മസാജ് പാര്‍ലര്‍ വെടിവെപ്പ്; യുഎസില്‍ നാല് ഏഷ്യന്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ഏട്ട് പേര്‍ കൊല്ലപ്പെട്ടു

First Published Mar 17, 2021, 2:05 PM IST


യുഎസിലെ അറ്റ്ലാന്‍റയില്‍ നടന്ന മസാജ് പാര്‍ലര്‍ വെടിവെപ്പില്‍ എട്ട് മരണം. മരിച്ചവരില്‍ കുറഞ്ഞത് നാല് പേര്‍ ഏഷ്യന്‍ വംശജരാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്നലെ വൈകീട്ട് അറ്റ്ലാന്‍റയിലെ രണ്ട് മസാജ് പാര്‍ലറുകളിലാണ് വെടിവെപ്പ് നടന്നത്. കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റിരിക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വെടിവെപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ആയുധാധാരിയായ 21 വയസുകാരനെ പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്തതായി തെക്ക് പടിഞ്ഞാറന്‍ ജോര്‍ജിയന്‍ പൊലീസ് പറഞ്ഞു. എന്നാല്‍ ഇയാള്‍ക്ക് വെടിവെപ്പുമായി ബന്ധമുണ്ടോയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. മരിച്ചവര്‍ ഏത് രാജ്യത്ത് നിന്നുള്ളവരാണെന്നും പുറത്ത് വിട്ടിട്ടില്ല. കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് പ്രഥമിക വിവരം.