കൊച്ചി കണ്ട് മനം മയങ്ങി ഡച്ച് രാജാവ് വില്ല്യവും ഭാര്യ മാക്സിമയും
മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ നെതര്‍ലന്‍ഡ്സ് സന്ദര്‍ശനത്തിന്‍റെ തുടര്‍ച്ചയായാണ് നെതര്‍ലന്‍ഡ്സ് രാജാവ് വില്ല്യം അലക്സാണ്ടറിന്‍റെയും ഭാര്യ മാക്സിമയുടെയും നേതൃത്വത്തില്‍ ഉന്നതതല സംഘം കേരളം സന്ദര്‍ശിക്കുന്നത്. കേരളത്തിന്‍റെ പ്രളയാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങള്‍ക്കും തുറമുഖ വികസനത്തിനും മുഖ്യമന്ത്രി തന്‍റെ സന്ദര്‍ശനവേളയില്‍ ഡച്ച് സഹകരണം ആവശ്യപ്പെട്ടിരുന്നു. കാണാം ചിത്രങ്ങള്‍..right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
110

ഗംഭീര സ്വീകരണമാണ് ഡച്ച് രാജാവിനും പത്നിക്കും കൊച്ചി നൽകിയത്. മട്ടാഞ്ചേരി കേന്ദ്രീകരിച്ചായിരുന്നു പര്യടനം ഏറെയും. അതിന് ശേഷം സന്ദര്‍ശക സംഘം കെട്ടുവള്ളത്തില്‍ കായല്‍ കാഴ്ചകള്‍ കണ്ടു.

210
സംസ്ഥാന പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍റെയും കൊച്ചി മേയര്‍ സൗമിനി ജയിന്‍റെയും നേതൃത്വത്തില്‍ ഡച്ച് വാസ്തുവിദ്യയില്‍ നവീകരിച്ച കൊട്ടാരത്തിലേക്ക് രാജാവിനെയും രാജ്ഞിയെയും സ്വീകരിച്ചു. കേട്ടാര സന്ദര്‍ശനത്തിന് ശേഷമാണ് ഇരുവരും കായല്‍ യാത്ര നടത്തിയത്.

310
സംസ്ഥാന ആർക്കൈവ്സ് വകുപ്പും നെതർലാൻഡ്സ് ദേശീയ ആർക്കൈവ്സും സഹകരിച്ച് കൊച്ചിയിലെ ഡച്ച് ഹെറിറ്റേജുകളും കേരളത്തിലെ ഇരുപത് മ്യൂസിയങ്ങളും വികസിപ്പിക്കുന്നത് സംബന്ധിച്ചും മുഖ്യമന്ത്രയുടെ സന്ദര്‍ശന വേളയില്‍ ധാരണയിലെത്തിയിരുന്നു.

410
നെതർലൻഡിലെ റോട്ടർഡാം തുറമുഖത്തിന്‍റെ സഹകരണത്തോടെ അഴീക്കൽ തുറമുഖത്തിന്‍റെ രൂപകല്പനയ്ക്കും വികസനത്തിനുമുള്ള ധാരണയ്ക്കും രൂപമായി. നീണ്ടകരയിലും കൊടുങ്ങല്ലൂരുമുള്ള സമുദ്ര പഠനകേന്ദ്രങ്ങളെ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചയും നടന്നു.

510
നെതര്‍ലാന്‍റ് രാജാവിന്‍റെയും രാജ്ഞിയുടെയും കൊച്ചി പര്യടനത്തില്‍ പുതിയ വ്യാപാര ബന്ധങ്ങളുടെ ഭാഗമായി ഇരു രാജ്യങ്ങളുടെയും കൈവശമുള്ള പുരാവസ്തുരേഖകൾ പരസ്പരം കൈമാറുന്നതിനുള്ള ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പിട്ടു.

610
കേരളത്തെ പച്ചക്കറി- പുഷ്പ മേഖലയിലെ മികവുറ്റ കേന്ദ്രമാക്കി മാറ്റാനും നെതർലൻഡ്സ് സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരളത്തിൽ നിക്ഷേപം നടത്താൻ ഡച്ച് കമ്പനികൾക്കുള്ള താല്‍പര്യവും മുഖ്യമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ ഡച്ച് അധികൃതര്‍ അദ്ദേഹത്തെ അറിയിച്ചു.

710
ഡച്ച് കമ്പനി ഭാരവാഹികൾ, പ്രൊഫഷണലുകൾ, സാങ്കേതിക വിദഗ്ദ്ധർ അടങ്ങുന്ന 20 അംഗ സംഘത്തിന് നേതൃത്വം നല്‍കിയാണ് ഡച്ച് രാജാവും രാജ്ഞിയും കൊച്ചിയിലെത്തുന്നത്. നെതര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസഡര്‍ വേണു രാജാമണിയും രാജാവിനെ അനുഗമിക്കുന്നുണ്ട്.

810
1600 ല്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ചതിന് പിന്നാലെ 1602 ല്‍ അതേ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി നെതര്‍ലാന്‍റ്, ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ചു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്കുള്ള കടല്‍ മാര്‍ഗം കണ്ടെത്തിയതോടെ യൂറോപ്യന്‍ അധിനിവേശം ആരംഭിക്കുന്നു.

910
17 -ാം നൂറ്റാണ്ടിന്‍റെ ആവസാനത്തോടെ കേരളത്തിലെത്തുന്ന ഡച്ച് വ്യാപാരികള്‍ക്ക് പക്ഷേ ഈസ്റ്റ് ഇന്ത്യാ കമ്പനിയോ ഫ്രഞ്ച് ഇസ്റ്റ് ഇന്ത്യാകമ്പനിയോ ഉണ്ടാക്കിയ ലാഭം ഉണ്ടാക്കാന്‍ കഴിയാതെ പോയി.

1010
തിരുവിതാംകൂറും ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയും തമ്മില്‍ 1739 ൽ നടന്ന കുളച്ചല്‍ യുദ്ധമാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഡച്ച് സ്വപ്നം തല്ലിക്കെടുത്തിയത്. കുളച്ചൽ യുദ്ധത്തിലെ തോൽവിയിലൂടെ ഡച്ചുകാർക്ക് ഇന്ത്യയിലെ കോളനികളുടെ ആധിപത്യം നഷ്ടമായി. മേഖലയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഉയർച്ചക്ക് ഈ യുദ്ധം വഴിതെളിക്കുകയും ചെയ്തു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos