കയറ്റുമതി നിരോധിച്ച് ഇസ്രയേല്‍; പ്രതിരോധം തീര്‍ത്ത് പാലസ്തീന്‍

First Published 10, Feb 2020, 2:27 PM IST

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പാലസ്തീന്‍ - ഇസ്രയേല്‍ സമാധാനക്കരാറിന് പുറകേ പശ്ചിമേഷ്യയിലെ സമാധാനം നഷ്ടമായി. സമാധാനക്കരാറിന് പുറകേ പാലസ്തീന്‍റെ പ്രധാന കയറ്റുമതിയായ കാര്‍ഷികോത്പന്ന കയറ്റുമതിക്ക് ഇസ്രയേല്‍ കൂച്ച് വിലങ്ങിട്ടു. പാലസ്തീനില്‍ നിന്നും അലെന്‍ബെ അതിര്‍ത്തി കടന്ന് ജോര്‍ദ്ദാനിലേക്കുള്ള കയറ്റുമതിയാണ് ഇസ്രയേല്‍ തടഞ്ഞത്. ഇതോടെ പാലസ്തീന്  ഇസ്രയേല്‍ ഒഴികെയുള്ള ഒരു രാജ്യവുമായും കയറ്റുമതി നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ്. വ്യാപാര നിരോധനത്തിലൂടെ പാലസ്തീനെ തകര്‍ക്കുകയാണ് ഇസ്രയേലിന്‍റെ ലക്ഷ്യം. കാണാം പ്രതിരോധത്തിന്‍റെ പാലസ്തീന്‍ പാഠം.

ജോര്‍ദ്ദാനിലേക്കുള്ള പാലസ്തീന്‍ കാര്‍ഷികോത്പന്ന കയറ്റുമതി അലെന്‍ബെ അതിര്‍ത്തിയില്‍ ഇസ്രയേല്‍ പട്ടാളം തടഞ്ഞു.

ഇസ്രയേല്‍ പ്രതിരോധ മന്ത്രി നഫ്ടാലി ബെനറ്റിന്‍റെ ഉത്തരവ് പ്രകാരമാണ് പാലസ്തീന്‍ കാര്‍ഷികോത്പന്ന കയറ്റുമതി ഇസ്രയേലി പട്ടാളം അലെന്‍ബെ അതിര്‍ത്തിയില്‍ തടഞ്ഞത്.

ഇതോടെ പാലസ്തീനികള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏകമാര്‍ഗ്ഗമായി അധിനിവേശ വെസ്റ്റ് ബാങ്ക് മാത്രമായി ചുരുങ്ങി.

കാര്‍ഷികോത്പന്നങ്ങളുമായി പോയ വാഹനങ്ങളെയും കര്‍ഷകരെയും ഇസ്രയേലി പട്ടാളം ചെക്പോസ്റ്റുകളില്‍ തടയുകയായിരുന്നുവെന്ന് പാലസ്തീന്‍ അധികൃതര്‍ അറിയിച്ചു.

പാലസ്തീന്‍ കൃഷി വകുപ്പിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് വെസ്റ്റ് ബാങ്കില്‍ നിന്നുള്ള കാര്‍ഷികോത്പന്ന കയറ്റുമതിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ലഭിച്ചത് 88 മില്യന്‍ ഡോളറാണ്.

എന്നാല്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍, വെസ്റ്റ് ബാങ്കില്‍ നിന്നുള്ള കാര്‍ഷികോത്പന്ന കയറ്റുമതി സ്ഥാപനങ്ങളോടും കര്‍ഷകരോടും ജോര്‍ദ്ദാന്‍ വഴിയുള്ള കാര്‍ഷികോത്പന്നങ്ങളുടെ കയറ്റുമതി നിരോധിച്ചതായി അറിയിക്കുകയായിരുന്നുവെന്ന് പാലസ്തീന്‍ കൃഷി മന്ത്രി റിയാല്‍ അല്‍ അട്ടാരി പലസ്തീന്‍ റേഡിയോയിലൂടെ ജനങ്ങളെ അറിയിക്കുകയായിരുന്നു.

ഇതോടെ പാലസ്തീന്‍ - ഇസ്രയേല്‍ വ്യാപാര യുദ്ധത്തിന് പുതിയ തുടക്കമാവുകയാണ്.

ഇസ്രയേല്‍, പാലസ്തീന്‍ കാര്‍ഷികോത്പന്നങ്ങള്‍ക്ക്  ജോര്‍ദ്ദാനിലേക്കുള്ള കയറ്റുമതി നിഷേധിച്ചതോടെ ഇസ്രയേലില്‍ നിന്നുള്ള ഇറക്കുമതി പാലസ്തീന്‍  നിരോധിച്ചതായും പാലസ്തീന്‍ ധനകാര്യസഹമന്ത്രി താരിഖ് അബു ലബാന്‍ അറിയിച്ചു.

തിരിച്ചടിയായി ഇസ്രയേലില്‍ നിന്നുള്ള ബീഫ് ഇറക്കുമതി പാലസ്തീന്‍ എടുത്തുകളഞ്ഞു.

മാസം ഏതാണ്ട്  1,20,000 ത്തോളം പോത്തുകളെ ഇസ്രയേലില്‍ നിന്നും മാസാവശ്യത്തിനായി പാലസ്തീന്‍ ഇറക്കുമതി ചെയ്യാറുണ്ടെന്നാണ് കണക്ക്.

പാലസ്തീന്‍റെ ഈ തീരുമാനം ഇസ്രയേലി മാസം വിതരണ രംഗത്ത് പ്രതിസന്ധി സൃഷ്ടിച്ചു.

എന്നാല്‍ ബീഫ് വില്‍പ്പനയ്ക്ക് പുറമേ, ഇസ്രയേലില്‍ നിന്നുള്ള പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, കുപ്പി വെള്ളം എന്നിവയുടെ ഇറക്കുമതിയും നിര്‍ത്തലാക്കാനുള്ള ശ്രമത്തിലാണ് പാലസ്തീന്‍ ഭരണകൂടം.

പാലസ്തീന്‍ ഇത്തരത്തിലൊരു നീക്കത്തിലേക്ക് പോയാല്‍ ഇസ്രയേല്‍ വിപണിയെ അത് കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ട്.

ബീഫ് ഇറക്കുമതി നിരോധിച്ചതോടെ പ്രശ്ന പരിഹാരം കണണമെന്ന ആശ്യവുമായി ഇസ്രയേലി ബീഫ് ഉത്പാദകര്‍ ഇസ്രയേല്‍ ഭരണകൂടത്തെ സമീപിച്ചു.

എന്നാല്‍ ഇത്തരത്തിലൊരു തീരുമാനത്തിലൂടെ മാത്രമേ ഇസ്രയേലിന്‍റെ നിരോധനത്തെ മറികടക്കാന്‍ കഴിയൂവെന്നാണ് പാലസ്തീന്‍ അധികാരികള്‍ പറയുന്നത്.

undefined

ഇത്തരത്തിലൊരു വ്യാപാരയുദ്ധത്തിന് തുടക്കമിട്ടത് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇസ്രായേല്‍ - പാലസീന്‍ സമാധാന ഉടമ്പടിയോടെയായിരുന്നു.

ട്രംപ് ഉടമ്പടി പ്രഖ്യാപിച്ചപ്പോള്‍ തന്നെ പാലസ്തീന്‍ അത് തള്ളിയിരുന്നു. ട്രംപിന്‍റെ സമാധാന ഉടമ്പടിക്കെതിരെ പ്രതിഷേധിച്ച അഞ്ച് പാലസ്തീന്‍കാരെ ഇസ്രയേല്‍ പട്ടാളം വെടിവച്ച് കൊന്നിരുന്നു.

ഇസ്രയേലിന്‍റെ അധിനിവേശത്തെ തുടര്‍ന്ന് പാലസ്തീന് തങ്ങുടെ 80 ശതമാനം ഭൂമിയാണ് ഇതുവരെ നഷ്ടമായത്.

loader