- Home
- News
- International News
- തീരത്തടിഞ്ഞപ്പോഴും ഉള്ളില്‍ , ജീവന് വേണ്ടി വാ പൊളിച്ച് മറ്റൊരു ജീവന്‍ ; അപൂര്‍വ്വ കാഴ്ച
തീരത്തടിഞ്ഞപ്പോഴും ഉള്ളില്‍ , ജീവന് വേണ്ടി വാ പൊളിച്ച് മറ്റൊരു ജീവന്‍ ; അപൂര്‍വ്വ കാഴ്ച
അവസാന ശ്വസത്തിനായി അവന്‍ ഒന്ന് പിടഞ്ഞു. പക്ഷേ, തുറന്ന വായോടെ അവസാനിപ്പിക്കാനായിരുന്നു വിധി.... ബ്രിട്ടനിലെ പാഡ്‌സ്റ്റോവിലെ ഹാർലിൻ ബേ ബീച്ചിൽ കണ്ടെത്തിയ ജെല്ലി ഫിഷിനുള്ളിലെ മീനിന്‍റെ അവസ്ഥയായിരുന്നു അത്. സാധാരണയായി കരയ്ക്കടിയാത്ത ജെല്ലിഫിഷുകളെ അടുത്തകാലത്തായി കരയില്‍ ജീവിതം അവസാനിപ്പിച്ച നിലയില്‍ കണ്ടത്താന്‍ തുടങ്ങിയതായി നിരവധി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അതില്‍ അവസാനം കണ്ട ജെല്ലിഫിഷിന്‍റെ കാഴ്ച എല്ലാവരുയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. അധികം അഴുകാതെ കരയ്ക്കടിഞ്ഞ ജെല്ലിഫിഷിനുള്ളില്‍ ഒരു മത്സ്യം. അതും വാ തുറന്ന്, ശ്വാസത്തിനായുള്ള അവസാന ശ്രമം പോലെ...

വന്യജീവി ഫോട്ടോഗ്രാഫറായ ഇയാൻ വാട്കിന്‍ പാഡ്‌സ്റ്റോവിലെ ഹാർലിൻ ബേ ബീച്ചിലെ തന്‍റെ പ്രഭാത നടത്തത്തിനിടെയിലാണ് ഈ ജെല്ലിഫിഷിനെ കണ്ടെത്തുന്നത്. ഇരവിഴുങ്ങിയ നിലയിലുള്ള കോംപസ് ജെല്ലിഫിഷ് കരയിൽ കിടക്കുന്ന നിലയിലായിരുന്നു.
'കോംപസ് ജെല്ലിഫിഷ്' എന്ന വിഭാഗത്തില്‍പ്പെടുന്നതാണ് ഈ ജെല്ലിഫിഷ്. സാധാരണ ജെല്ലിഫിഷില്‍ നിന്ന് വ്യത്യസ്തമായി പുറത്ത് കാണപ്പെടുന്ന വി ആകൃതിയില്‍ തവിട്ട് നിറത്തിലുള്ള വരകളാണ് ഇവയ്ക്ക് കോംപസ് ജെല്ലിഫിഷ് എന്ന പേര് വരാന്‍ കാരണം.
കോംപസ് ജെല്ലിഫിഷിന്‍റെ ഉള്ളില്‍ കുടുങ്ങിയ ചെറുമത്സ്യം ഏതാണെന്ന് തിരിച്ചറിയാന്‍ ശ്രമങ്ങള്‍ തുടരുകയാണ്. മത്സ്യം വിഴുങ്ങിയ കോംപസ് ജെല്ലിഫിഷിന്‍റെ ചിത്രം ലോകശ്രദ്ധനേടിക്കഴിഞ്ഞു. അതോടൊപ്പം ബ്രിട്ടന്‍റെ സമുദ്രാതിര്‍ത്തിയിലെ ജൈവവൈവിധ്യത്തിന്‍റെ തെളിവായും ഈ ചിത്രം ശ്രദ്ധനേടി. ദേശീയ വന്യജീവി ബോര്‍ഡ് സംഘടിപ്പിക്കുന്ന ദേശീയ സമുദ്രവാര ചിത്രപ്രദര്‍ശനത്തില്‍ ഈ ചിത്രവും ഉള്‍പ്പെടുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ബ്രിട്ടിഷ് തീരമേഖലയില്‍ സാധാരണമായി കാണപ്പെടുന്ന ജെല്ലിഫിഷ് വിഭാഗമാണ് കോപസുകള്‍. എന്നാലിവ കരയിലേക്ക് വരാറില്ല. മെയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയത്താണ് ഇവ കൂടുതലായും കാണാന്‍ കഴിയുക.
30 സെന്‍റീമീറ്റര്‍ വരെ ചുറ്റളവരെയുള്ള കോംപസ് ജെല്ലിഫിഷുകളെ കണ്ടെത്തിയിട്ടുണ്ട്. ചെറു മത്സ്യങ്ങളെയും മറ്റ് കടല്‍ ജീവികളെയും ഞണ്ടുകളെയുമെല്ലാം ഇവ ആഹാരിക്കുന്നു. കോംപസ് ജെല്ലിഫിഷുകളുടെ കുത്തില്‍ നിന്ന് വിഷാംശം ഉള്ളില്‍ ചെന്നാണ് ജീവികള്‍ മരിക്കുന്നത്. മനുഷ്യര്‍ക്കാണ് കുത്തേക്കുന്നതെങ്കില്‍ ഭയങ്ക വേദന അനുഭവപ്പെടുമെങ്കിലും മാരകമല്ല.
' ഇരുപത് വര്‍ഷമായി മുങ്ങല്‍ വിദഗ്ദനാണ്. പല തവണ കോംപസ് ജെല്ലിഫിഷുകളുടെ ചിത്രം ഞാന്‍ പകര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ കണ്ടത് പോലുള്ളതായിരുന്നില്ല ഇത്. ' മത്സ്യം വിഴുങ്ങി തീരത്തടിഞ്ഞ ജെല്ലിഫിഷിനെ കണ്ടെത്തിയ ഇയാൻ വാട്കിന്‍ കുറിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam