അമേരിക്കയില്‍ കലാപം; പാര്‍ലമെന്‍റ് മന്ദിരത്തില്‍ വെടിവെപ്പ് , 4 മരണം
First Published Jan 7, 2021, 1:01 PM IST
അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ വിജയം അംഗീകരിക്കാന്‍ സമ്മേളിച്ച പാര്‍ലമെന്‍റിലേക്ക് അക്രമമഴിച്ച് വിട്ട് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ അനുകൂലികള്‍. കലാപത്തില്‍ ഒരു സ്ത്രീയടക്കം നാല് പേര്‍ മരിച്ചു. ബൈഡന്‍റെ വിജയം കോണ്‍ഗ്രസ് സമ്മേളത്തില്‍ അംഗീകരിക്കരുതെന്ന് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടെങ്കിലും റിപ്പബ്ലിക്കന്‍ നേതാവ് മൈക്ക് പെന്‍സ് തള്ളിയിരുന്നു. ഇതിന് പിന്നാലെ തന്‍റെ അനുയായികളോട് അമേരിക്കന്‍ പാര്‍ലമെന്‍റ് മന്ദിരമായ ക്യാപിറ്റോളിലേക്ക് മാര്‍ച്ച് നടത്താന്‍ ട്രംപ് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ക്യാപിറ്റോളിന് പുറത്ത് തടിച്ചുകൂടിയ ട്രംപ് അനുകൂലികള്‍ സമ്മേളം നടക്കുന്നതിനിടെ പൊലീസിന്‍റെ സുരക്ഷാവലയം ഭേദിച്ച് അകത്ത് കടക്കുകയായിരുന്നു. കലാപകാരികളെ പിരിച്ച് വിടാനായി പൊലീസ് കണ്ണീര്‍വാതകം ഉപയോഗിച്ചു. ചിത്രങ്ങള്‍ ഗെറ്റി.

തെരഞ്ഞെടുപ്പ് ഫലത്തെ നിലവിലെ പ്രസിഡന്‍റ് എതിര്‍ക്കുകയും അതിനെതിരെ കലാപം നയിക്കുകയും ചെയ്യുന്നത് അമേരിക്കന്‍ ജനാധിപത്യ ചരിത്രത്തിലാദ്യമായിട്ടാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നേ തന്നെ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് ഫലം അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ആരോപണം ഉന്നയിച്ചിരുന്നു.

തെരെഞ്ഞടുപ്പില്‍ ട്രംപ് പ്രതിനിധീകരിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടി തോല്‍ക്കുകയും ഡെമോക്രാറ്റിക്കുകള്‍ക്ക് വിജയം ലഭിക്കുകയും ചെയ്തു. പക്ഷേ, ഇന്നലെ ആ വിജയം ഔദ്യോഗീകമായി പാര്‍ലമെന്‍റില്‍ പാസാക്കുന്നതിനിടെയിലും താന്‍ വിജയം അംഗീകരിക്കുന്നില്ലെന്ന നിലപാടിലായിരുന്നു റിപ്പബ്ലിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്. (അമേരിക്കയില്‍ നടന്ന ക്യാപിറ്റോള്‍ അക്രമണത്തിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More -ല്‍ ക്ലിക്ക് ചെയ്യുക.)
Post your Comments