ഓസ്ട്രേലിയന്‍ കാടുകളില്‍ അഗ്നിതാണ്ഡവം
ലോകമാകമാനം കാട്ടുതീ പടര്‍ന്നുപിടിച്ച വര്‍ഷമായിരുന്നു കഴിഞ്ഞ വര്‍ഷം. ബ്രസീലിലെ ആമസോണ്‍ കാടുകള്‍ കിലോമീറ്റര്‍ ദൂരത്തിലാണ് കത്തിയമര്‍ന്നത്. ഇന്ത്യ, ഇന്ത്യോനേഷ്യ, സ്പെയിന്‍, സൗത്ത് കൊറിയ, റഷ്യ, വിയറ്റ്നാം, ഇംഗ്ലണ്ട്, അമേരിക്ക, കാനഡ, ഗ്രീന്‍ലാന്‍റ്, ന്യൂസ്‍ലാന്‍റ് എന്നീങ്ങനെ നിരവധി രാജ്യങ്ങളിലാണ് കാട്ടുതീ പടര്‍ന്ന് പിടിച്ചത്. ഇതിനിടെ 2019 സെപ്തംബറിലാണ് ഓസ്ട്രേലിയില്‍ വ്യാപകമായ കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തത്. 15 ദശലക്ഷം ഏക്കര്‍ വനമേഖല ഇതുവരെയായി ഓസ്ട്രേലിയില്‍ കത്തിയമര്‍ന്നതായി കണക്കാക്കുന്നു. 2,500 കെട്ടിടങ്ങള്‍ ഇതില്‍ 1500 വീടുകള്‍ എന്നിവയും കത്തിയമര്‍ന്നു. വിക്ടോറയന്‍ സംസ്ഥാനത്ത് മാത്രം 19 പേര്‍ മരിച്ചു. 28 പേരെ കാണാനില്ല. മറ്റ് സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഓസ്ട്രേലിയയില്‍ ഡിസംബര്‍ മാസത്തില്‍ കൂട് കൂടുതലുള്ള കാലാവസ്ഥയാണ്. ഇത്തവണ റെക്കാര്‍ഡ് ചൂടാണ് ഓസ്ട്രേലിയയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ നവംബറില്‍ ന്യൂ സൗത്ത് വേല്‍സ് സംസ്ഥാനത്ത് കാട്ടുതീ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ്. തുടര്‍ന്ന് സംസ്ഥാനത്ത് ഏതാണ്ട് നൂറോളം സ്ഥലങ്ങളില്‍ കാട്ടു തീ പടര്‍ന്നു പിടിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. വിക്ടോറിയ, തെക്കന്‍ ഓസ്ട്രേലിയ, ന്യൂ സൗത്ത് വേല്‍സ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും അഗ്നിബാധ ഭീകരമാം വിധം പടര്‍ന്ന് പിടിച്ചത്. ടസ്മാനിയ, പടിഞ്ഞാറന്‍ ഓസ്ട്രേലിയ, ക്യൂന്‍സ് ലാന്‍റ് എന്നീ സംസ്ഥാനങ്ങളിലും അഗ്നിബാധ റിപ്പോര്‍ട്ട് ചെയ്തു. കാണാം ഓസ്ട്രേലിയയിലെ അഗ്നിതാണ്ഡവം. .right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
141

തെക്ക് കിഴക്കന്‍ ഓസ്ട്രേലിയയില്‍ ദശലക്ഷക്കണക്കിന് പക്ഷികളും മൃഗങ്ങളും കാട്ടുതീയില്‍ കൊല്ലപ്പെട്ടെന്ന് വിക്ടോറിയ വന്യജീവി കേന്ദ്രം അധികൃതര്‍ അറിയിച്ചു.
തെക്ക് കിഴക്കന്‍ ഓസ്ട്രേലിയയില്‍ ദശലക്ഷക്കണക്കിന് പക്ഷികളും മൃഗങ്ങളും കാട്ടുതീയില്‍ കൊല്ലപ്പെട്ടെന്ന് വിക്ടോറിയ വന്യജീവി കേന്ദ്രം അധികൃതര്‍ അറിയിച്ചു.
241
341
നിരവധി മൃഗങ്ങളെ രക്ഷിച്ചെങ്കിലും പല സ്വകാര്യ മൃഗശാലകളിലെയും മൃഗങ്ങള്‍ തീയില്‍ വെന്തമര്‍ന്നു.
നിരവധി മൃഗങ്ങളെ രക്ഷിച്ചെങ്കിലും പല സ്വകാര്യ മൃഗശാലകളിലെയും മൃഗങ്ങള്‍ തീയില്‍ വെന്തമര്‍ന്നു.
441
541
തെക്കുകിഴക്കൻ ഓസ്‌ട്രേലിയയെ ഭയപ്പെടുത്തുന്ന രീതിയിലാണ് തീ പടര്‍ന്നു പിടിക്കുന്നത്.
തെക്കുകിഴക്കൻ ഓസ്‌ട്രേലിയയെ ഭയപ്പെടുത്തുന്ന രീതിയിലാണ് തീ പടര്‍ന്നു പിടിക്കുന്നത്.
641
741
“തീപിടുത്തത്തിൽ ദശലക്ഷക്കണക്കിന് മൃഗങ്ങൾ ... സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ എന്നിവ കൊല്ലപ്പെട്ടു,” വിക്ടോറിയ വന്യജീവി ഉടമ മേഗൻ ഡേവിഡ്സൺ പറഞ്ഞു.
“തീപിടുത്തത്തിൽ ദശലക്ഷക്കണക്കിന് മൃഗങ്ങൾ ... സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ എന്നിവ കൊല്ലപ്പെട്ടു,” വിക്ടോറിയ വന്യജീവി ഉടമ മേഗൻ ഡേവിഡ്സൺ പറഞ്ഞു.
841
941
ഏത് നിമിഷവും സന്നദ്ധരായി രക്ഷാപ്രവര്‍ത്തകര്‍ ഉണ്ടെങ്കിലും പടര്‍ന്നു പിടിക്കുന്ന കാട്ടുതീയ്ക്ക് മുന്നില്‍ മനുഷ്യന്‍ നിസഹായനായിത്തീരുന്നു.
ഏത് നിമിഷവും സന്നദ്ധരായി രക്ഷാപ്രവര്‍ത്തകര്‍ ഉണ്ടെങ്കിലും പടര്‍ന്നു പിടിക്കുന്ന കാട്ടുതീയ്ക്ക് മുന്നില്‍ മനുഷ്യന്‍ നിസഹായനായിത്തീരുന്നു.
1041
1141
“മരകമായി പരിക്കേറ്റ കന്നുകാലികളെയും വന്യജീവികളെയും ദയാവധത്തിന് വിധേയമാക്കേണ്ടതുണ്ട്. അവയ്ക്ക് മാരകമായി പൊള്ളലേറ്റു, അവരുടെ കഷ്ടപ്പാടുകൾ അവസാനിപ്പിക്കുന്നതിനേക്കാൾ മറ്റൊന്നും നമ്മുക്ക് ചെയ്യാനാകില്ല.” ” ഡോ. ഡേവിഡ്സൺ പറഞ്ഞു.

1241
1341
സെപ്റ്റംബർ മുതൽ വനാതിര്‍ത്തിയിലും സ്വകാര്യ തോട്ടം മേഖലയിലും കൃഷിയിടങ്ങളിലും മറ്റും സുരക്ഷയ്ക്കായി പണിതിരുന്ന മുള്ളുവേലിയില്‍ കുരുങ്ങി മാത്രം ഏതാണ്ട് 500 ദശലക്ഷം മൃഗങ്ങള്‍ ചത്തുകാണുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

1441
1541
ശക്തമായി പടര്‍ന്നു കയറുന്ന കാട്ടുതീയില്‍ നിന്ന് പ്രാണരക്ഷാര്‍ത്ഥം ഓടുന്ന മൃഗങ്ങള്‍ ഇത്തരം മുള്ള് വേലികളില്‍ കുരുങ്ങി പിടഞ്ഞ് മരിക്കുന്നു.
ശക്തമായി പടര്‍ന്നു കയറുന്ന കാട്ടുതീയില്‍ നിന്ന് പ്രാണരക്ഷാര്‍ത്ഥം ഓടുന്ന മൃഗങ്ങള്‍ ഇത്തരം മുള്ള് വേലികളില്‍ കുരുങ്ങി പിടഞ്ഞ് മരിക്കുന്നു.
1641
1741
എന്നാല്‍ ഈ കണക്കുകള്‍ പെരുപ്പിച്ച് കാട്ടുന്നതാണെന്ന് പ്രൊഫസർ ഡിക്ക്മാന്‍റെ പ്രസ്ഥാവനയില്‍ പറയുന്നു. “ഈ കണക്ക് എൻഎസ്‌ഡബ്ല്യുവിന്‍റെ അവസ്ഥയുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നു,” എന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഈ കണക്കുകള്‍ പെരുപ്പിച്ച് കാട്ടുന്നതാണെന്ന് പ്രൊഫസർ ഡിക്ക്മാന്‍റെ പ്രസ്ഥാവനയില്‍ പറയുന്നു. “ഈ കണക്ക് എൻഎസ്‌ഡബ്ല്യുവിന്‍റെ അവസ്ഥയുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നു,” എന്ന് അദ്ദേഹം പറഞ്ഞു.
1841
1941
2041
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos