- Home
- News
- International News
- മഴവില്‍ക്കുരുവി; ക്രിസ്റ്റ്യൻ സ്‌പെൻസർ പകര്‍ത്തിയ അത്യപൂര്‍വ്വ ചിത്രങ്ങള്‍ കാണാം
മഴവില്‍ക്കുരുവി; ക്രിസ്റ്റ്യൻ സ്‌പെൻസർ പകര്‍ത്തിയ അത്യപൂര്‍വ്വ ചിത്രങ്ങള്‍ കാണാം
പത്തൊമ്പത് വര്‍ഷമായി ഓസ്‌ട്രേലിയൻ ഫോട്ടോഗ്രാഫർ ക്രിസ്റ്റ്യൻ സ്‌പെൻസർ ബ്രസീലിലെ ഇറ്റേഷ്യ ദേശീയ പാർക്കിന് സമീപം ജീവിക്കാന്‍ തുടങ്ങിയിട്ട്. അതായത് 2001 മുതല്‍ അദ്ദേഹം ബ്രസീലിലെ അനേകം പ്രകൃതി ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ വ്യാവൃതനാണ്. അതിനിടെയാണ് 2011 ൽ, സ്പെൻസർ കുരുവിയുടെ ഒരു ചിത്രമെടുക്കുന്നത്. ദി ഡാൻസ് ഓഫ് ടൈം (The dance of time) എന്ന് പേരിട്ട ആ ചിത്രത്തിന് 10 അന്താരാഷ്ട്ര അവാർഡുകള്‍ കൂടാതെ മികച്ച മൂന്ന് ബഹുമതികളും ലഭിച്ചു. പക്ഷേ അതൊരു അവസാനമായിരുന്നില്ല. ക്രിസ്റ്റ്യൻ സ്‌പെൻസർ വീണ്ടും വീണ്ടും ശ്രമിച്ചു കൊണ്ടേയിരുന്നു. എന്തിനെന്നല്ലേ ? തന്‍റെ ആഗ്രഹത്തിനൊത്തൊരു കുരുവി ചിത്രമെടുക്കാന്‍. ഒടുവില്‍ അദ്ദേഹം അത് നേടി. കാണാം ആ അത്യപൂര്‍വ്വ കാഴ്ചകളിലേക്ക്.

നമ്മുടെ നാട്ടിലെ കുരുവികളോട് സാമ്യമുള്ളതും ഒരേ കുടുംബത്തില്‍പ്പെട്ടവയുമാണ് അമേരിക്കന്‍ വന്‍കരയിലെ തദ്ദേശീയ പക്ഷിയായ ഹമ്മിംഗ് ബേര്‍ഡ് എന്ന കുരുവി വര്‍ഗ്ഗം. വലിപ്പത്തിലും ഇരയെടുപ്പിലും ഇവ സമാനത പുലര്‍ത്തുന്നു.

1937 ലാണ് ബ്രസീലില്‍ ഇറ്റേഷ്യ ദേശീയ പാർക്ക് നിലവില്‍ വരുന്നത്. റിയോ ഡി ജെനീറോയ്ക്കും മിനാസ് ജെറിയാസിനും ഇടയിലാണ് ഈ ദേശീയോദ്ധ്യാനം. 350 ഓളം സ്പീഷീസുകളിലുള്ള പക്ഷികള്‍ ഈ ദേശീയോദ്ധ്യാനത്തിലുണ്ടെന്നതിനാല്‍ പക്ഷി നിരീക്ഷകര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങളിലൊന്നാണ് ഇത്.

നിരവധി വെള്ളച്ചാട്ടങ്ങളാല്‍ പ്രകൃതിരമണീയമായ ഈ ദേശീയോദ്ധ്യാനത്തിന് സമീപത്താണ് കഴിഞ്ഞ 19 വര്‍ഷമായി ക്രിസ്റ്റ്യൻ സ്‌പെൻസർ എന്ന് ഫോട്ടോഗ്രാഫറുടെ ജീവിതം.

2011 ൽ, തനിക്ക് നിരവധി പുരസ്കാരങ്ങള്‍ സമ്മാനിച്ച ദി ഡാൻസ് ഓഫ് ടൈം (The dance of time) എന്ന് കുരുവി ചിത്രത്തെ തുടര്‍ന്ന് സ്പെന്‍സര്‍ കൂടുതല്‍ കുരുവി ചിത്രങ്ങള്‍ക്കായി ശ്രമം തുടര്‍ന്നു.

വളരെ ചെറിയ പക്ഷി വര്‍ഗ്ഗമാണ് കുരുവികള്‍ അഥവാ hummingbird. ചെറിതാണെന്നത് പോലെ അതിമനോഹരവുമാണ് ഇവ. ഇവയില്‍ ചില പക്ഷികളാകട്ടെ 34 മൈൽ (മണിക്കൂറിൽ 54 കിലോമീറ്റർ) വേഗതയിൽ സഞ്ചരിക്കുന്നു. അതേസമയം സെക്കൻഡിൽ 80 തവണ ചിറകുകൾ വീശുന്നു.

സെക്കന്‍റില്‍ ഇത്രയേറെ വേഗത്തില്‍ ചിറകുകള്‍ വീശുന്നത് കൊണ്ട് തന്നെ ഇവ പറക്കുന്ന ചിത്രമെടുക്കാന്‍ അത്ര പെട്ടെന്ന് കഴിയില്ല. എന്നാല്‍, ഈ ചെറു പക്ഷികള്‍ പറക്കുമ്പോള്‍ അവയുടെ ചിറകിനടിയില്‍ മഴവില്‍ നിറങ്ങള്‍ (vibgyor) തെളിയുന്നത് ക്രിസ്റ്റ്യൻ സ്‌പെൻസറിന്‍റെ ശ്രദ്ധയില്‍പ്പെട്ടു.

പിന്നെ അത്തരം ചിത്രങ്ങളെടുക്കാനായി ക്രിസ്റ്റ്യൻ സ്‌പെൻസറിന്‍റെ ശ്രമം. സൂര്യപ്രകാശം അവയുടെ ചിറകിലൂടെ കടന്ന് പോകുമ്പോഴാണ് ഇത്തരം വര്‍ണ്ണവിസ്മയം സൃഷ്ടിക്കപ്പെടുന്നത്.

അതിനാല്‍ സൂര്യനും തനിക്കും ഇടയില്‍ കുരുവികള്‍ എത്താനായി അദ്ദേഹം കാത്തിരുന്നു. ആ കാത്തിരിപ്പിന് ഫലമുണ്ടായിരിക്കുകയാണ്. ഇന്ന് സമൂഹമാധ്യമങ്ങളില്‍ ക്രിസ്റ്റ്യൻ സ്‌പെൻസറിന്‍റെ ആ ചിത്രങ്ങള്‍ വൈറലാണ്.

കുരുവിയുടെ (Hummingbird)ചിറകുകളിലൂടെ സൂര്യപ്രകാശം കടന്നുപോകുന്നതിന്‍റെ മനോഹരമായ കാഴ്ചയാണ് അദ്ദേഹം തന്‍റെ ക്യാമറയിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ചിറകുള്ള പ്രിസം (Winged Prism) എന്നാണ് അദ്ദേഹത്തിന്‍റെ പ്രോജക്റ്റിന്‍റെ പേര്.

സൂര്യപ്രകാശം പക്ഷിയുടെ ചിറകുകള്‍ക്കിടയിലൂടെ കടന്നുപോകുമ്പോൾ ഒരു പ്രിസം പോലുള്ള പ്രഭാവം സൃഷ്ടിക്കുന്നു. ഇത് മഴവില്ല് നിറങ്ങൾക്ക് കാരണമാകുന്നു.

ഈ മഴവില്ലുകൾ ക്യാമറയിൽ പകർത്താനായി തന്‍റെ ലെൻസിനും സൂര്യനും ഇടയിൽ കടന്നുപോകുന്ന ഹമ്മിംഗ് ബേർഡുകളുടെ ഫോട്ടോകൾ എടുക്കാൻ അദ്ദേഹം ഏറെ ശ്രദ്ധാലുവായി. നമ്മുടെ നഗ്നനേത്രങ്ങളാൽ കാണാൻ കഴിയാത്ത ആ കാഴ്ചയ്ക്കായി അദ്ദേഹം കാത്തിരുന്നു.

“നമ്മുടെ കണ്ണുകൾക്ക് കാണാൻ കഴിയാത്ത പ്രകൃതിയുടെ ഒരു രഹസ്യം” മാണ് താന്‍ വെളിപ്പെടുത്തുന്നതെന്ന് ക്രിസ്റ്റ്യൻ സ്‌പെൻസർ പറയുന്നു. വിൻഗെഡ് പ്രിസം യഥാര്‍ത്ഥമാണോയെന്ന് സംശയം തോന്നുമെങ്കിലും താനെടുത്ത ചിത്രങ്ങളില്‍ ഡിജിറ്റൽ കൃത്രിമത്വം ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് സ്പെൻസർ പറയുന്നു.

“പ്രത്യേക സാങ്കേതിക വിദ്യകളൊന്നുമില്ല, ഈ പ്രത്യേക ഹമ്മിംഗ്‌ബേർഡിന്‍റെ ചിറകുകളിലൂടെ പ്രകാശത്തിന്‍റെ വ്യതിചലനമല്ലാതെ.” ഇത് സൃഷ്ടിക്കുന്ന വിസ്മയകരമായ സൗന്ദര്യമാണ് ഈ ചിത്രങ്ങളെ ഇത്രമാത്രം സവിശേഷമാക്കുന്നത്.

“ഇത് യാഥാർത്ഥ്യമാണെന്ന് ആർക്കും സ്വപ്നം കാണാൻ പോലും കഴിയുമായിരുന്നില്ല,” അദ്ദേഹം പറയുന്നു. “ലോകമെമ്പാടുമുള്ള ആളുകളിൽ നിന്ന് ഈ ഇമേജുകൾ സ്പർശിക്കുന്ന ഇമെയിലുകൾ എനിക്ക് എല്ലാ ദിവസവും ലഭിക്കുന്നു.”

ബ്രസീലിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ സമ്മാനം നേടിയ വിൻഗെഡ് പ്രിസന്‍റെ പ്രിന്‍റ് സ്പെൻസറുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. ക്രിസ്റ്റ്യൻ സ്‌പെൻസറിന്‍റെ ഇൻസ്റ്റാഗ്രാമം പേജില്‍ നിങ്ങൾക്ക് അദ്ദേഹത്തിന്‍റെ മൃഗസംരക്ഷണ, പ്രകൃതി-പ്രചോദിത പെയിന്റിംഗുകളും കാണാം.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam