ദില്ലി ചലോ; ദില്ലി അതിര്‍ത്തിയില്‍ പരസ്പരം ഏറ്റുമുട്ടി കര്‍ഷകരും പൊലീസും
First Published Nov 27, 2020, 2:50 PM IST
ദില്ലിയിലെ കൊടും തണുപ്പിനെ തൃണവല്‍ക്കരിച്ച് എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്തേക്ക് കർഷകർ നടത്തുന്ന ദില്ലി ചലോ മാർച്ച് രണ്ടാം ദിവസവും പുരോഗമിക്കുകയാണ്. രാജ്യതലസ്ഥാനത്തേക്ക് കടക്കാന്‍ കര്‍ഷകരെ അനുവദിക്കില്ലെന്ന് പറഞ്ഞ് ദില്ലിയുടെ അതിര്‍ത്തികളില്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേടുകളും കൂറ്റന്‍ കോണ്‍ക്രീറ്റ് ബീമുകളും തള്ളിമാറ്റിയും വാഹനം കൊണ്ട് ഇടിച്ച് മാറ്റിയും കര്‍ഷകര്‍ ദില്ലിയിലേക്ക് നീങ്ങുകയാണ്. ഇതിനിടെ കര്‍ഷക മാര്‍ച്ചിന് നേര്‍ക്ക് ദില്ലി പൊലീസ് ലാത്തി വീശുകയും കര്‍ണ്ണീര്‍ വാതകം ഉപയോഗിക്കുകയും ചെയ്തു. ഇതോടെ ദില്ലിയുടെ ഏതാണ്ടെല്ലാ അതിര്‍ത്തിയിലും പൊലീസും കര്‍ഷകരും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുകയാണ്.

ദില്ലി ചലോ മാർച്ചിൽ പങ്കെടുക്കുന്ന കർഷകർ ജന്തർമന്തറിൽ എത്തുമെന്ന റിപ്പോർട്ടിനെ തുടർന്ന് ജന്തർമന്തർ ഉൾപ്പെടെയുള്ള രാജ്യ തലസ്ഥാനത്തെ തന്ത്രപ്രധാന മേഖലകളില്‍ ദില്ലി പൊലീസ് അതിശക്തമായ സുരക്ഷയൊരുക്കി.

സര്‍ക്കാറിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ദില്ലി പൊലീസിനെ കൂടാതെ അര്‍ദ്ധ സൈനീക വിഭാഗങ്ങളായ സിആര്‍പിഎഫ്, ബിഎസ്എഫ് ജവാന്‍ന്മാരും കര്‍ഷകര്‍ രാജ്യതലസ്ഥാനത്തെത്തുന്നത് തടയാനായി നിലയുറപ്പിച്ചിട്ടുണ്ട്.
Post your Comments