ക്വിറ്റ് ഇന്ത്യ, വിഭജനം, സ്വാതന്ത്ര്യം; ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ചില അപൂര്‍വ്വ ചിത്രങ്ങള്‍ കാണാം

First Published 14, Aug 2020, 4:11 PM

സംഭവബഹുലമായിരുന്നു ഇന്ത്യയുടെ സ്വാതന്ത്രസമര ചരിത്രം. കച്ചവടത്തിനായി യൂറോപ്പില്‍ നിന്നും കപ്പല്‍കയറി വന്നവരില്‍ കച്ചവടവും ഭരണവും എന്ന നിലയിലേക്ക് വളരുകയും ഭൂമി പിടിച്ചെടുക്കുന്നതില്‍ വിജയിച്ചത് ഒരൊറ്റ കമ്പനിയായിരുന്നു, ഇസ്റ്റ് ഇന്ത്യാ കമ്പനി. കമ്പനി ഭരണം രാജ്ഞിയുടെ കീഴിലാകുന്നതോടെ ഇന്ത്യയുടെ രാഷ്ട്രീയ ഭാഗധേയം നിയന്ത്രിക്കുന്നതില്‍ ബ്രിട്ടന് സവിശേഷ അവകാശം ലഭിച്ചു. 1600 ഡിസംബര്‍ 31 സ്ഥാപിക്കപ്പെട്ട വാണിജ്യ സംഘടനയായ ഇസ്റ്റ് ഇന്ത്യാ കമ്പനി ലോകത്തെ പലദേശങ്ങളെയും ഇതിനകം തങ്ങളുടെ കോളനികളാക്കി. 1858 മുതല്‍ 1947 വരെ നീണ്ട 89 വര്‍ഷം ഇന്ത്യന്‍ ഉപഭൂഖണ്ഡം ബ്രിട്ടീഷ് രാജ്ഞിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായി. എന്നാല്‍ ലോകം മുഴുവനും ഈ സമയം പുതിയ ചിന്തകള്‍ ഉടലെടുക്കുകയായിരുന്നു. പ്രദേശികവാദവും, സ്വാതന്ത്രവും, ഭാഷാഭിമാനവും ശക്തമായ വികാരങ്ങളായി ഉയര്‍ന്നുവന്നു. ഇന്ത്യയിലും ഇത്തരം ചിന്തകള്‍ക്ക് ശക്തമായ വേരോട്ടം ലഭിച്ചു. ഒടുവില്‍ ഇന്ത്യയുടെ സ്വാതന്ത്രാഭിവാഞ‌്ജയ്ക്ക് മുന്നില്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് മുട്ട് മടക്കേണ്ടി വന്നു. കാണാം ആ സ്വാതന്ത്രസമരത്തിന്‍റെ ചില പഴയ കാഴ്ചകള്‍.

15 ഓഗസ്റ്റ് 1947 ന്യൂയോർക്ക് ടൈംസ് തലക്കെട്ട് - ഇന്ത്യയും പാകിസ്ഥാനും രാഷ്ട്രങ്ങളായി, ഏറ്റുമുട്ടലുകൾ തുടരുന്നു.

ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തില്‍ പങ്കെടുത്തിരുന്ന മധ്യപ്രദേശിലെ മണ്ട്ലയിൽ 19 വയസുള്ള വിദ്യാർത്ഥി ഉദയ് ചന്ദ് ജെയിനെ ബ്രിട്ടീഷ് പൊലീസ് വെടിവച്ചു കൊന്നു

1919 ബോംബെയിൽ ബ്ലാക്ക് ആക്റ്റ് (റൗലറ്റ് ആക്റ്റ്) നെ എതിര്‍ത്ത് ആരംഭിച്ച കറുത്ത ഞായറാഴ്ച പ്രകടനത്തിനായി തയ്യാറാക്കിയ പോസ്റ്റര്‍. " നിങ്ങളുടെ സ്വാതന്ത്ര്യത്തെ നിങ്ങൾ വിലമതിക്കുന്നുവെങ്കിൽ നിങ്ങൾ അണിചേരും"

1921 മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ ആരംഭിച്ച വിദേശവസ്ത്ര ബഹിഷ്ക്കരണത്തിന് ആഹ്വാനം ചെയ്ത് ബോംബെയില്‍ പുറത്തിറങ്ങിയ പോസ്റ്റര്‍.

1922 വിദേശ തുണികൾ ബഹിഷ്‌കരിക്കുന്നതിനുള്ള നിസ്സഹകരണ പ്രസ്ഥാനത്തിൽ ഗാന്ധി ചർക്ക പ്രദർശിപ്പിച്ച് റാലി നടത്തന്ന ഇന്ത്യൻ മുസ്‌ലിംകൾ.

1928 സൈമൺ കമ്മീഷനെതിരായ പ്രതിഷേധ റാലിയില്‍ പങ്കെടുക്കുന്നവര്‍. " സൈമൺ ഗോ ബാക്ക് " എന്ന പ്രസിദ്ധമുദ്രാവാക്യം ഈ പ്രതിഷേധത്തിന്‍റെ ഭാഗമായിരുന്നു.

1930 ല്‍ വിദേശ വസ്ത്രബഹിഷ്ക്കരണത്തിന്‍റെ ഭാഗമായി ബോംബെയില്‍ ഇറക്കുമതി ചെയ്ത ബ്രിട്ടീഷ് വസ്ത്രങ്ങളുടെ ഒരു ലോഡിന് മുന്നില്‍ കിടന്ന് പ്രതിഷേധിക്കുന്ന സ്വാതന്ത്ര്യസമര സേനാനി.

1938 ല്‍ ലാഹോറിലെത്തിയ നേതാജി സുഭാഷ് ചന്ദ്രബോസിനെ സ്വാഗതം ചെയ്യുന്ന ആള്‍ക്കൂട്ടം.

1942 ൽ ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തതിന്‍റെ പേരില്‍ അറസ്റ്റ് ചെയ്ത് ജയിലിടച്ച നെഹ്റു, പട്ടേല്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ വിട്ടയക്കണെന്നാവശ്യപ്പെട്ട് അഹമ്മദ് നഗര്‍ കോട്ടയ്ക്ക് മുന്നില്‍ തടിച്ച് കൂടിയ ജനക്കൂട്ടം.

1942  ക്വിറ്റ് ഇന്ത്യ സമരത്തിന് മഹാത്മാഗാന്ധി ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് സംഘര്‍ഷഭരിതമായ ഗോവാലിയ ടാങ്ക് മൈതാനം.

1942 ല്‍ ക്വിറ്റ് ഇന്ത്യ സമരത്തിന്‍റെ ഭാഗമായി നടന്ന വനിതാ മാർച്ച്

1943 ല്‍ സ്വതന്ത്ര ഇന്ത്യയ്ക്കായി നേതാജി സുഭാഷ് ചന്ദ്രബോസ് താൽക്കാലിക സർക്കാർ രൂപീകരിക്കുന്നുവെന്ന വാര്‍ത്തയുടെ പത്രക്കട്ടിങ്ങ്.

1947 ല്‍ ഇന്ത്യന്‍ സ്വാതന്ത്രത്തോടു കൂടി ഉടലെടുത്ത പലായനത്തെ തുടര്‍ന്ന് പഞ്ചാബിലെ വാഹില്‍ തുറന്ന അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിക്കുന്ന ലേഡി മൗണ്ട് ബാറ്റൺ.

1947 തന്‍റെ ഭരണത്തിന്‍ കീഴില്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമാകില്ലെന്ന് പറഞ്ഞ് പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചതായി വന്ന പത്രവാര്‍ത്തയുടെ ചിത്രം.

1947 ലെ ഇന്ത്യ വിഭജന വേളയിൽ ദില്ലിയിലെ ഇംപീരിയൽ സെക്രട്ടേറിയറ്റ് ലൈബ്രറിയിൽ ഇന്ത്യയ്ക്കും പാകിസ്ഥാനുമായി പുസ്തകങ്ങള്‍ പങ്കുവെക്കുന്ന ലൈബ്രേറിയന്‍.

1947 ല്‍ പഞ്ചാബ് പ്രവിശ്യാ വിഭജനം സംബന്ധിച്ച് വന്ന വാര്‍ത്തയുടെ പത്രക്കട്ടിങ്ങ്.

1947 ഇന്ത്യ വിഭജന വേളയിലെ കൂട്ട കുടിയേറ്റത്തിന്‍റെ ചിത്രം.

1947 ഇന്ത്യ വിഭജന സമയത്ത്  ഇരുരാജ്യങ്ങളിലേക്കും ഉണ്ടായ അഭയാർഥികളുടെ പ്രവാഹം.

1919 ൽ ലാഹോറിലെ ബാഡ്‌ഷാഹി പള്ളിയിൽ യോഗത്തിൽ പങ്കെടുത്ത ശേഷം റൗലറ്റ് നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ബ്രിട്ടീഷ് പൊലീസ് വെടിവച്ച് കൊന്ന ഖുഷി റാം. കൊല്ലപ്പെടുമ്പോള്‍ ഖുഷി റാമിന് 19 വയസായിരുന്നു. മരണാനന്തരം എട്ട് ബുള്ളറ്റുകളാണ് ഇദ്ദേഹത്തിന്‍റെ ശരീരത്തില്‍ നിന്നും കണ്ടെടുത്തത്.

1928 ൽ സർദാർ പട്ടേൽ ബർദോളി സത്യാഗ്രഹം ആരംഭിക്കുന്നു.

1938 ൽ ബ്രിട്ടീഷ് പൊലീസ് ഒറീസയിലെ ധെങ്കനാലിൽ നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ട  12 വയസ്സുള്ള കുട്ടി.

1942 ൽ കർണാടകയിലെ എസുരു ഗ്രാമം ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

ജൂൺ 1947 പ്രഭു മൗണ്ട് ബാറ്റൺ ഇന്ത്യയുടെ വിഭജനം പ്രഖ്യാപിച്ചു. ഇതിനെ 'മൗണ്ട് ബാറ്റൺ പ്ലാൻ' അല്ലെങ്കിൽ 'ജൂൺ 3 പ്ലാൻ' എന്നും വിളിക്കുന്നു

അഹമ്മദാബാദിലെ ഗുജറാത്ത് കോളേജിൽ വിദ്യാർത്ഥിയായിരുന്ന വിനോദ് കിനാരിവയയുടെ സ്മാരകം. 1942-ൽ ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുക്കവേ കോളേജിന് മുന്നില്‍ ഇന്ത്യൻ പതാക ഉയര്‍ത്തിയതിന് 18 വയസുള്ള വിനോദ് കിനാരിവയയെ കോളേജിന് മുന്നിൽ ബ്രിട്ടീഷ് പൊലീസ് വെടിവച്ച് കൊല്ലുകയായിരുന്നു.

സ്വദേശി ഉത്പന്നങ്ങള്‍ വാങ്ങണമെന്നും വിദേശ ഉത്പന്നങ്ങള്‍ ബഹിഷ്ക്കരിക്കണമെന്നും ആവശ്യപ്പെട്ട് തയ്യാറാക്കപ്പെട്ട പോസ്റ്റര്‍.

loader