MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • News
  • International News
  • Mount Etna: ഇറ്റലിയിലെ ഏറ്റ്ന അഗ്നിപര്‍വ്വതം സജീവമായി; യെല്ലോ അലര്‍ട്ട്

Mount Etna: ഇറ്റലിയിലെ ഏറ്റ്ന അഗ്നിപര്‍വ്വതം സജീവമായി; യെല്ലോ അലര്‍ട്ട്

ഇറ്റലിയിലെ സിസിലിയുടെ കിഴക്കൻ തീരത്തുള്ള എറ്റ്ന അഗ്നി പർവ്വതം സജീവമായി. കഴിഞ്ഞ ആഴ്‌ചയുടെ ആദ്യ ദിവസങ്ങളില്‍ തന്നെ എറ്റ്നയില്‍ നിന്ന് ചൂടുള്ള ലാവ താഴേക്ക് ഒഴുകുകയും പുക ഉയരുകയും ചെയ്തുതുടങ്ങിയിരുന്നു.  യൂറോപ്പിലെ ഏറ്റവും ഉയർന്നതും സജീവവുമായ അഗ്നിപർവ്വതത്തിൽ നിന്നുള്ള ലാവാ പ്രവാഹത്തിന്‍റെ ചിത്രങ്ങളെടുക്കാന്‍ നിരവധി ഫോട്ടോഗ്രാഫര്‍മാരാണ് എത്തിയത്. ഒരു ക്യാമറാ സംഘം അഗ്നിപർവ്വതത്തിന്‍റെ തെക്കുകിഴക്കൻ ഗർത്തത്തിലേക്ക് 2.7 കിലോമീറ്റർ സഞ്ചരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.   

1 Min read
Author : Web Desk
Published : Jun 14 2022, 03:40 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
110

അഗ്നിപർവ്വതത്തിൽ നിന്ന് പൊട്ടിത്തെറിക്കുന്ന ലാവയുടെ അടുത്തേക്ക് 'എറ്റ്ന വാക്ക്' ടീമാണ് എത്തിയത്. ലാവയും പുകപടലങ്ങളും ആകാശത്തേക്ക് ഉയരുന്നത് കാണിക്കുന്ന ഒരു ക്ലിപ്പ് വീഡിയോഗ്രാഫർമാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. 

 

210

ഏറ്റ്നയില്‍ നിന്നും പുറത്ത് വരുന്ന ലാവയുടെ താപനില 1292-1472 ഡിഗ്രി ഫാരൻഹീറ്റിൽ (700-800 ഡിഗ്രി സെൽഷ്യസ്) എത്തിയെന്ന് എറ്റ്‌ന വാക്ക് ക്രൂ സംഘം അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 

 

310

കഴിഞ്ഞ ദശകത്തിൽ ഭൂരിഭാഗം സ്ഫോടനങ്ങളും സംഭവിച്ച അഗ്നിപർവ്വതത്തിന്‍റെ തെക്കുകിഴക്കൻ ഗർത്തത്തിലേക്കാണ് ക്യാമറാ സംഘം സഞ്ചരിച്ചത്. 

 

410

സിസിലിയൻ പട്ടണമായ കാറ്റാനിയയ്ക്ക് മുകളിലാണ് എറ്റ്ന അഗ്നി പര്‍വ്വതം സ്ഥിതി ചെയ്യുന്നത്. ഇത് സജീവമായ അഗ്നിപര്‍വ്വതങ്ങളിലൊന്നാണ് എറ്റ്ന. സജീവമാണെങ്കിലും നാശനഷ്ടം താരതമ്യേന കുറവാണ്. 

 

510

മറ്റേതൊരു അഗ്നിപർവ്വതത്തേക്കാളും ഏറ്റവും ദൈർഘ്യമേറിയ, രേഖാമൂലമുള്ള സ്ഫോടനം ഇവിടെയാണ് നടന്നതെന്ന് കരുതപ്പെടുന്നു. 

 

610

ഏറ്റ്നയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ സ്ഫോടനം ബിസി 425 ലാണ്. രേഖപ്പെടുത്തിയ ഏറ്റവും അവസാനത്തെ വലിയ സ്ഫോടനം 1992-ലാണ് സംഭവിച്ചത്. 

 

710

3,330 മീറ്റർ ഉയരമുള്ള അഗ്നിപർവ്വതം വീണ്ടും പ്രവർത്തനക്ഷമം ആകുമെന്ന് അധികൃതര്‍ അറിയിച്ചു. അതിനാല്‍ പ്രദേശത്ത് കഴിഞ്ഞ ആഴ്ച മുതല്‍  "യെല്ലോ" അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 

 

810

നിരവധി സ്ഫോടനങ്ങളെ തുടര്‍ന്ന് സമുദ്രനിരപ്പില്‍ നിന്നും ഉയര്‍ന്നുവന്ന ലാവ ഉറഞ്ഞാണ് ഏറ്റ്ന അഗ്നിപര്‍വ്വതം രൂപപ്പെട്ടതെന്ന് ഈ രംഗത്തെവിദഗ്ദര്‍ പറയുന്നു. 

 

910

അമേരിക്കൻ ബഹിരാകാശ ഏജൻസിയുടെ അഭിപ്രായത്തിൽ, പർവതത്തിന്‍റെ ഉപരിതലത്തിലൂടെ ഒഴുകുന്ന ലാവ 3,00,000 വർഷങ്ങൾക്ക് മുമ്പ് രൂപപ്പെട്ടതാണെന്നണ്. 

 

1010

സാമൂഹിക മാധ്യമങ്ങളില്‍ ഏറ്റ്ന അഗ്നിപര്‍വ്വത്തിന്‍റെ രാത്രി കാഴ്ചകളുടെ മനോര വീഡിയോകള്‍ പലതും ട്രന്‍റിങ്ങാണ്. കഴിഞ്ഞ മെയ് 20 മുതലാണ് ഏറ്റ്ന അഗ്നിപര്‍വ്വതം വീണ്ടും സജീവമായത്. 

 

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

About the Author

WD
Web Desk
ഇറ്റലി

Latest Videos
Recommended Stories
Recommended image1
വ്യാപാര കരാർ ഇന്ത്യക്ക് വലിയ നേട്ടം, ട്രംപുമായുള്ള മോദിയുടെ സൗഹൃദം ഗുണമായി, കേന്ദ്രത്തിന്‍റെ വിശദീകരണവുമായി വാണിജ്യമന്ത്രി; 'കാർഷിക മേഖലക്ക് സംരക്ഷണം'
Recommended image2
കയറ്റുമതി മേഖലയ്ക്ക് വലിയ നേട്ടം, പക്ഷെ കാർഷിക ഇറക്കുമതിയിൽ ആശങ്ക; ഇന്ത്യ-അമേരിക്ക വ്യപാര കരാറിലെ കൂടുതൽ വിവരങ്ങൾ പുറത്ത്
Recommended image3
'എന്തൊക്കെയാണ് നിങ്ങൾ പറയുന്നത്, സ്വന്തം ജനതയുടെ ആശങ്ക പരിഹരിക്കുന്നതിൽ ശ്രദ്ധിക്കൂ'; പാകിസ്ഥാനോട് ഇന്ത്യ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved