ആല്‍ഫബെറ്റ് വര്‍ക്കേഴ്സ് യൂണിയന്‍; ഗൂഗിളിന്‍റെ മാതൃ കമ്പനിയില്‍ തൊഴിലാളി യൂണിയന്‍ രൂപീകരിച്ചു
First Published Jan 5, 2021, 11:30 AM IST
തൊഴിലാളികളുടെ സംഘടനാ സ്വാതന്ത്രമെന്നത് എന്നും കോര്‍പ്പറേറ്റ്‍വത്കൃത ലോകക്രമത്തിന് പുറത്തായിരുന്നു . എന്നാല്‍, ലോകത്തിലെ എല്ലാ കോര്‍പ്പറേറ്റുകളെയും അതിശയിപ്പിച്ച് ഏറ്റവും വലിയ കോര്‍പ്പറേറ്റ് ഭീമനും ടെക് ഭീമനുമായ ഗൂഗിളില്‍ ആദ്യമായി ഒരു തൊഴിലാളി യൂണിയന്‍ രൂപവത്കരിച്ചു. ലോകത്തിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് കമ്പനിയും ഇന്‍റര്‍നെറ്റ് ഭീമനുമായ ഗൂഗിളിന്‍റെ മാതൃകമ്പനി ആല്‍ഫബെറ്റിലാണ് തൊഴിലാളികളുടെ യൂണിയന്‍ രൂപീകരിച്ചതായി വാര്‍ത്തകള്‍ വരുന്നത്. ന്യൂയോര്‍ക്ക് ടൈംസാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുണെറ്റഡ് സ്റ്റേറ്റിലെ 200 ഓളം ഗൂഗിള്‍ ജീവനക്കാര്‍ ചേര്‍ന്നാണ് യൂണിയന് രൂപം നല്‍കിയത്. ഇത് സംബന്ധിച്ച് ഈ യൂണിയന്‍റെ പേരിലുള്ള ലേഖനം ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ചു. ചിത്രങ്ങള്‍ ഗെറ്റി.

'ആല്‍ഫബെറ്റ് വര്‍ക്കേഴ്സ് യൂണിയന്‍' എന്നാണ് ഈ തൊഴിലാളി സംഘടനയുടെ പേര്. തൊഴിലാളികള്‍ക്ക് ന്യായമായ കൂലി, ജോലി സ്ഥലത്ത് അപമാനിക്കപ്പെടും എന്ന ഭയം ഒഴിവാക്കല്‍, മുതലാളിമാരുടെ പ്രതികാര നടപടികള്‍, തൊളിലാളി വിവേചനം തടയുക എന്നിവയാണ് യൂണിയന്‍റെ ലക്ഷ്യമെന്ന് ന്യൂയോര്‍ക്ക് ടൈംസിലെ ലേഖനത്തില്‍ പറയുന്നു.

നേരത്തെ തന്നെ വിവിധ തൊഴിലാളി സംബന്ധമായ പ്രശ്നങ്ങളാല്‍ ഗൂഗിളും യുഎസ് ലേബര്‍ റെഗുലേറ്ററും തമ്മിലുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതിനിടെയാണ് പുതിയ സംഭവം.
Post your Comments