- Home
- News
- International News
- തായ്‍ലന്‍റ് വന്യജീവിസങ്കേതത്തില്‍ പിടിയാനയ്ക്കായി കൊമ്പന്മാരുടെ അങ്കം; ഒടുവില്‍ സൗഹൃദം
തായ്‍ലന്‍റ് വന്യജീവിസങ്കേതത്തില്‍ പിടിയാനയ്ക്കായി കൊമ്പന്മാരുടെ അങ്കം; ഒടുവില്‍ സൗഹൃദം
മൃഗങ്ങള്‍ക്ക് അവരുടെതായ നിയമങ്ങളാണ് ഉള്ളത്. അത് പലപ്പോഴും ശക്തിയെ ആശ്രയിച്ചിരിക്കായിരിക്കും നിശ്ചയിക്കപ്പെടുക. കഴിഞ്ഞ ദിവസം തായ്‍ലന്‍റിലെ ചാചോങ്‌സാവോ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ഖാവോ ആംഗ് റൂ നായ് വന്യജീവി സങ്കേതത്തില്‍ നിന്നുള്ള ഒരു വീഡിയോ വന്യജീവി സങ്കേതം അധികാരികള്‍ പുറത്ത് വിട്ടു. വീഡിയോയില്‍ രണ്ട് കൊമ്പനാനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു ചിത്രീകരിച്ചിരുന്നത്. രണ്ട് കൊമ്പന്മാരും സുഹൃത്തുക്കളായിരുന്നുവെന്നാണ് വന്യജീവി സങ്കേതം അധികൃതര്‍ പറയുന്നത്. പിന്നെ എന്തിനായിരുന്നു ഈ അങ്കമെന്നല്ലേ ?

ആനകളുടെ രീതിയനുസരിച്ച് ഒരു കൂട്ടത്തിന് ഒരു കൊമ്പനുണ്ടാകും. കൂട്ടത്തിലെ മറ്റ് കൊമ്പനാനകളെ പലപ്പോഴായി ഏറ്റുമുട്ടലില്‍ തോല്‍പ്പിച്ചാകും മിക്കവാറും ഇത്തരം നായകന്മാര്‍ ഉണ്ടാകുന്നത്.
(കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More - ല്‍ ക്ലിക്ക് ചെയ്യുക )

തായ്‌ലൻഡിലെ ചാചോങ്‌സാവോ പ്രവിശ്യയിലെ ഖാവോ ആംഗ് റൂ നായ് വന്യജീവി സങ്കേതത്തില്‍ ഒരു വന്‍ യുദ്ധത്തിനുശേഷം സമാധാനം സ്ഥാപിക്കാൻ കൊമ്പനാനയായ കെൻഗ്രിയാങ് തന്‍റെ സുഹൃത്തും മറ്റൊരു കൊച്ച് കൊമ്പനുമായ സിപ്ലറുമായി മരങ്ങള്‍ക്കിടിയിലൂടെ തുമ്പിക്കൈ നീട്ടി.

ഇതുപോലെ ആഴ്ചകള്‍ക്ക് മുമ്പ് പരസ്പരം സൌഹൃദം പങ്കിടുന്നതിനിടെ പെട്ടെന്ന് താരതമ്യേന ചെറിയ കൊമ്പനാനയായ സിപ്ലര്‍, തന്‍റെ സുഹൃത്തും വലിയ കൊമ്പനാനയുമായ കെൻഗ്രിയാങിനെ വെല്ലുവിളിക്കുകയായിരുന്നെന്ന് വന്യജീവി സങ്കേതത്തിലെ റേഞ്ചേഴ്സ് പറഞ്ഞു.

സിപ്ലറുടെ വെല്ലുവിളി കെൻഗ്രിയാങ് ഏറ്റെടുത്തു. പിന്നീട് നടന്നത് ആഴ്ചകളോളം നീളുന്ന കൊമ്പനാനകളുടെ അങ്കമായിരുന്നു. ഈ സമയമത്രയും വന്യജീവി സങ്കേതം ഉദ്യോഗസ്ഥര്‍ കൂടെ നിന്ന് ആനയങ്കം വീഡിയോയില്‍ ചിത്രീകരിച്ചു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി രണ്ട് കൊമ്പനാനകളും പരസ്പരം പോരടിക്കുകയായിരുന്നെന്ന് വന്യജീവിസങ്കേതം ഉദ്യോഗസ്ഥനായ പന്യ വാജഡെ പറഞ്ഞു.

'ഇപ്പോള്‍ അവർ വീണ്ടും സുഹൃത്തുക്കളായത് കാണാന്‍ സന്തോഷമുണ്ട്. എന്നാല്‍ വന്യജീവി ഉദ്യോഗസ്ഥര്‍ ഇത് യഥാര്‍ത്ഥ്യമാണോ അതോ താത്കാലികമാണോയെന്ന് നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹിക സൃഷ്ടികളെന്ന നിലയിൽ, ആനകൾ സങ്കീർണ്ണമായ ശ്രേണിപരമായ ഒരു സമൂഹമായാണ് ജീവിക്കുന്നത്.

ഓരോ കൊമ്പനും ഒരു പിടിയാനയാണ് ഉള്ളത്. എന്നാല്‍ പുരുഷന്മാർ 12 മുതൽ 15 വയസ്സ് വരെ കുടുംബത്തോടൊപ്പം താമസിക്കുന്നു. പിന്നീട് ഇണയെയും കുടുംബത്തെയും ഉപേക്ഷിച്ച് ഒറ്റയ്ക്ക് താമസിക്കുവാന്‍ ആരംഭിക്കും.

ചിലപ്പോള്‍ അവര്‍ വീണ്ടും പുതിയ ഇണകളെ തേടും. ഇണ ചേരല്‍ സന്ദര്‍ഭങ്ങളില്‍ ഇണകള്‍ സ്വന്തം കൂട്ടത്തില്‍ നിന്ന് മാറിയാണ് താമസിക്കുക.

ഇണ ചേരാനുള്ള സമയമാകുമ്പോള്‍ പിടിയാനകള്‍ പ്രത്യേക ധൈര്യം കാണിക്കുന്നു. പലപ്പോഴും സ്വന്തം കൂട്ടമുപേക്ഷിച്ച് കൊമ്പനാനയുടെ കൂടെ പോകാനും ഇവ മടിക്കാറില്ല.

ഇനി എന്തെങ്കിലും കാരണത്താല്‍ കൊമ്പനാന ബന്ധത്തില്‍ നിന്ന് പിന്തിരിയുകയാണെങ്കില്‍ കൊമ്പനാന പിടിയാനയെ ഓടിക്കാന്‍ ശ്രമിക്കും. അതല്ലെങ്കില്‍ അവര്‍ മറ്റ് കൊമ്പനാനകളെ അക്രമിക്കാനുള്ള ശ്രമം നടത്തുമെന്നും പന്യ വാജഡെ പറഞ്ഞു.

പരസ്പരം തുമ്പിക്കൈ കൊണ്ട് സ്പര്‍ശിച്ചാണ് ഇവ സ്നേഹം പ്രകടിപ്പിക്കുന്നത്. ഇരുകൊമ്പനാനകളും വന്യജീവി സങ്കേതത്തില്‍ വച്ച് ഏറ്റുമുട്ടിയത് ഒരു ഇണയ്ക്ക് വേണ്ടിയാണെന്നാണ് വന്യജീവി സങ്കേതം ഉദ്യോഗസ്ഥര്‍ പറയുന്നത്.

എന്നാല്‍, സിപ്ലര്‍, കെൻഗ്രിയാങും തമ്മിലുള്ള അങ്കത്തില്‍ ആരാണ് ഇണയെ സ്വന്തമാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയില്ല. പകരം കൊമ്പനാനകള്‍ വീണ്ടും സൗഹൃദത്തിലായതില്‍ അവര്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam