ന്യൂസിലാന്‍ഡില്‍ 'ജസീന്തമാനിയ'; പ്രധാനമന്ത്രി സ്ഥാനം നിലനിര്‍ത്തുമെന്ന് അഭിപ്രായ സര്‍വേ

First Published 17, Oct 2020, 11:30 AM

ന്യൂസിലാന്‍ഡില്‍ തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ജസീന്ത ആന്‍ഡേണിന്റെ ലേബര്‍ പാര്‍ട്ടി അധികാരം നിലനിര്‍ത്തുമെന്നാണ് അഭിപ്രായ സര്‍വേകള്‍ പറയുന്നത്. രണ്ടാം വട്ടവും ജസീന്ത പ്രധാനമന്ത്രിയാകാനും സാധ്യതയേറെ. കൊവിഡ് കാലത്തെ മികച്ച പ്രകടനാണ് ജസീന്തക്ക് തുണയായത്.

നാഷണല്‍ പാര്‍ട്ടിയുടെ നേതാവും ജസീന്തയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയുമായ ജൂഡിത് കോളിന്‍സ് (വലത്) പ്രചരണത്തിനിടെ

ന്യൂസിലാന്‍ഡില്‍ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. തുടര്‍ച്ചയായ രണ്ടാം തവണയും പ്രധാനമന്ത്രി സ്ഥാനം ജസീന്ത ആര്‍ഡേണ്‍ നില നിര്‍ത്തുമെന്നാണ് വിലയിരുത്തല്‍. കൊവിഡ് വ്യാപനത്തെ ചെറുത്തതാണ് ജസീന്തയുടെ ജനപ്രീതി നിലനിര്‍ത്താന്‍ സഹായകരമായത്. ഓഗസ്റ്റ് വരെ ജസീന്തയുടെ ജനപ്രീതിയില്‍ ഇടിവു വന്നിരുന്നു.

ജസീന്ത ആന്‍ഡേണ്‍ പ്രചാരണത്തിനിടെ

എന്നാല്‍, കൊവിഡ് കൈകാര്യം ചെയ്തതില്‍ കാണിച്ച മിടുക്ക് അവര്‍ക്ക് അനുകൂലമായി. ഒടുവിലത്തെ അഭിപ്രായ സര്‍വേ പ്രകാരം 46 ശതമാനമാണ് ജസീന്തയുടെ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടിക്കുള്ള ജനപിന്തുണ. പ്രതിപക്ഷമായ നാഷണല്‍ പാര്‍ട്ടിക്കാകട്ടെ 31 ശതമാനം മാത്രമാണ് പിന്തുണ. അതുകൊണ്ടു തന്നെ വ്യക്തമായ ഭൂരിപക്ഷത്തോടെ ജസീന്ത അധികാരം നിലനിര്‍ത്തുമെന്നാണ് വിലയിരുത്തല്‍.

സ്ത്രീകളുടെ അവകാശം, വംശീയതക്കെതിരെയുള്ള നിലപാട്, കൊവിഡ് പ്രതിരോധം തുടങ്ങിയ കാര്യങ്ങള്‍ ജസീന്തയുടെ പ്രതിച്ഛായ വര്‍ധിപ്പിച്ചെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. 2019ല്‍ മുസ്ലിം പള്ളികള്‍ക്കുനേരെയുണ്ടായ ഭീകരാക്രമണം കൈകാര്യം ചെയ്തതില്‍ ജസീന്തയെ ലോകമാധ്യമങ്ങള്‍ പുകഴ്ത്തിയിരുന്നു. വംശീയതയെ ശക്തമായി തള്ളിപ്പറഞ്ഞ ജസീന്ത, ഇരകളെ ചേര്‍ത്തുപിടിച്ചു.

തുടര്‍ന്ന് ഡിസംബറില്‍ ടൈം, വോഗ് മാഗസിനുകള്‍ അവരെ കവര്‍ ചിത്രമാക്കി. ഫെബ്രുവരിയില്‍ ജസീന്തക്കും പാര്‍ട്ടിക്കും ജനപിന്തുണ നഷ്ടപ്പെട്ടെങ്കിലും ശക്തമായി തിരിച്ചെത്തി. രാഷ്ട്രീയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതിനേക്കാള്‍ കൂടുതല്‍ വൈകാരികമായി ഇടപെടുന്നുവെന്ന തോന്നലാണ് ഒരുഘട്ടത്തില്‍ അവര്‍ക്ക് തിരിച്ചടിയായത്. എന്നാല്‍, കൊവിഡ് കാലത്ത് ഉണര്‍ന്ന് പ്രവര്‍ത്തിച്ചതോടെ അവരിലെ രാഷ്ട്രീയ നേതാവിനെ ജനം വീണ്ടും വിശ്വസിച്ചു.

വെറും 2000ല്‍ താഴെ കൊവിഡ് കേസുകള്‍ മാത്രമാണ് ന്യൂസിലാന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്തത്. ശക്തമായ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയും ബോധവത്കരണം നടത്തിയുമാണ് കൊവിഡ് വ്യാപനം തടഞ്ഞത്. വെറും 25 മരണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ലോക്ക്ഡൗണിനിടെയിലും സാമ്പത്തിക നില പിടിച്ചു നിര്‍ത്താനും സാധിച്ചു.

ന്യൂസിലാന്‍ഡില്‍ ജസീന്തമാനിയ എന്നാണ് മാധ്യമങ്ങളുടെ വിലയിരുത്തല്‍. 15 പാര്‍ട്ടികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

loader