ദില്ലി ചലോ ; കര്‍ഷക മാര്‍ച്ചിനെ തടയാന്‍ അര്‍ദ്ധ സൈനീക വിഭാഗത്തെ ഇറക്കി സര്‍ക്കാര്‍
First Published Nov 26, 2020, 12:06 PM IST
ദേശീയ ഭരണഘടനാ ദിനമായ ഇന്ന് എന്‍ഡിഎയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമത്തിനെതിരെ രാജ്യത്തെ 200 ഓളം വരുന്ന കര്‍ഷക സംഘടനകള്‍ ദേശീയ പണിമുടക്കും ദില്ലി ചലോ മാര്‍ച്ചും നടത്തുകയാണ്. എന്‍ഡിഎ സര്‍ക്കാറിന്‍റെ കാര്‍ഷിക നിയമത്തിനെതിരെ ഇടത് സംഘടനകളടക്കമുള്ള രാജ്യത്തെ 200 കർഷക യൂണിയനുകൾ സംയുക്തമായി പ്രഖ്യാപിച്ച ഇന്നത്തെ പണിമുടക്ക് സമാധാനപരമായി നടക്കുമ്പോള്‍ അതോടനുബന്ധിച്ച് ഇന്നും നാളെയുമായി നടക്കുന്ന ദില്ലി ചലോ മാര്‍ച്ച് സംഘര്‍ഷത്തിലേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ചിനെതിരെ നിരവധി സ്ഥലങ്ങളില്‍ പൊലീസും കര്‍ഷകരും ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കർഷക നിയമത്തിനെതിരായ കർഷക സംഘടനകളുടെ ദില്ലി ചലോ മാർച്ച് ഏത് വിധേനയും തടയാനാണ് ദില്ലി പൊലീസിന്‍റെ ശ്രമം. ദില്ലി - ഹരിയാന അതിര്‍ത്തിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ വടിവേല്‍ സി.

ദില്ലിയിലേക്കുള്ള കാര്‍ഷിക മാര്‍ച്ചിനെ തടയാന്‍ അതത് സംസ്ഥാനങ്ങളിലെ പൊലീസ് വിഭാഗങ്ങളോടൊപ്പം ബിഎസ്എഫ്, സിആര്‍പിഎഫ് തുടങ്ങിയ അര്‍ദ്ധ സൈനീക വിഭാഗങ്ങളെയും കേന്ദ്ര സര്‍ക്കാര്‍ രംഗത്തിറക്കി.

കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ദില്ലി പൊലീസ് രാജ്യ തലസ്ഥാനത്തേക്കുള്ള പ്രധാനപ്പെട്ട റോഡുകളിലെല്ലാം മണ്ണും കോണ്‍ക്രീറ്റ് ബീമുകളും കൊണ്ടുവന്നിട്ട് യാത്ര തടസപ്പെടുത്തി.
Post your Comments