ശബ്ദം നിലച്ച് വുഹാന്‍; പുറത്തിറങ്ങാന്‍ ഭയന്ന് ഒരു കോടി ജനങ്ങള്‍

First Published 10, Feb 2020, 11:20 AM IST

ചൈനയില്‍, കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 900 കഴിഞ്ഞപ്പോൾ, 2002-2003 ലെ സാര്‍സ് പകർച്ചവ്യാധി മൂലം സംഭവിച്ച ആഗോള മരണക്കണക്കിനെ മറികടന്നു. ഇതിനിടെ ചൈനയിലെ കൊറോണ വൈറസ് അണുബാധകളുടെ എണ്ണം 37,000 ത്തിൽ അധികമായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. 11 ദശലക്ഷം പേര്‍ ജീവിക്കുന്ന നഗരവും ചൈനയിലെ ഒരു പ്രധാന ഗതാഗത കേന്ദ്രവുമായ വുഹാന്‍ ചൈനീസ് അധികൃതര്‍ അടച്ചുപൂട്ടി. രണ്ടാഴ്ചയായി നഗരത്തിലെ ജനങ്ങളെല്ലാം അവരവരുടെ താമസസ്ഥലത്ത് നിന്ന് പുറത്തിറങ്ങാന്‍ പറ്റാതെ ജീവിക്കുകയാണ്. ചൈനയിലെ തന്നെ ഏറ്റവും തിരക്കുള്ള തുറമുഖ നഗരമാണ് വുഹാന്‍. പെട്ടെന്നൊരുനാള്‍ ഒരു വൈറസിന്‍റെ പേരില്‍ വീടുകളില്‍ ബന്ധനത്തിലായി നഗരം. കാണാം  ആ കാഴ്ചകള്‍.

നഗരങ്ങള്‍ നിശ്ചമായി പോയ കാഴ്ചകള്‍ സാഹിത്യ കൃതികളിലും സിനിമകളിലും പിന്നീട് ലോകമഹാ യുദ്ധങ്ങള്‍ക്കിടെയും പലതവണ പലതരത്തില്‍ മനുഷ്യന്‍ പരിചയിച്ചിട്ടുണ്ട്. എന്നാല്‍...

ഒരു കോടി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു നഗരം പെട്ടെന്നൊരു ഒരു ദിവസം സൂര്യോദയം മുതല്‍ ആളുകള്‍ പുറത്തിറങ്ങാതാകുക.

പുറത്തിറങ്ങിയ ആളുകളെ പൊലീസ് അറസ്റ്റ് ചെയ്യുക. അതും ഒരു വൈറസ് ബാധയുടെ പേരില്‍.

ശുചീകരണത്തിന് ഇപ്പോള്‍ പ്രത്യേക പ്രധാന്യമുണ്ട്.

വുഹാനിലെ പ്രവര്‍ത്തനം നിര്‍ത്തിയ ഹൈസ്പീഡ് ട്രൈയിനുകള്‍.

ഇന്ന് ആ ദുരിതക്കയത്തിലാണ് ചൈനയിലെ പ്രധാന തുറമുഖ പട്ടണവും, കേരളത്തിന്‍റെ മൊത്തം ജനസംഖ്യയോളം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുകയും ചെയ്യുന്ന വുഹാന്‍.

ബസ്, സബ്‌വേ, ഫെറി സർവീസുകൾ, വിമാനങ്ങള്‍  ട്രെയിനുകള്‍ അങ്ങനെ പൊതുഗതാഗതം മുഴുവനും പതിനെട്ട് ദിവസമായി വുഹാനില്‍ അടച്ചിരിക്കുന്നു.

ഇടയ്ക്കിടെ സൈനീക ട്രൂപ്പുകള്‍ റോന്തു ചുറ്റുന്നു,

ശക്തമായ യാങ്‌സി നദിയുടെ തീരത്തെ 8,500 ചതുരശ്ര കിലോമീറ്റർ ചുറ്റളവില്‍ കിടക്കുന്ന സംസ്ഥാനമാണ് വുഹാന്‍. ഗ്രേറ്റർ ലണ്ടന്‍റെ അഞ്ചിരട്ടി വലിപ്പമുണ്ട് നഗരത്തിന്.

മെട്രോയും സബ് പ്രോവിന്‍സും ഗ്രാമപ്രദേശങ്ങളുമായി വിശാലമായ സംസ്ഥാനമാണ് വുഹാന്‍.

ഇന്ന് 13 ജില്ലകളിലായി വുഹാനില്‍ 3,89,77,900 ജനങ്ങള്‍ വസിക്കുന്നു.

undefined

1500 ബിസി മുതല്‍ വുഹാനില്‍ ജനവാസമുണ്ടായിരുന്നുവെന്നതിന് ചരിത്രത്തെളിവുകളുണ്ട്.

വടക്കൻ ചൈനയിലെ ഹുബെ പ്രവിശ്യയിലെ വുഹാനിലെ ഒരു സമുദ്രമത്സ്യവിപണിയിൽ നിന്നാണ് കൊറോണ വൈറസ് ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു.

ഇത് സാര്‍സ് (കടുത്ത അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം) പൊട്ടിപ്പുറപ്പെടുന്നതിന് സമാനമാണെന്നും മൃഗങ്ങളെ ഭക്ഷ്യാവശ്യത്തിനായി ഉപയോഗിക്കുന്നതില്‍ നിന്നാണ് രോഗം പടര്‍ന്നെതെന്നും ചൈന പറയുന്നു.

വൈറസ് മൃഗത്തിൽ നിന്ന് മനുഷ്യനിലേക്ക് പകരുകയായിരുന്നുവെന്നാണ് ചൈനീസ് ഭാഷ്യം.

ജനങ്ങള്‍ രണ്ടാഴ്ചയായി പുറത്തിറങ്ങാത്തതിനാല്‍ രോഗവര്‍ദ്ധനവില്‍ കാര്യമായ വ്യത്യാസമുണ്ടെന്നും അധികൃതര്‍ അവകാശപ്പെടുന്നു.

ചൈനയിൽ ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തില്‍ സ്ഥിരത കൈവരിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ ബീജിംഗിലെ പ്രതിനിധി ഗൗഡൻ ഗാലിയ പറഞ്ഞു.

വുഹാനെ പൂട്ടിയിടാനുള്ള അഭൂതപൂർവമായ നീക്കം “പകർച്ചവ്യാധി ഏറ്റവും കൂടുതൽ കേന്ദ്രീകരിച്ചിരിക്കുന്ന സ്ഥലത്ത് അടങ്ങിയിരിക്കാനുള്ള സുപ്രധാന നീക്കമായതായും ” അവര്‍ പറഞ്ഞു.

ജനങ്ങള്‍ ഭക്ഷ്യാവശ്യങ്ങള്‍ക്ക് കഷ്ടപ്പെടുകയാണ്. നഗരപ്രദേശങ്ങളിലാണ് കൂടുതല്‍ പ്രശ്നം.

രണ്ടാഴ്ചയായി നഗരം അടച്ചിട്ടിരിക്കുകയാണ്. പ്രേതനഗരമായി തീര്‍ന്നിരിക്കുകയാണ് വുഹാന്‍. രാത്രിയും പകലും ഒരു പോലെ പ്രവര്‍ത്തിച്ചിരുന്ന വുഹാനില്‍ ഇന്ന് രാത്രിയും പകലും നിശ്ചലമായി കിടക്കുന്നു.

നഗരത്തില്‍ മാത്രം ഒരു കോടിയാണ് ജനസംഖ്യ. ഇത്രയും വലിയൊരു ജനസാഗരത്തെ വീടുകളില്‍ അടച്ചിടുന്നതിലുള്ള പ്രായോഗീകതയില്‍ ഏറെ പേര്‍ ആശങ്കയുയര്‍ത്തിയിരുന്നെങ്കിലും രോഗത്തിന്‍റെ ഗൗരവത്തെ കുറിച്ച് ജനങ്ങള്‍ ബോധവാന്മാരാണ്.

മരണം ഉണ്ടായ വീടുകള്‍ പലതും അധികൃതര്‍ സീല് ചെയ്തു.

മരണം ഉണ്ടായ വീടുകള്‍ പലതും അധികൃതര്‍ സീല് ചെയ്തു.

undefined

വീടുകളിലെ വളര്‍ത്തു മൃഗങ്ങളുടെ കാര്യമാണ് പ്രശ്നം. രോഗബാധയേറ്റ മൃഗങ്ങള്‍ മരിച്ചു വീഴുന്നത് ആശങ്കള്‍ സൃഷ്ടിക്കുന്നുണ്ട്.

എന്നാല്‍ ജനങ്ങള്‍ പുറത്തിറങ്ങതെ വീടുകളില്‍ തന്നെ ഇരിക്കുന്നത് കാരണം വൈറസ് ബോധയേല്‍ക്കുന്നവരുടെ എണ്ണത്തില്‍ ക്രമാധീതമായ കുറവുണ്ടായതായി ചൈനീസ് അധികൃ‍തര്‍ പറയുന്നു.

loader