അമ്മ മതില്‍ ; ട്രംപിന്‍റെ ഫെഡറല്‍ സേനയ്ക്കും പ്രതിഷേധക്കാര്‍ക്കുമിടയില്‍
2020 മെയ് 25 ന് അമേരിക്കയിലെ മിനിയാപൊളിസ് പൊലീസ് ഓഫീസര്‍ ഡെറിക്ക് ചൗവിന്‍ തന്‍റെ കാല്‍ മുട്ടിന് കുത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്ലോയിഡിന്‍റെ മരണം ഉയര്‍ത്തിവിട്ട പ്രതിഷേധങ്ങള്‍ പുതിയ തലത്തിലേക്ക്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനായി പ്രസിഡന്‍റ് ട്രംപ് നിയോഗിച്ച ഫെഡറല്‍ പൊലീസ് അഴിച്ചുവിട്ട അതിക്രമങ്ങളില്‍ നിന്ന് പ്രതിഷേധക്കാരെ രക്ഷിക്കാന്‍ തെരുവുകളില്‍ അമ്മമാരുടെ മതിലുയര്‍ന്നു. മഹാമാരിക്കിടെയിലും ശക്തമാകുന്ന പ്രതിഷേധത്തിനിടെ ഉയര്‍ന്ന " Wall of Moms" എന്ന പുതിയ പ്രതിഷേധം "Black Lives Matter" പ്രതിഷേധങ്ങള്‍ക്ക് മറ്റൊരു മാനം നല്‍കുന്നു. ചിത്രങ്ങള്‍ : ഗെറ്റി.

അമേരിക്കയുടെ പടിഞ്ഞാറന്‍ തീരദേശ സംസ്ഥാനമായ ഒറിഗോണിലെ ഏറ്റവും വലിയ നഗരമായ പോർട്ട്‌ലാന്‍റില്‍ കഴിഞ്ഞ അമ്പതിലേറെ ദിവസമായി വംശീയ പ്രതിഷേധങ്ങള്‍ സമാനാധപരമായിട്ടായിരുന്നു നടന്നിരുന്നത്.

നവംബർ മൂന്നിന് നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പാണ് ക്രമസമാധാന പരിപാലനത്തിന്‍റെ പേരില്‍ ട്രംപ് പോര്‍ട്ട്ലാന്‍റിലേക്ക് ഫെഡറല്‍ പൊലീസിനെ അയച്ചത്.

എന്നാല്‍ സ്വന്തം അജണ്ട നടപ്പാക്കാനാണ് ട്രംപ് ഫെഡറല്‍ സേനയെ പോര്‍ട്ട്ലാന്‍റിലേക്ക് അയച്ചതെന്ന ആരോപണവും ഉയര്‍ന്നു.

ചിക്കാഗോ, ന്യൂയോർക്ക്, ഫിലാഡൽഫിയ, ഡെട്രോയിറ്റ് തുടങ്ങിയ നഗരങ്ങളിലേക്കും ഫെഡറൽ ഏജന്റുമാരെ അയയ്ക്കുമെന്നും ഇതിനിടെ ട്രംപ് പറഞ്ഞു.

ഫെഡറൽ സൈനികരെ ഡെമോക്രാറ്റുകള്‍ക്ക് മുന്‍തൂക്കമുള്ള നഗരങ്ങളിലേക്ക് അയയ്ക്കാനുള്ള നീക്കം വലതുപക്ഷക്കാരെ സഹായിക്കാനാണെന്നും ഇത് വഴി തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള തന്ത്രമാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.

സംസ്ഥാന-നഗര ഉദ്യോഗസ്ഥരുടെ വാദത്തിന് വിരുദ്ധമായി ജൂലൈ ആദ്യമാണ് ട്രംപ് ഭരണകൂടം ഫെഡറൽ ഏജന്റുമാരെ പോർട്ട്‌ലാൻഡിലേക്ക് അയച്ചത്. ഇത് സ്ഥിതി കൂടുതൽ വഷളാക്കി.

സമാധാനപരമായി നടന്ന പ്രതിഷേധങ്ങള്‍ക്ക് നേരെ കണ്ണീര്‍ വതകപ്രയോഗങ്ങള്‍ നിരന്തരം നടന്നു. പലരെയും കുറ്റം ആരോപിക്കാതെ തന്നെ അറസ്റ്റ് ചെയ്ത് തടവിലാക്കി.

കഴിഞ്ഞ അമ്പത് ദിവസത്തെ പ്രതിഷേധം അവസാനിപ്പിക്കാനെത്തിയ ഫെഡറല്‍ ഏജന്‍റുമാരുടെ നടപടിയിലൂടെ പോര്‍ട്ട്ലാന്‍റ് അക്ഷരാര്‍ത്ഥത്തില്‍ യുദ്ധക്കളമായി മാറി.

ജൂലൈ 11 ന് യുഎസ് മാർഷൽസ് സർവീസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാര്‍ക്ക് നേരെ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

മറ്റൊരു സംഭവത്തിൽ, പ്രതിഷേധ ചിത്രങ്ങള്‍ പകര്‍ത്താന്‍ നോക്കിയ ഫോട്ടോഗ്രാഫറുടെ ക്യാമറ തല്ലിപ്പൊട്ടിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ നിരന്തരം കുരുമുളക് സ്‌പ്രേ ഉപയോഗിക്കപ്പെട്ടു.

പ്രതിമകൾ, ചരിത്ര സ്മാരകങ്ങൾ, ഫെഡറൽ സൗകര്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിന് എന്ന പേരിലാണ് ട്രംപ് ഫെഡറല്‍ സേനയെ നഗരത്തിലേക്ക് അയച്ചത്.

എന്നാല്‍, പുതുതായി സൃഷ്ടിച്ച ഫെഡറൽ സേനയിൽ ട്രംപിന്‍റെ വിശ്വസ്തരായ സൈനികർ ഉൾപ്പെട്ടിരുന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി), യുഎസ് മാർഷൽസ് സർവീസ്, ഫെഡറൽ പ്രൊട്ടക്ഷൻ സർവീസ് എന്നിവയുൾപ്പെടെ മറ്റ് ഫെഡറൽ ഏജൻസികളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഈ സേനയിൽ ഉള്‍പ്പെട്ടിരുന്നത്.

എന്നാല്‍, ഈ പുതിയ സേനയ്ക്ക് കലാപ നിയന്ത്രണത്തിൽ പ്രത്യേക പരിശീലനം നൽകിയിട്ടില്ലെന്നും മയക്കുമരുന്ന് കള്ളക്കടത്ത് പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന യൂണിറ്റുകളെ സേനയില്‍ ഉൾപ്പെടുത്തിയെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam