കൊവിഡ്19 ; കേരളത്തില്‍ 25 മരണം, ഇന്ത്യയില്‍ ഇരുപതിനായിരത്തിലേക്ക്
First Published Jul 5, 2020, 11:48 AM IST
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,13,81,438 പിന്നിട്ടു. 24 മണിക്കൂറിനിടെ, 1.83 ലക്ഷം പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് ഏറെ ആശങ്കയാണ് ഉയര്‍ത്തിയിരിക്കുന്നത്. അമേരിക്കയില്‍ നാല്‍പ്പത്തിനാലായിരത്തോളം പേര്‍ക്കും ബ്രസീലില്‍ മുപ്പത്തിനാലായിരത്തോളം പേര്‍ക്കും 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചു. ലോകത്തെ മരണസംഖ്യ 5,33,473 പേര്‍ക്ക് ഇതിനകം ജീവന്‍ നഷ്ടമായി. അമേരിക്കയില്‍ 1,32,318 പേരും ബ്രസീലില്‍ 64,365 പേരും ഇന്ത്യയില്‍ 19,279 പേരും ഇതുവരെ മരിച്ചു. കേരളത്തില്‍ ഇന്നലെ മരിച്ച വണ്ടൂര്‍ ചോക്കോട് സ്വദേശിയുടെ ശ്രവപരിശോധനാ ഫലത്തില്‍ കൊവിഡ് 19 സ്ഥിരീകരിച്ചതോടെ കേരളത്തിലെ മരണസംഖ്യ 25 ആയി. ഇതിനിടെ തിരുവനന്തപുരത്ത് അഗ്നിപര്‍വ്വത സമാനമായ സാഹചര്യമാണെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്.

ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിതീവ്രത ഘട്ടത്തിലേക്ക് കടന്നുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനങ്ങള്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 6,73,904 ആണ്.

മഹാരാഷ്ട്രയില്‍ 2,00,064 പേര്‍ക്ക് ഇതുവരെയായി രോഗം സ്ഥിരീകരിച്ചു. ഇതിനിടെ മഹാരാഷ്ട്രയില്‍ ആദ്യമായി പ്രതിദിന കണക്ക് ഏഴായിരം കടന്നു. 295 പേര്‍ ഇന്നലെ സംസ്ഥാനത്ത് മരിച്ചു.
Post your Comments