ലോസ് ഏഞ്ചല്‍സില്‍ കത്തി നശിച്ചത് 3,14,000 ഏക്കർ വനം
യുഎസ്എയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തീപിടിത്തങ്ങളിലൊന്നാണ് ഇപ്പോള്‍ ലോസ് ഏഞ്ചല്‍സില്‍ പടര്‍ന്നു പിടിക്കുന്ന കാട്ടുതീയെന്ന് റിപ്പോര്‍ട്ട്. ഇതുവരെയായി ഏതാണ്ട് 3,14,000 ഏക്കർ വനപ്രദേശമാണ് കാട്ടുതീയില്‍ വെന്തുതീര്‍ന്നത്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കാട്ടുതീയായി ഇത് മാറി. ഏതാണ്ട് 14,000 അഗ്നിശമന സേനാംഗങ്ങൾ കാട്ടുതീയണയ്ക്കാനായി മുന്‍നിരയിലുണ്ട്. രണ്ട് ഡസനോളം വലിയ തീപിടുത്തങ്ങൾ ഉൾപ്പെടെ 585 ലധികം കാട്ടുതീകള്‍ പ്രദേശത്തിന്‍റെ പലഭാഗത്തായി പടര്‍ന്നു പിടിക്കുന്നതായാണ് റിപ്പോര്‍ട്ട്. കുറഞ്ഞത് ആറ് പേരെങ്കിലും തീപിടിത്തത്തില്‍ മരിച്ചെന്ന് കണക്കാക്കുന്നു.
ലോസ് ഏഞ്ചല്‍സില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ ബഹിരാകാശത്ത് നിന്ന് കാണാൻ കഴിയുമെന്ന് ബഹിരാകാശത്ത് നിന്നും എടുത്ത ചിത്രങ്ങള്‍ കാണിക്കുന്നു. തീ പിടിത്തം നേരിടാനായി ഹെലികോപ്റ്ററുകളെയും 240 ക്രൂ അംഗങ്ങളെയും അയയ്ക്കാൻ നാഷണൽ ഗാർഡ് തയ്യാറായി.
വടക്കൻ കാലിഫോർണിയയിൽ, വീശിയടിച്ച ഒരു കടൽത്തീര ഉഷ്ണമേഖലാ കൊടുങ്കാറ്റിൽ നിന്നുള്ള ഈർപ്പം ഇടിയോട് കൂടിയ ഇടിമിന്നലിന് കാരണമായിരുന്നു. ഇതേ തുടര്‍ന്ന് ഇടതടവില്ലാത്ത ഇടിമിന്നല്‍ പ്രദേശത്തുണ്ടായി. അവയിൽ ചിലത് വരണ്ട് കിടന്ന കാടുകളില്‍ പതിക്കുകയും തീ ആളിക്കത്തിക്കുകയുമായിരുന്നു.
വരും ദിവസങ്ങളിലും കൂടുതല്‍ ഇടിമിന്നലുകള്‍ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങള്‍. നാപ്പാ കൗണ്ടിയിലെ പ്രശസ്തമായ വൈൻ പ്രദേശത്ത് ആരംഭിച്ച തീപിടുത്തം ഇപ്പോൾ സോനോമ തടാകം, യോലോ, സ്റ്റാനിസ്ലാവ് എന്നിവയുൾപ്പെടെ മറ്റ് നാല് കൗണ്ടികളിലേക്ക് കൂടി പടര്‍ന്ന് പിടിക്കുകയായിരുന്നു.
സമീപകാല ചരിത്രത്തിലെ പത്താമത്തെ ഏറ്റവും വലിയ തീപിടുത്തമെന്ന മുന്നറിയിപ്പ് നല്‍കി 24 മണിക്കൂറിന് ശേഷം, തീപിത്തം കാലിഫോർണിയ കണ്ട ഏറ്റവും വലിയ രണ്ടാമത്തെ അഗ്നിബാധയാണിതെന്ന് അധികൃതർ തിരുത്തുകയായിരുന്നു. അത്രയും വേഗതയിലാണ് കാട്ടുതീ പടരുന്നത്.
കാട്ടുതീയോടുള്ള സംസ്ഥാനത്തിന്‍റെ അടിയന്തര പ്രതികരണം വർദ്ധിപ്പിക്കുന്നതിനായി പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച രാഷ്ട്രപതിയുടെ പ്രധാന ദുരന്ത പ്രഖ്യാപനമായി ലോസ് ഏഞ്ചല്‍സ് തീപിടിത്തത്തെ പ്രഖ്യാപിച്ചു.
എസ്‌സിയു തീ ഇപ്പോൾ 292,000 ഏക്കറിൽ കത്തിനശിച്ചു, ഇത് സംസ്ഥാന ചരിത്രത്തിലെ മൂന്നാമത്തെ വലിയ തീയാണ്. കാലിഫോർണിയ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കാട്ടുതീ 2018 ൽ 459,000 ഏക്കറിലധികം കത്തിച്ച മെൻഡോസിനോ കോംപ്ലക്സാണ്.
13,700 ലധികം അഗ്നിശമന സേനാംഗങ്ങൾ സംസ്ഥാനത്തൊട്ടാകെ വർദ്ധിച്ചുവരുന്ന തീ നിയന്ത്രണവിധേയമാക്കാൻ തീവ്രമായി ശ്രമിക്കുകയാണ്. മാരിൻ കൗണ്ടി അഗ്നിശമന വിഭാഗത്തിലെ രണ്ട് അഗ്നിശമന സേനാംഗങ്ങളെ വെള്ളിയാഴ്ച തീപിടുത്തത്തിൽ കുടുങ്ങിപ്പോയ ശേഷം രക്ഷപ്പെടുത്തി.
ശനിയാഴ്ച വരെ, ഗോൾഡൻ സ്റ്റേറ്റില്‍ 585 ലധികം പ്രദേശത്ത് കാട്ടുതീ പടരുകയാണ്. രണ്ട് ഡസനോളം വലിയ തീപിടുത്തങ്ങൾ ഉൾപ്പെടെയാണിത്. ഏകദേശം 10 ദശലക്ഷം ഏക്കർ കത്തി നശിച്ചതായി കണക്കാക്കുന്നു.
കാട്ടുതീയിൽ ഇപ്പോതുവരെയായി ആറ് പേർ കൊല്ലപ്പെട്ടിട്ടുണ്ട്, മാമോത്ത് എൽഎൻയു കോംപ്ലക്‌സ് തീപിടുത്തത്തിൽ കുറഞ്ഞത് നാല് പേർ മരിച്ചു.
നാപ്പാ കൗണ്ടിയിലെ വീട്ടിനുള്ളിൽ നിന്ന് പൊള്ളലേറ്റ മൂന്ന് പേരെ കണ്ടെത്തി. ഒരാഴ്ച മുമ്പ്, രാജ്യത്ത് വൈന് പ്രശസ്തമായ ഈ പ്രദേശത്ത് ആളുകൾ മുന്തിരിത്തോട്ടങ്ങൾ ആസ്വദിക്കാനെത്തിയിരുന്നു.
കൊവിഡ് 19 വൈറസ് ബാധയേ തുടര്‍ന്ന് 800 ലധികം പേര്‍ അഗ്നിശമന വകുപ്പില്‍ ലീവില്‍ പോയത് സേനയുടെ പ്രവര്‍ത്തനത്തെ ഏറെ ബാധിക്കുന്നു. വൈറസ് ബാധയേ തുടര്‍ന്ന് സേനയിലുണ്ടായ ഒഴിവും മറ്റ് വകുപ്പുകള്‍
അടിയന്തിര പ്രതികരണത്തിനും കൗൺസിലിംഗ്, കത്തിയമര്‍ന്ന വീടുകള്‍, തൊഴിലില്ലായ്മ സഹായം, തീപിടുത്തത്തെ തുടര്‍ന്ന് മാറ്റി പാര്‍പ്പിച്ചവര്‍ക്കുള്ള നിയമ സേവനങ്ങൾ എന്നിവ ഉൾപ്പെടെയുള്ളകാര്യങ്ങള്‍ക്കായി പ്രസിഡന്‍റിന്‍റെ പുതിയ പ്രഖ്യാപനം സഹായകമാകും.
ആദ്യം പ്രദേശവാസികളെ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് അപമാനിച്ചെന്ന വാര്‍ത്തകള്‍ വന്നിരുന്നു. കാട്ടിലും സമൂപത്തും അടിഞ്ഞുകൂടുന്ന ഉണങ്ങിയ ഇലകളും പൊട്ടിവീഴുന്ന മരക്കമ്പുകളും മാറ്റി വൃത്തിയാക്കാന്‍ പറഞ്ഞാല്‍ അവരത് ചെയ്യില്ലെന്നായിരുന്നു ട്രംപിന്‍റെ കുറ്റപ്പെടുത്തല്‍.
എന്നാല്‍ പടര്‍ന്ന് പിടിക്കുന്ന കാട്ടുതീയില്‍ ന്യൂസോം ഫെഡറൽ സഹായം ആവശ്യപ്പെട്ടതിനെത്തുടർന്ന് ട്രംപ് തന്‍റെ വാക്കുകൾ പിൻവലിക്കുകയും ശനിയാഴ്ച പ്രസിഡന്‍റിന്‍റെ ദുരന്ത പ്രഖ്യാപനത്തിന് അംഗീകാരം നൽകുകയുമായിരുന്നു.
ഗോൾഡൻ സ്റ്റേറ്റിനെ തീപിടുത്തത്തിൽ നിന്ന് രക്ഷിക്കാൻ സഹായിക്കണമെന്ന് ഗവർണർ മറ്റ് നേതാക്കൾക്കും രാഷ്ട്രങ്ങൾക്കും സന്ദേശമയച്ചു. ഒറിഗോൺ, ന്യൂ മെക്സിക്കോ, ടെക്സസ് എന്നിവയുൾപ്പെടെ പത്ത് സംസ്ഥാനങ്ങൾ അഗ്നിശമന സേനാംഗങ്ങളെ അയക്കുമെന്ന് സമ്മതിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിൽ സംസ്ഥാനത്തെ കാലാവസ്ഥ ഏറ്റവും മോശം അവസ്ഥയിലേക്ക് എത്തുമെന്നും ഇത് കൂടുതല്‍ മിന്നലാക്രമണങ്ങള്‍ക്ക് കാരണമാകുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
റോക്കീസ് മുതൽ വെസ്റ്റ് കോസ്റ്റ് വരെ വ്യാപിച്ചുകിടക്കുന്ന കാട്ടുതീ കാരണം പടിഞ്ഞാറൻ യുഎസും ഗ്രേറ്റ് പ്ലെയിൻസും വലിയ തോതിൽ പുക മൂടുകാണ്. ചൊവ്വാഴ്ച കൂടുതൽ മിന്നൽ പ്രതീക്ഷിക്കുന്നതായും അടിയന്തര കുടിയൊഴിപ്പിക്കൽ പദ്ധതിയില്‍പ്പെടുത്തി എല്ലാ തമസക്കാരെയും പ്രദേശത്ത് നിന്ന് മാറ്റുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
ലോസ് ഏഞ്ചല്‍സ് സംസ്ഥാനത്തെ കാടുകളില്‍ കാട്ടുതീ പടരുന്നതിന്‍റെ ബഹിരാകാശത്ത് നിന്നുള്ള ദൃശ്യം.