 പേര്‍ക്കാണ് അതിതീവ്ര രോഗാണുവിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. ഇതിനിടെ ഇന്ത്യയില്‍ പ്രയോഗാനുമതി ലഭിച്ച രണ്ട് പ്രതിരോധ വാക്സിന്‍ കമ്പനികളും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തി. ചിത്രങ്ങള്‍ ഗെറ്റി.

കേന്ദ്ര സർക്കാർ കൊവിഡ് വാക്സിൻ വിതരണത്തിന്‍റെ തീയ്യതി ഈ ആഴ്ച തന്നെ പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിനായുള്ള നടപടികൾ വേഗത്തിലാക്കി. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ വിതരണം ചെയ്യുക. കൊവിഷീൽഡ് വാക്സിനായി 1,300 കോടിയുടെ കരാർ കേന്ദ്ര സർക്കാർ സീറം ഇൻസ്റ്റിറ്റ്യുമായി ഒപ്പുവക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

നേരത്തെയും ജനിതകമാറ്റം സംഭവിച്ച രോഗാണുവിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നുവെങ്കിലും അവ ഇത്രയും തീവ്രമായിരുന്നില്ല. എന്നാല്‍ ബ്രിട്ടനില്‍ കണ്ടെത്തിയ തീവ്രരോഗാണുവിന് 70 ശതമാനം വ്യാപന സാധ്യത കൂടുതലാണ്. മരണ നിരക്കിലോ രോഗതീവ്രതയോ ഈ രോഗാണു കാര്യമായ വ്യതിയാനം ഉണ്ടാക്കില്ലെങ്കിലും രോഗ വ്യാപനം കൂട്ടുമെന്നതിനാല്‍ ഏറെ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവകുപ്പുകളുടെ നിര്‍ദ്ദേശം.
Post your Comments