വംശവെറിയില്‍ വെടിയേറ്റ് വീഴുന്ന അമേരിക്ക

First Published 28, Aug 2020, 2:05 PM

കൊവിഡ് 19 വൈറസിന്‍റെ വ്യാപനത്തിനിടെയിലും അമേരിക്കയില്‍ വംശീയാക്രമണങ്ങള്‍ വീണ്ടും ശക്തിപ്രാപിക്കുന്നു. കോളോണിയല്‍ കാലഘട്ടത്തില്‍ ആഫ്രിക്കയില്‍ നിന്നും അടിമകളായെത്തിച്ച കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് നേരെയുണ്ടായിരുന്ന വംശീയാക്രമണങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള അക്രമണങ്ങളാണ് ഇന്ന് യുഎസ്എയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം മെയ് 25 വെള്ളക്കാരനായ മിനിയോപൊളിസ് പൊലീസ് ഉദ്യോഗസ്ഥനായ ഡെറിക് ചൗവിന്‍ കാല്‍മുട്ട് കൊണ്ട് ശ്വാസം മുട്ടിച്ച് കൊന്ന ആഫോ-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തോടെയാണ് അമേരിക്കയില്‍ വീണ്ടും വംശീയ ആക്രമണങ്ങള്‍ ശക്തമാകുന്നത്. ജോര്‍ജ് ഫ്ലോയിഡിന്‍റെ മരണത്തോടെ അമേരിക്കയിലും യൂറോപിലും ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. അടിമത്വത്തെ പിന്തുണച്ചിരുന്ന  മണ്‍മറഞ്ഞ പല ദേശീയ നേതാക്കളുടെയും (National Heros) പൊതുനിരത്തിലെ പ്രതിമകള്‍ വരെ ഇക്കാലത്ത് അക്രമിക്കപ്പെട്ടു. അടിമത്വത്തെ പിന്തുണയ്ക്കുന്നവര്‍ മനുഷ്യത്വരഹിതമായ ആശയത്തിന്‍റെ വക്താക്കളാണെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. തുടര്‍ന്ന് നടന്ന പല പ്രതിഷേധങ്ങള്‍ക്ക് നേരെയും വെടിവെപ്പും കാറോടിച്ച് കയറ്റിയുമുള്ള അക്രമണങ്ങള്‍ തുടര്‍ന്നു. ഏറ്റവും ഒടുവിലായി കഴിഞ്ഞ ദിവസം യുഎസിലെ കെനോഷയില്‍  ഒരു 17 കാരന്‍ പ്രതിഷേധങ്ങള്‍ക്ക് നേരെ നിരയൊഴിച്ചു. ഈ അക്രമണത്തില്‍ Black Lives Matter പ്രവര്‍ത്തകരായ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു.

ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തിന് പുറകേ അമേരിക്കയിലും യൂറോപിലും ഉയര്‍ന്ന Black Lives Matter പ്രതിഷേധങ്ങളെ തുടര്‍ന്ന് അമേരിക്കയിലെമ്പാടും കറുത്തവര്‍ഗ്ഗക്കാര്‍ക്ക് നേരെ പൊലീസിന്‍റെയും വംശീയവെറിക്കാരുടെയും നിരവധി അക്രമണങ്ങള്‍ അരങ്ങേറി.

അതിനിടെയാണ് ഈ മാസം ആദ്യം ജോര്‍ജ് ബ്ലെയ്ക്ക് എന്ന് 26 കാരനെ അദ്ദേഹത്തിന്‍റെ എട്ടും, അഞ്ചും മൂന്നും വയസുള്ള മൂന്ന് കുട്ടികളുടെ മുന്നില്‍ വച്ച് പൊലീസ് ഏഴ് തവണ വെടിവച്ചത്.

undefined

നട്ടെല്ലിന് വെടിയേറ്റ ജോര്‍ജ് ബ്ലെയ്ക്ക് ഗുരുതരാവസ്ഥ പിന്നിട്ടെങ്കിലും ശരീരത്തിന്‍റെ ചലനശേഷി ഇതുവരെ തിരിച്ചു കിട്ടിയിട്ടില്ല. വെടിവെപ്പില്‍ അദ്ദേഹത്തിന്‍റെ സുഷുമ്നാനാഡിക്ക് കാര്യമായ പരിക്ക് പറ്റിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ബ്ലേയ്ക്കിന് നീതി കിട്ടണമെന്നാവശ്യപ്പെട്ട് കെനോഷ നഗരത്തില്‍ ദിവസങ്ങളായി Black Lives Matter പ്രവര്‍ത്തകര്‍ പ്രതിഷേധത്തിലാണ്. ഈ പ്രതിഷേധങ്ങള്‍ക്കിടയിലേക്ക് കടന്നുചെന്ന ഒരു 17 കാരന്‍ ഉയര്‍ത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് കൈക്ക് വെടിയേല്‍ക്കുകയും ചെയ്തു.

കൊനോഷാ പൊലീസ് ജേക്കബ് ബ്ലെയ്ക്കിനെ അകാരണമായി ഏഴ് റൗണ്ട് വെടിവച്ചതില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനത്തില്‍ പങ്കെടുത്ത രണ്ട് പേരെ കൊന്ന കുറ്റമാണ്  17 -കാരനായ കെയ്‌ൽ റിട്ടൻ‌ഹൗസിനെതിരെ സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷം ചുമത്തിയിരിക്കുന്നത്.

കൊല്ലപ്പെട്ട രണ്ട് പേരെ തിരിച്ചറിഞ്ഞു. കെനോഷയിലെ ജോസഫ് റോസെൻ‌ബോം (36), നഗരത്തിന് 15 മൈൽ പടിഞ്ഞാറ് സിൽവർ തടാകത്തിന് സമീപത്തെ താമസക്കാരനായ ലെ ആന്‍റണി ഹുബർ (26) എന്നിവരാണ് കൊല്ലപ്പെട്ടത്. കെനോഷയിൽ നിന്ന് 30 മൈൽ വടക്കുപടിഞ്ഞാറായി വെസ്റ്റ് അല്ലിസിലെ ഗെയ്ജ് ഗ്രോസ്ക്രൂട്ട്സ് (26) ആണ് പരിക്കേറ്റത്.

പ്രതിഷേധങ്ങള്‍ക്ക് നേരെ വെടിവെപ്പ് നടത്തിയ അക്രമിയും വംശീയവാദിയുമായ കെയ്‌ൽ റിട്ടൻ‌ഹൗസ് എന്ന 17 കരാനാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ ഇല്ലിനോയിയിലെ അന്ത്യോക്യയിൽ വെച്ച് അറസ്റ്റ് ചെയ്തു. എന്നാല്‍, കെനോഷ പൊലീസ് ഇയാള്‍ക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്.

കെയ്‌ൽ റിട്ടൻ‌ഹൗസ് നടത്തിയ വെടിവെപ്പിന്‍റെ ഞെട്ടിക്കുന്ന വീഡിയോ ഫൂട്ടേജുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. പ്രതിഷേധക്കാരിലൊരാളുടെ തലയിലും മറ്റൊരാളുടെ നെഞ്ചിലേക്കുമാണ് കെയ്‌ൽ റിട്ടൻ‌ഹൗസ് എന്ന 17 കാരന്‍ വെടിയുതിര്‍ത്തത്.

വീഡിയോകളില്‍ അക്രമിയെ അറസ്റ്റ് ചെയ്യാന്‍ ആളുകള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും പൊലീസ് അതിന് മുതിര്‍ന്നിരുന്നില്ല. വെടിവെച്ചതിന് ശേഷവും ക്യാമറയ്ക്ക് മുന്നിലൂടെ ഓട്ടോമാറ്റിക്ക് തോക്കുമായി കെയ്‌ൽ റിട്ടൻ‌ഹൗസ്  നടന്നു പോകുന്നത് കാണാം.

അതിനിടെ ആയുധാധാരികളായ ഒരു കൂട്ടം ആളുകളോടൊപ്പം കെയ്‌ൽ റിട്ടൻ‌ഹൗസും നില്‍ക്കുന്ന വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി. കെയ്‌ൽ റിട്ടൻ‌ഹൗസിന്‍റെ പല സമൂഹമാധ്യമ പോസ്റ്റുകളും പൊലീസിനെ പ്രശംസിക്കുകയും പ്രതിഷേധങ്ങളെ അവഹേളിക്കുന്നവയും ആണ്.

കാര്‍ പാര്‍ക്കിങ്ങ് സ്ഥലത്ത് വച്ച് ഒരാളെ വെടിവച്ച് കൊന്ന ശേഷം പ്രതിഷേധക്കാര്‍ക്കിടയിലേക്ക് ഇറങ്ങിയ  കെയ്‌ൽ റിട്ടൻ‌ഹൗസിനെ തടയാന്‍ ആളുകള്‍ ശ്രമിച്ചപ്പോളാണ് അയാള്‍ രണ്ടാമത്തെ വെടിവെയ്ക്കുന്നത്.

വെടി വെയ്ക്കുമ്പോള്‍ ആളുകള്‍ അക്രമിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനോട് പറയുന്നുണ്ടെങ്കിലും പൊലീസ് തയ്യാറാകുന്നില്ല. വീഡിയോയില്‍ വെടിവെപ്പിന് ശേഷം പൊലീസ് വാഹനത്തിന് മുന്നില്‍ കൂടി ശരീരത്തില്‍ ഓട്ടോമാറ്റിക്ക് തോക്കും തൂക്കിയിട്ട് കൈകളുയര്‍ത്തി നടന്നു പോകുന്ന കെയ്‌ൽ റിട്ടൻ‌ഹൗസിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി.

എന്നാല്‍ അക്രമം Balck Live Matter പ്രതിഷേധത്തിനെതിരെ അല്ലെന്നും മറിച്ച് കൊള്ളക്കാരിൽ നിന്ന് പ്രാദേശിക ബിസിനസുകളെ പ്രതിരോധിക്കുന്ന 'സ്വയം പ്രതിരോധിക്കുന്ന മിലിഷ്യകൾ' തമ്മിലുള്ള  സംഘര്‍മാണിതെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തല്‍.

കാര്‍ പാര്‍ക്കിങ്ങ് സ്ഥലത്ത് ഒരാളെ വെടിവെച്ചിട്ട് റോഡിലേക്കിറങ്ങിയ കെയ്‌ൽ റിട്ടൻ‌ഹൗസിനെ പ്രതിഷേധക്കാരില്‍ മൂന്നാല് പേര്‍ പിന്തുടരുകയും തടയാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

എന്നാല്‍  താഴെ വീഴുന്ന കെയ്‌ൽ റിട്ടൻ‌ഹൗസ് മുന്നിലുള്ളയാളുടെ നെഞ്ചിലേക്കാണ് നിറയൊഴിച്ചത്. തുടര്‍ന്ന് മറ്റൊരാളുടെ കൈത്തണ്ടയിലേക്കും നിറയൊഴിച്ചു.

ഈ സമയം സംഭവസ്ഥലത്തേക്ക് എത്തിയ പൊലീസിനോട് അക്രമിയെ അറസ്റ്റ് ചെയ്യാന്‍ നാട്ടുകാര്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു. എന്നാല്‍ തന്‍റെ ഓട്ടോമാറ്റിക്ക് റൈഫില്‍ ചുമലിലൂടെ ഇട്ട് ആകാശത്തേക്ക് കൈകളുയര്‍ത്തി, കെയ്‌ൽ റിട്ടൻ‌ഹൗസ് പൊലീസ് വാഹനങ്ങള്‍ക്ക് മുന്നിലൂടെ നടന്നുപോകുന്നതാണ് വീഡിയോകളില്‍ കാണുന്നത്.

കെനോഷയില്‍ നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ, വിൻ‌കോൺ‌സിൻ ഗവര്‍ണര്‍ ടോണി എവേഴ്സ്, നാഷണൽ ഗാർഡിലെ 500 പേരെ  കെനോഷന്‍ പൊലീസിനെ സഹായിക്കാനായി അയച്ചു.

പക്ഷേ ജനങ്ങള്‍ തെരുവുകളില്‍ തന്നെ പ്രതിഷേധവുമായി തുടര്‍ന്നു. ഇതിനിടെ ഗവർണർ ടോണി എവേഴ്‌സ് കെനോഷയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

എന്നാല്‍, അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് ശേഷവും 300 ളം വരുന്ന പ്രതിഷേധക്കാര്‍ കര്‍ഫ്യൂ ലംഘിച്ച് തെരുവുകളില്‍ തന്നെ തുടര്‍ന്നു. പ്രതിഷേധക്കാര്‍ നഗരത്തിലെ നിരവധി കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടു. മിനിയാപൊളിസിൽ ജോർജ്ജ് ഫ്ലോയ്ഡ് മരിച്ച് മൂന്ന് മാസത്തിന് ശേഷമാണ് ജോർജ്ജ് ബ്ലെയ്ക്കിനെ കെനോഷന്‍ പൊലീസ് ഏഴ് തവണ വെടിവച്ചത്.

ഈ രണ്ട് സംഭവങ്ങളുയര്‍ത്തിയ പ്രതിഷേധത്തിനിടെ നടന്ന കൗമാരക്കാരന്‍റെ വെടിവെപ്പുകൂടി നടന്നതോടെ യുഎസ്എയില്‍ പൊലീസ് ക്രൂരതയ്ക്കും വംശീയതയ്‌ക്കുമെതിരെ രാജ്യവ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

കെനോഷാ കൗണ്ടി പൊലീസ് ഡിപ്പാട്ട്മെന്‍റ്  നാല് കവചിത പട്രോളിംഗ് വാഹനങ്ങളെ തെരുവുകളില്‍ വിന്യസിച്ചു. തുടര്‍ന്ന് ജനക്കൂട്ടത്തിന് നേരെ കണ്ണീർ വാതകം ഉപയോഗിച്ചു.

എന്നാല്‍ ജനങ്ങള്‍ പൊലീസിന് നേരെ വാട്ടർ ബോട്ടിലുകൾ, ഇഷ്ടികകൾ, ചെറുപടക്കം എന്ന് തുടങ്ങി കൈയില്‍ കിട്ടിയതെല്ലാം വലിച്ചെറിയുകയായിരുന്നു.

ഇതേതുടര്‍ന്ന് ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ ദേശീയ ഗാർഡ് സൈനികരെ വിന്യസിക്കുമെന്ന് ഗവർണർ എവേഴ്‌സ് പറഞ്ഞതിന് ശേഷമായിരുന്നു പ്രതിഷേധം അക്രമാസക്തമായത്.

ഇതിനിടെ കൊനോഷാ കോടതിക്ക് പുറത്ത് നടന്ന പത്രസമ്മേളനത്തിൽ ജോര്‍ജ് ബ്ലെയ്ക്കിന്‍റെ അമ്മ, ജനക്കൂട്ടത്തോട് ശാന്തനാകണമെന്ന് അഭ്യർത്ഥിച്ചു. ഇതിനിടെ പ്രതിഷേധക്കാരെ നേരിടാന്‍ കൂടുതല്‍ ദേശീയ ഗാര്‍ഡ് സൈനികരെ അയക്കാന്‍ തയ്യാറാണെന്നും പ്രശ്‌നം വേഗത്തിൽ അവസാനിപ്പിക്കണമെന്നും  ട്രംപ് ട്വീറ്റ് ചെയ്തു.

എന്നാല്‍, ഫെഡറൽ സഹായത്തിനുള്ള ട്രംപിന്‍റെ വാഗ്ദാനം ഗവർണർ എവേഴ്‌സ് നിരസിച്ചതായി വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് മാർക്ക് മെഡോസ് പിന്നീട് വെളിപ്പെടുത്തി. വെടിവെപ്പിന് തൊട്ട് മുമ്പ് കാര്‍പ്പാര്‍ക്കിങ്ങില്‍ ആയുധവുമായി നില്‍ക്കുന്ന കെയ്‌ൽ റിട്ടൻ‌ഹൗസ് എന്ന 17 കാരന്‍.

Black Live Matter പ്രക്ഷോഭകര്‍ ഒരു ഹൈസ്ക്കൂള്‍ മതിലില്‍ വരച്ച പ്രതിഷേധ ഗ്രാഫിറ്റി മായ്ക്കുന്ന കെയ്‌ൽ റിട്ടൻ‌ഹൗസും സംഘവും. വെടിവെപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് പകര്‍ത്തിയ ചിത്രം. കൗമാരക്കാരില്‍ പോലും വംശീയത വളര്‍ന്നുവരുന്നത് അമേരിക്കയില്‍ വരും കാലങ്ങളില്‍ ഏറെ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

loader