ഇന്ത്യയില്‍ കൊവിഡ് 19 രോഗികള്‍ രണ്ടര ലക്ഷത്തിലേക്ക് ; ലോക്ഡൗണിലും മരണം 6642
ആരാധനാലയങ്ങള്‍ തുറക്കുന്നതടക്കമുള്ള ഇളവുകളോടെ അഞ്ചാം ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതിനിടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഏറ്റവും കൂടിയ വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 9887 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 294 മരണവും രേഖപ്പെടുത്തി. ഇതോടെ ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 2,36,657 മായി ഉയര്‍ന്നു. 6,642 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായി. ലോക്ഡൗണ്‍ ആരംഭിച്ച് 73 ദിവസങ്ങള്‍ക്ക് ശേഷം കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ലോക്ഡൗണ്‍ ആരംഭിച്ച് രണ്ട് മാസം കഴിഞ്ഞിട്ടും ഇന്ത്യയുടെ രോഗാവസ്ഥയില്‍ മാറ്റമില്ലെന്ന് മാത്രമല്ല രോഗം ബാധിച്ച് ചികിത്സതേടിയെത്തുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇതോടൊപ്പം മരണനിരക്കും ഉയരുന്നു. ഏറെ ആശങ്ക ഉയരുന്ന ഘട്ടത്തിലും കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഇളവുകളോടെ ലോക്ഡൗണ്‍ ലക്ഷൂകരിക്കാനുള്ള ശ്രമങ്ങളിലാണ്. രോഗബാധിതരുടെ എണ്ണത്തില്‍ ഇത്രയേറെ വര്‍ദ്ധനവുണ്ടായിട്ടും ഇപ്പോഴും ഇന്ത്യയില്‍ സമൂഹവ്യാപനമില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള ലോകത്തെ ആറാമത്തെ രാജ്യമാണ് ഇപ്പോൾ ഇന്ത്യ. ലോകത്ത് ഇതുവരെയായി 68,51,340 രോഗികളാണ് ഉള്ളത്. മരിച്ചവരുടെ എണ്ണമാകട്ടെ 3,98,256 ആയി ഉയര്‍ന്നു. രോഗം ഭേദമായത് 33,51,323 പേര്‍ക്ക്.

ഒരാഴ്ച്ചക്കിടെ ഇന്ത്യയില്‍ 61,000 പേർക്കാണ് രോഗം ബാധിച്ചത്. അതും ലോക്ഡൗണ്‍ കാലത്താണ് ഇത്രയും വര്‍ദ്ധ ഇന്ത്യയില്‍ രേഖപ്പെടുത്തിയത് എന്നത് ഏറെ ആശങ്കയോടെ കാണേണ്ടതാണെന്ന് ആരോഗ്യപ്രവര്‍ത്തകരും പറയുന്നു.

ഇന്ത്യയ്ക്ക് മുന്നില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് യുഎസ്, ബ്രസീല്‍, റഷ്യ, സ്പെയിന്‍, യുകെ എന്നീ രാജ്യങ്ങളിലാണ്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മരണവും രോഗബാധിതരുമുള്ള രാജ്യം.

നിലവില്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ 19,65,708 രോഗികളാണ് ഉള്ളത്. മരണ സംഖ്യയാകട്ടെ 1,11,390 ഉം. 52,000 പേർക്കാണ് ഇന്നലെ മാത്രം യുഎസില്‍ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.

രണ്ടാമതുള്ള ബ്രസീലില്‍ 6,46,006 പേര്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. മരണം 35,047. നിലവില്‍ ബ്രസീലില്‍ ഇപ്പോൾ വൈറസ് ബാധ കുതിച്ചുയരുകയാണ്.

ഇന്നലെയും ബ്രസീലില്‍ ആയിരത്തിന് മുകളില്‍ ആളുകള്‍ കൊവിഡ് ബാധിച്ച് മരിച്ചു. എന്നാല്‍, ഒരുസമയത്ത് കൊവിഡ് കേസുകളില്‍ വന്‍വര്‍ധനയുണ്ടായ സ്പെയിനിലും ഇറ്റലിയിലെയും കണക്കുകള്‍ ആശ്വാസം പകരുന്നതാണ്.

മൂന്നാമതുള്ള റഷ്യയിലാകട്ടെ 4,49,834 രോഗികളാണ് ഉള്ളത്. മരണ സംഖ്യയില്‍ ഇന്ത്യയേക്കാള്‍ പുറകിലാണ് റഷ്യ. 5,528 പേരാണ് റഷ്യയില്‍ കൊവിഡ്19 ബാധയേ തുടര്‍ന്ന് മരിച്ചത്.

നാലാം സ്ഥാനത്തുള്ള സ്പെയിനില്‍ 2,88,058 പേര്‍ക്ക് കൊവിഡ് രോഗം രേഖപ്പെടുത്തി. മരണ സംഖ്യ 27,134 ആണ്. ഇന്നലെ സ്പെയിനില്‍ 318 കേസുകളും ഇറ്റലിയില്‍ 518 കേസുകളുമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.

അഞ്ചാമതുള്ള ബ്രിട്ടനില്‍ 2,83,311 പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യയില്‍ ബ്രിട്ടന്‍ പക്ഷേ രണ്ടാം സ്ഥാനത്താണ്. 40,261 പോരുടെ ജീവനാണ് ബ്രിട്ടന് നഷ്ടമായത്.

നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ ഇന്ത്യ, കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മുന്നിലുള്ള രാജ്യങ്ങളെ താമസിക്കാതെ മറികടക്കുമെന്ന് വിദഗ്ദരും അഭിപ്രായപ്പെടുന്നു.

ഇതുവരെയായി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ പതിനായിരം കടന്ന സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് രാജസ്ഥാനം കയറി. ഇതോടെ പതിനായിരത്തിന് മേലെ രോഗികളുള്ള സംസ്ഥാനങ്ങളുടെ എണ്ണം അഞ്ചായി ഉയര്‍ന്നു.

മഹാരാഷ്ട്ര, തമിഴ്നാട്, ദില്ലി, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം പതിനായിരം കടന്നു. ഇതിനിടെ മൂന്നോ നാലോ ദിവസത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഉത്തര്‍പ്രദേശ്, ബംഗാള്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണം പതിനായിരം കടക്കും.

ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികളും മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 80,229 പേരാണ് മഹാരാഷ്ട്രയില്‍ രോഗബാധിതരായുള്ളത്. 2,849 പേര്‍ മരിച്ചു. 2436 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 139 പേർ മരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്.

രോഗികളുടെ എണ്ണത്തില്‍ രണ്ടാമതുള്ള തമിഴ്നാട്ടില്‍ മരണനിരക്ക് വളരെ കുറവാണ്. 28,694 പേര്‍ക്കാണ് തമിഴ്നാട്ടില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. മരണം 232. എന്നാല്‍ , തമിഴ്നാട്ടിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1438 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

ഇന്നലെ മാത്രം 12 മരണമുണ്ടായി. ചെന്നൈയിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 1,116 പേരും ചെന്നൈയിൽ ആണ്. സംസ്ഥാനത്തുള്ള ആകെ 28694 രോഗബാധിതരിൽ 19809 പേരും ചെന്നൈയിലാണ്.

തമിഴ്നാട്ടില്‍ രോഗം വന്ന് മരിക്കുന്നവരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു.

രോഗബാധിതരില്‍ മൂന്നാമതുള്ള ദില്ലിയില്‍ 26,334 രോഗികളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മരണം 708. ദില്ലിയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 1330 കൊവിഡ് കേസുകൾ. ഇന്നലെ മാത്രം 25 പേർ രോഗം ബാധിച്ച് മരിച്ചു.