ഉത്തരേന്ത്യന്‍ കൃഷിയിടങ്ങള്‍ കീഴടക്കി വെട്ടുക്കിളികള്‍ ; ചിത്രങ്ങള്‍

First Published May 26, 2020, 3:39 PM IST

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങൾ രൂക്ഷമായ വെട്ടുക്കിളി ആക്രമണഭീതിയിലാണ്. പാക്കിസ്ഥാനില്‍ നിന്നുള്ള വെട്ടുകിളികളുടെ കൂട്ടമാണ് ഉത്തരേന്ത്യയില്‍ വ്യാപക വിളനാശത്തിന് കാരണമാവുന്നത്. രാജസ്ഥാനില്‍ വ്യാപകമായി വിളകൾ നശിപ്പിച്ച ശേഷം വെട്ടുകിളിക്കൂട്ടം മധ്യപ്രദേശിലും ഉത്തർപ്രദേശിലേക്കും കടന്നു. മധ്യപ്രദേശില്‍ 27 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വെട്ടുക്കിളി ആക്രമണമാണ് നേരിടുന്നത്. വെട്ടുകിളികളെ നിയന്ത്രച്ചില്ലെങ്കില്‍ മധ്യപ്രദേശില്‍ മാത്രം ആയിരക്കണക്കിന് കോടി രൂപയുടെ വിളനാശമുണ്ടാവുമെന്ന് വിദഗ്ദ മുന്നറിയിപ്പ്. ചിത്രങ്ങള്‍ :  ഗെറ്റി.