കൊവിഡിന്‍റെ ഭീകരതയില്‍ തകര്‍ന്ന് യുകെ, ഒരു ദിവസം 4500 ഓളം മരണം, അമേരിക്കയില്‍ 1300ഓളം; നടുങ്ങി ലോകം

First Published Apr 29, 2020, 11:46 PM IST

ആഗോളതലത്തില്‍ ഇതുവരെ രണ്ടേകാല്‍ ലക്ഷത്തിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ബുധനാഴ്ച ഇന്ത്യന്‍ സമയം രാത്രി 12 വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം 225529 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആഗോളതലത്തില്‍ 7716 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകത്താകമാനമായി മുപ്പത്തിയൊന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് ബാധയേറ്റിട്ടുള്ളത്. ഒമ്പത് ലക്ഷത്തി എണ്‍പത്താറിയിരത്തിലധികം പേര്‍ക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ യുകെ കൊവിഡ് ഭീതിയില്‍ നടുങ്ങിയെന്ന് പറയാം. ഇന്ത്യന്‍ സമയം രാത്രി 12 വരെയുള്ള കണക്കുകള്‍ പ്രകാരം 4419  മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.