- Home
- News
- International News
- ചൈനീസ് ധനസഹായമുള്ള ഫാക്ടറികള്‍ക്ക് തീയിട്ടു; കലാപഭൂമിയായ മ്യാന്മാറില്‍ നൂറോളം മരണം
ചൈനീസ് ധനസഹായമുള്ള ഫാക്ടറികള്‍ക്ക് തീയിട്ടു; കലാപഭൂമിയായ മ്യാന്മാറില്‍ നൂറോളം മരണം
2021 ജനുവരി 31 നാണ് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അധികാരത്തിലെത്തുന്നത് തടയാനായി മ്യാന്മാര്‍ സൈന്യം രാജ്യത്തെ ജനപ്രതിനിധികളെ അറസ്റ്റ് ചെയ്ത് തുടങ്ങിയത്. ഫെബ്രുവരി ഒന്നിന് മ്യാന്മാറിലെ ഏറ്റവും ജനകീയയായ നേതാവ് ഓങ് സാങ് സൂചിയെയും സൈന്യം വീട്ട് തടങ്കലിലേക്ക് മാറ്റി. ഇതേതുടര്‍ന്ന് മ്യാന്മാരില്‍ ജനങ്ങള്‍ തെരുവുകളില്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഒന്നരമാസത്തെ പ്രതിഷേധത്തിനിടെ ഏതാണ്ട് നൂറോളം പ്രതിഷേധക്കര്‍ സൈന്യത്തിന്‍റെ വെടിവെപ്പില്‍ മരിച്ചെന്നാണ് പുറത്ത് വരുന്നിരുന്നത്. അതിനിടെയാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 100 പേര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തകളും മ്യാന്മാറില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

മ്യാന്മാറില്‍ കഴിഞ്ഞ ദിവസം ചൈനീസ് ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഫാക്ടറിക്ക് അജ്ഞാതര്‍ തീയിട്ടതിനെ തുടര്‍ന്ന് 39 പേര്‍ കൊല്ലപ്പെട്ടെന്നും നിരവധി ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്ന് ചൈനീസ് എംബസി അറിയിച്ചു.

ഇതേ തുടര്‍ന്ന് മ്യാന്മാര്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 22 പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടതായി അഭിഭാഷക സംഘം അറിയിച്ചു.

രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ നടന്ന മറ്റ് പ്രക്ഷോഭങ്ങളില്‍ 16 പേര്‍ കൂടി കൊല്ലപ്പെട്ടതായി അസിസ്റ്റൻസ് അസോസിയേഷൻ ഫോർ പൊളിറ്റിക്കൽ പ്രിസൺസ് (എഎപിപി), ഒരു പോലീസുകാരൻ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

സൈനീക നടപടിക്കിടെ ഏറ്റവും ഒടുവിലായി 126 പേരെങ്കിലും മരിച്ചിരിക്കാമെന്ന് എഎപിപി അറിയിച്ചു.

ഹ്ലിങ്തായയില്‍ ചൈനീസ് ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന തുണി ഫാക്ടറിക്ക് നേരെയാണ് അജ്ഞാതര്‍ അക്രമണം നടത്തിയത്.

അക്രമണത്തില്‍ നിരവധി ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റെന്നും ചൈനീസ് പൌരന്മാരുടെ സ്വത്തും ജീവനും സംരക്ഷിക്കാന്‍ മ്യാന്മറിനോട് ആവശ്യപ്പെട്ടെന്നും ചൈനീസ് എംബസി അറിയിച്ചു.

മ്യാന്മാരില്‍ ജനാധിപത്യ സര്‍ക്കാറിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത സൈനീക ഭരണകൂടത്തെ അംഗീകരിക്കുന്ന നയമാണ് ചൈനീസ് ഏകാധിപത്യ ഭരണകൂടത്തിന്‍റെതും.

തുണി വ്യാവസായിക മേഖലയിൽ നിന്ന് പുക പടർന്നതോടെ രാജ്യത്തുടനീളമുള്ള കുടിയേറ്റക്കാരുടെ താമസസ്ഥലത്തെത്തി ചേര്‍ന്ന സുരക്ഷാ സേന പ്രകോപനമില്ലാതെ വെടിവെക്കുകയായിരുന്നെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

"ഇത് ഭയങ്കരമായിരുന്നു. ആളുകളെ എന്റെ കൺമുന്നിൽ വെടിവച്ചു. ഇത് ഒരിക്കലും എന്റെ ഓർമ്മയിൽ നിന്ന് വിട്ടുപോകില്ല," പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഫോട്ടോ ജേണലിസ്റ്റ് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

മ്യാൻമറിന്‍റെ വാണിജ്യ കേന്ദ്രവും മുൻ തലസ്ഥാനവുമായ ഹ്ലിങ്‌തായയിലും യാങ്കൂണ്‍ ജില്ലയിലും സൈനികനിയമം ഏർപ്പെടുത്തിയതായി സംസ്ഥാന മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

ചൈനീസ് ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന നാല് വസ്ത്ര ഫാക്ടറികള്‍ക്കും ഒരു വളം പ്ലാന്‍റുമാണ് അജ്ഞാതര്‍ തീയിട്ടത്. വ്യവസായ മേഖലയില്‍ നിന്ന് പുകയുയര്‍ന്നതിനെ തുടര്‍ന്ന് ഫയര്‍ എഞ്ചിനുകള്‍ സംഭവസ്ഥലത്തേക്ക് കുതിച്ചു.

എന്നാല്‍ രണ്ടായിരത്തോളം വരുന്ന ജനക്കൂട്ടം ഫയര്‍ എഞ്ചിനുകളെ വഴിയില്‍ തടഞ്ഞെന്ന് കരസേനയുടെ അധീനതയിലുള്ള മ്യാവാഡേ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

ശനിയാഴ്ചയോടെ 2,150 ലധികം പേരെ സൈന്യം കസ്റ്റഡിയിലെടുത്തു. ഇതില്‍ 300 ലധികം പേരെ വിട്ടയച്ചു.

ചൈനീസ് ധനസഹായമുള്ള ഫാക്ടറികൾക്കെതിരായ ആക്രമണത്തിന് ശേഷം മ്യാന്മാറിലെ സ്ഥിതി രൂക്ഷമാണെന്ന് അഭിപ്രായപ്പെട്ട ചൈനീസ് എംബസി പക്ഷേ, മ്യാന്മാറില്‍ കൊല്ലപ്പെട്ട സാധാരണക്കാരെ കുറിച്ച് നിശബ്ദത പാലിച്ചു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam