- Home
- News
- International News
- ജുണ്ട പ്രതിരോധം 25 മരണം ; മ്യാന്മാര്‍ സൈന്യത്തിനെതിരെ പോരാടാന്‍ ബുദ്ധ ഭിക്ഷുക്കളും
ജുണ്ട പ്രതിരോധം 25 മരണം ; മ്യാന്മാര്‍ സൈന്യത്തിനെതിരെ പോരാടാന്‍ ബുദ്ധ ഭിക്ഷുക്കളും
കഴിഞ്ഞ ഫെബ്രുവരിയിൽ തെരഞ്ഞെടുക്കപ്പെട്ട ആംഗ് സാൻ സൂകിയുടെ സർക്കാരിനെ അട്ടിമറിച്ച് അധികാരം കൈയാളിയ സൈന്യത്തിനെതിരെ മ്യാന്മാറില്‍ പ്രതിഷേധങ്ങള്‍ കനക്കുകയാണ്. 1962 ല്‍ രാജ്യത്തെ ആദ്യത്തെ സര്‍ക്കാറിനെ അടിമറിച്ച സൈനീക ഭരണകൂടത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തിന്‍റെ വാര്‍ഷികത്തിലാണ് മ്യാന്മാറില്‍ ജനങ്ങള്‍ വീണ്ടും തെരുവിലിറങ്ങിയത്. ഫെബ്രുവരി മുതല്‍ നടക്കുന്ന പ്രതിഷേധത്തിനിടെ സൈനീക ഭരണകൂടം 880 -ളം പേരെ കൊന്നതായി പ്രക്ഷോഭകാരികള്‍ പറഞ്ഞു. ഇന്നലത്തെ പ്രതിഷേധത്തിനിടെ മധ്യ മ്യാൻമറിൽ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഇരുപത്തിയഞ്ചോളം പ്രതിഷേധക്കാരെയും സാധാരണക്കാരെയും സൈന്യം വെടിവച്ച് കൊന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സൈനീക നടപടിക്കെതിരെ ജനങ്ങള്‍ ജുണ്ട പ്രതിരോധം എന്ന പേരില്‍ ഒരു സായുധ സേനയുണ്ടാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ രാജ്യത്തെ വനാന്തര്‍ഭാഗങ്ങളില്‍ ബുദ്ധസന്ന്യാസിമാര്‍ സൈന്യത്തിനെതിരെ പോരാടാനുള്ള തയ്യാറെടുപ്പിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൊവിഡ് വ്യാപനത്തിനിടെയുണ്ടായ സൈനീക നടപടിയില്‍ പ്രതിഷേധിച്ച് സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും പണിമുടക്കിലാണ്. ഇതോടെ രാജ്യത്തിന്‍റെ സമ്പദ്‍വ്യവസ്ഥ ഏറ്റവും വലിയ പ്രതിസന്ധിയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. (ചിത്രങ്ങള്‍ ഗെറ്റി)

1962 ലാണ് മ്യാന്മാറില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അട്ടിമറിച്ച് സൈനീക ഭരണകൂടം രാജ്യത്തിന്‍റെ അധികാരം ആദ്യമായി കൈയാളിയത്. ഇതേ തുടര്‍ന്ന് മ്യാന്മാറില്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് അന്ന് ഉയര്‍ന്നത്.

യാങ്കോൺ സർവകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഒന്നടക്കം അന്നത്തെ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. അന്നത്തെ പ്രതിഷേധത്തെ ആയുധം കൊണ്ടായിരുന്നു സൈന്യം നേരിട്ടത്.

സ്വന്തം രാജ്യത്തെ ജനതയ്ക്കെതിരെ സൈന്യം ആയുധമെടുത്തതോടെ ആയിരക്കണക്കിന് സാധാരണക്കാര്‍ അപ്രത്യക്ഷരായതായി ഭരണകൂടം പ്രഖ്യാപിച്ചു. അതിനിടെ നൂറ് കണക്കിന് സൈനീകര്‍ക്കും ജീവന്‍ നഷ്ടമായിരുന്നു.

ആ പ്രതിരോധത്തെ തകര്‍ത്ത് സൈന്യം പതിറ്റാണ്ടുകളോളം രാജ്യത്ത് ഏകാധിപത്യ സൈനീക ഭരണ നടപ്പാക്കി. ഏഴ് പതിറ്റാണ്ടിന് ശേഷം മ്യാന്മാറില്‍ ചരിത്രം ആവര്‍ത്തിക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

"ജൂലൈ 7 ന്‍റെ മനോഭാവം നിലനിർത്തുക, സൈനിക സ്വേച്ഛാധിപത്യത്തിനെതിരെ പോരാടുക.", "നമുക്ക് ഫാസിസ്റ്റ് സൈന്യത്തെ വേരോടെ പിഴുതെറിയാം" എന്നീ മുദ്രവാക്യങ്ങളുയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ ഇന്നലെ തെരുവുകള്‍ കീഴടക്കിയത്.

യാങ്കൂണില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ നിരവധി റൌണ്ട് വെടിയുതിര്‍ത്തതായും പ്രതിഷേധത്തിനിടെ നിരവധി പേരെ സൈനീകരും പൊലീസും അറസ്റ്റ് ചെയ്ത് കൊണ്ട് പോയതായും പ്രദേശവാസികള്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

രണ്ടാമത്തെ നഗരമായ മണ്ടാലെയിൽ ഡസൻ കണക്കിന് പ്രതിഷേധക്കാര്‍ തടിച്ചുകൂടി. മധ്യ സാഗിംഗ് മേഖലയിൽ പ്രതിഷേധക്കാർ സൈനിക പതാക കത്തിച്ചു.

ഇതിനിടെ സൈനീക നടപടിക്കിടെ ഇരുപത്തിയഞ്ച് ജൂണ്ട വിരുദ്ധ പോരാളികളും സാധാരണക്കാരും കൊല്ലപ്പെട്ടതായും ഇവരില്‍ എല്ലാവരുടെയും തലയ്ക്കാണ് വെടിയേറ്റിരുന്നതെന്നും പ്രദേശവാസികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

ഇതിനിടെ സൈന്യത്തിനെതിരെ പോരാടാന്‍ മ്യാന്മാറിലെ ചില ബുദ്ധസന്ന്യാസിമാര്‍ തയ്യാറെടുക്കുന്നതായുള്ള വാര്‍ത്തകളും വരുന്നു. സന്ന്യാസം ഉപേക്ഷിച്ച പലരും മ്യാന്മാറിലെ വന്‍കാടുകള്‍ക്കുള്ളിലെ ഒളി സ്ഥലങ്ങളില്‍ സൈനീക പരിശീലനത്തിലാണെന്ന് വൈസ് ഡോട്ട് കോമാണ് റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ മാസം അവസാനത്തോടെയാണ് മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ടാലെയിൽ സാധാരണക്കാരും സൈനീകരും തമ്മിലുള്ള തെരുവ് യുദ്ധങ്ങള്‍ വീണ്ടും ആരംഭിച്ചത്.

സമാധാനപരമായി തുടങ്ങിയ പ്രതിഷേധങ്ങള്‍ക്ക് നേരെ സൈന്യം ആയുധം ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ജനങ്ങളും ആയുധമെടുക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

നിരവധി യുവാക്കളും യുവതികളും സംഗീതജ്ഞരും കവികളും പ്രതിഷേധത്തിന്‍റെ മുന്‍നിരയില്‍ തന്നെയുണ്ട്. അവരോടൊപ്പമാണ് ബുദ്ധഭിക്ഷുക്കളും അണിനിരക്കുന്നത്. എന്നാല്‍, മുതിര്‍ന്ന ബുദ്ധബിക്ഷുക്കളില്‍ പലരും ഇപ്പോഴും സൈന്യത്തോടൊപ്പമാണെന്നും റിപ്പോര്‍ട്ടുണ്ട്.

മുമ്പ് ബ്രീട്ടിഷ് കോളനി വാഴ്ചയ്ക്കെതിരെ ആയുധമെടുത്ത സായ സാൻ ഒരു ബുദ്ധസന്ന്യാസി ആയിരുന്നു. ബ്രിട്ടീഷുകാർക്കെതിരെ കർഷക കലാപത്തിനാണ് സായ സാൻ നേതൃത്വം നൽകിയിരുന്നത്.

1990 കളില്‍ സൈന്യത്തിനെതിരെ കലാപം നയിച്ച യു തുസാനയും ബുദ്ധഭിക്ഷുവായിരുന്നു. ഇത്തരത്തില്‍ ഭരണകൂടഭീകരതയ്ക്കെതിരെ ആയുധമെടുത്ത ബുദ്ധഭിക്ഷുക്കള്‍ മുമ്പും മ്യാന്മാറിലുണ്ടായിരുന്നു.

1962 മുതൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ച മ്യാന്മാറില്‍ ഒരു ജനാധിപത്യ സര്‍ക്കാറിനെയും സ്വതന്ത്രമായി ഭരിക്കാന്‍ സൈന്യം അനുവദിച്ചിരുന്നില്ല. ഏതാണ്ട് ഒരു ദശാബ്ദത്തിലേറെക്കാലം മ്യാൻമർ തുടർച്ചയായി സൈനീക ഭരണത്തിന് കീഴിലായിരുന്നു.

എന്നാല്‍ 2011 ൽ നടന്ന തെരഞ്ഞെടുപ്പില്‍ ആങ് സാങ് സൂചിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി വന്‍ വിജയം നേടി. തുടര്‍ന്ന് പരിമിതമായ അധികാരം നല്‍കി ഭരിക്കാന്‍ സൈന്യം അനുമതി നല്‍കിയെങ്കിലും എല്ലാക്കാര്യത്തിലും സൈനീക ഇടപെടല്‍ വ്യക്തമായിരുന്നു.

2015 ലെ തെരഞ്ഞെടുപ്പിലും 2020 ൽ നടന്ന തെരഞ്ഞെടുപ്പിലും സൈനീക പിന്തുണയുള്ള പാര്‍ട്ടിക്ക് യാതൊരു ഇടവും നല്‍കാതെ സൂചിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി വന്‍ വിജയം നേടി.

ഇതേ തുടര്‍ന്നാണ് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അട്ടിമറിച്ച് സൈന്യം വീണ്ടും അധികാരം കൈയാളുകയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ലക്ഷക്കണക്കിന് ആളുകളാണ് സൈന്യത്തിനെതിരെ പ്രതിഷേധിച്ച് തെരുവിലിറങ്ങിയത്. സുരക്ഷാ സേന പ്രതിഷേധക്കാർക്ക് നേരെ സെമി ഓട്ടോമാറ്റിക് ആയുധങ്ങൾ ഉപയോഗിച്ചതായി ആരോപണമുയര്‍ന്നു.

കഴിഞ്ഞ നവംബറിലെ തെരഞ്ഞെടുപ്പിൽ ആങ് സാന്‍ സൂചിയുടെ പാർട്ടിക്ക് വൻ ഭൂരിപക്ഷം ലഭിച്ചങ്കിലും ജനാധിപത്യത്തെ സംരക്ഷിക്കാനായാണ് തങ്ങള്‍ അധികാരം പിടിച്ചെടുത്തതെന്നാണ് സൈന്യം അറിയിച്ചത്.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam