ചൈനയില്‍ ആദ്യമായി മനുഷ്യരില്‍ പക്ഷിപ്പനിയുടെ വകഭേദം സ്ഥിരീകരിച്ചു

First Published Jun 1, 2021, 5:57 PM IST

ചൈനയില്‍  ആദ്യമായി മനുഷ്യരില്‍ പക്ഷിപ്പനി ( H10N3 ) യുടെ വകഭേദം സ്ഥിരീകരിച്ചു. ചൈനയുടെ കിഴക്കൻ പ്രവിശ്യയായ ജിയാങ്‌സുവിൽ 41 കാരനായ ഒരാളിലാണ് ആദ്യമായി പക്ഷിപ്പനി  (H10N3) സ്ഥിരീകരിച്ചതെന്ന് ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷൻ (എൻ‌എച്ച്‌സി) അറിയിച്ചതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഷെൻ‌ജിയാങ്‌ നഗരത്തിലെ താമസക്കാരനായ ഇയാളെ ഏപ്രിൽ 28 ന്‌ പനിയും മറ്റ് ലക്ഷണങ്ങളും ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, ഒരുമാസത്തിന് ശേഷം മെയ് 28 നാണ് ഇയാൾക്ക് H10N3 എന്ന പക്ഷിപ്പനി (avian influenza virus) ബാധയാണെന്ന് കണ്ടെത്തിയത്. (ചിത്രങ്ങള്‍  2017 ല്‍ ചൈനയില്‍ പക്ഷിപ്പനി വ്യാപിച്ചപ്പോള്‍ പകര്‍ത്തിയത്. ഗെറ്റിയില്‍ നിന്ന്.)