- Home
- News
- International News
- കോടീശ്വരന്മാര്‍ക്ക് കൂടുതല്‍ നികുതി ; ആമസോൺ സിഇഒയുടെ വീട്ടിലേക്ക് തൊഴിലാളി മാര്‍ച്ച്
കോടീശ്വരന്മാര്‍ക്ക് കൂടുതല്‍ നികുതി ; ആമസോൺ സിഇഒയുടെ വീട്ടിലേക്ക് തൊഴിലാളി മാര്‍ച്ച്
ആമസോൺ ശതകോടീശ്വരൻ കൂടുതൽ നികുതി അടയ്ക്കണമെന്നും കോവിഡിന് പോസിറ്റീവ് സ്ഥിരീകരിച്ച 20,000 തൊഴിലാളികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധക്കാർ ആമസോൺ സിഇഒ ജെഫ് ബെസോസിന്‍റെ 165 മില്യൺ ഡോളർ വിലയുള്ള ബെവർലി ഹിൽസ് മാൻഷന് പുറത്ത് മാർച്ച് നടത്തി. കാലിഫോർണിയയിലെ ബെവർലി ഹിൽസിലെ ആമസോൺ സിഇഒ ജെഫ് ബെസോസിന്‍റെ മാളികയിലേക്കാണ് പ്രതിഷേധക്കാർ മാർച്ച് നടത്തിയത്. ആമസോണിലെ തൊഴിലാളികളാണ് പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്‍കിയത്. ഒപ്പം നിരവധി പരിസ്ഥിതി പ്രവർത്തക സംഘടനകളും കൂടെ ചേര്‍ന്നു.

20,000 ത്തോളം ജീവനക്കാര്‍ക്ക് കൊവിഡ് 19 രോഗാണു ബാധ സ്ഥിരീകരിച്ചതായി ആമസോൺ അടുത്തിടെയാണ് വെളിപ്പെടുത്തിയത്. കൊവിഡ് 19 രോഗാണു ബാധ സ്ഥിരീകരിച്ചതോടെ ഒരു മണിക്കൂറിന് 2 ഡോളർ ശമ്പള വർദ്ധനവും ശമ്പളത്തോടുകൂടിയ അവധിയും ഉൾപ്പെടെയുള്ള കാര്യങ്ങളുടെ ഒരു പട്ടിക തൊഴിലാളികളും പുറത്തിറക്കിയിരുന്നു.

പകർച്ചവ്യാധിയുടെ സമയത്ത് ഉയർന്നുവന്ന പാരിസ്ഥിതിക, തൊഴിൽ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി തൊഴിലാളികള്‍ ആമസോൺ സിഇഒ ജെഫ് ബെസോസിന്‍റെ കൊട്ടാര സദൃശ്യമായ ബെവർലി ഹിൽസ് മാൻഷനിലേക്ക് മാർച്ച് നടത്തി.

'ദി റോംഗ് ആമസോൺ ഈസ് ബേണിംഗ്' പരിപാടിയിൽ ജെഫ് ബെസോസിനെയും അദ്ദേഹത്തിന്‍റെ കോടിക്കണക്കിന് ഡോളർ ഇ-കൊമേഴ്‌സ് സാമ്രാജ്യത്തിന് മേലും സമ്മര്‍ദ്ദം ചെലുത്താനായി സൺസെറ്റ് ബൊളിവാർഡിലെ വിൽ റോജേഴ്‌സ് മെമ്മോറിയൽ പാർക്കിൽ ശനിയാഴ്ച തൊഴിലാളികളും പരിസ്ഥിതി പ്രവർത്തകരും ഒത്തുകൂടി.

മുൻ ആമസോൺ വെയർഹൌസ് ജീവനക്കാരാണ് റാലിയില്‍ സംഘടിപ്പിച്ചത്. ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡിലെ ക്രിസ് സ്മാൾസ് റാലിക്ക് നേതൃത്വം നൽകി.

മുൻ ആമസോൺ വെയർഹൌസ് തൊഴിലാളിയായ സ്മാൾസിനെ, കഴിഞ്ഞ മാർച്ചിൽ പിപിഇ കിറ്റിന്‍റെ അഭാവം, പകർച്ചവ്യാധികൾക്കിടെ കമ്പനി വേതനം വെട്ടിക്കുറച്ചത് എന്നിവയ്‌ക്കെതിരെ പ്രതിഷേധിച്ചതിന് പുറത്താക്കിയിരുന്നു.

ജെഫ് ബെസോസും മറ്റ് ശതകോടീശ്വരന്മാരും കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാൻ ന്യായമായ വിഹിതം നൽകണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

എല്ലാ ആമസോൺ ജോലിക്കാർക്കും മിനിമം മണിക്കൂറിന് 30 ഡോളർ എന്ന മാന്യമായ ജീവിത വേതനം, എല്ലാവർക്കും മെഡി കെയർ, ശിശു സംരക്ഷണം, പ്രതികാര നടപടികളെ ഭയക്കാതെ തൊഴിലാളി യൂണിയനുകളില്‍ പ്രവര്‍ത്തിക്കാനുള്ള അവകാശം എന്നിവ ഞങ്ങൾ ആവശ്യപ്പെടുന്നു.

സെക്കൻഡിൽ 4,000 ഡോളർ സമ്പാദിക്കുന്ന ജെഫ് ബെസോസിനെപ്പോലുള്ള ശതകോടീശ്വരന്മാർക്ക് പരിഹരിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ മാത്രമാണ് ഞങ്ങൾ ആവശ്യപ്പെടുന്നതെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

'f*** Bezos,' എന്ന് ആക്രോശിച്ച് കൊണ്ട് 185 ബില്യൺ ഡോളർ വിലമതിക്കുന്ന ജെഫ് ബെസോസിന്‍റെ കൊട്ടാരത്തിലേക്ക് നീങ്ങിയ പ്രകടനക്കാരുടെ കൂട്ടത്തിൽ കാലാവസ്ഥാ ആക്ടിവിസ്റ്റ് ഗ്രൂപ്പുകളായ സൺറൈസ് മൂവ്‌മെന്‍റ്, എക്സ്റ്റൻഷൻ കലാപകാരികള്‍ എന്നിവരും ചേർന്നു.

മുഖാവരണം ധരിച്ച പ്രകടനക്കാര്‍ ' അത്യാഗ്രഹം ഞങ്ങളെ കൊല്ലുന്നു, '' ശതകോടീശ്വരന്മാരെ ഇല്ലാതാക്കുക ',' നിങ്ങളുടെ മുതല്‍ രാജ്യവുമായി പങ്കിടുക ', 'മറ്റൊരു ഗ്രഹമില്ല, ജീവിക്കാന്‍', 'ശാസ്ത്രം നിശബ്ദമല്ല' എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളും പാരിസ്ഥിതിക മാറ്റങ്ങൾ പരിഗണിക്കാനും ബെസോസിനോട് ആവശ്യപ്പെട്ടു.

ഒരു ഘട്ടത്തിൽ, ആർട്ടിവിസ്റ്റ് ട്രൂപ്പിലെ അംഗങ്ങളായ റെഡ് റെബൽ ബ്രിഗേഡ് മാനിഫെസ്റ്റോ അംഗങ്ങള്‍ ചുവന്ന വസ്ത്രം ധരിച്ചായിരുന്നു എത്തിയത്.

ആഗോള പാരിസ്ഥിതിക പ്രതിസന്ധി ഉയർത്തിക്കാട്ടുന്നതിൽ മുന്നിലുള്ള ഈ പ്രതിഷേധക്കാരുടെ സംഘം ബെസോസിന്‍റെ മാൻഷന് സമീപം എത്തിയപ്പോൾ, 'ടാക്സ് ബെസോസ്' എന്ന് മുദ്രാവാക്യം വിളിച്ചു.

'ചെറുകിട ബിസിനസുകൾ നശിപ്പിക്കുക, തൊഴിലാളിവർഗത്തെ നശിപ്പിക്കുക, താഴ്ന്ന വർഗ്ഗക്കാരെ നശിപ്പിക്കുക. മതി, 'സ്മാൾസ് പറഞ്ഞു. 'ഞങ്ങൾ ക്ഷീണിതരാണ്, ഞങ്ങൾ പൂർത്തിയാക്കി, എനിക്ക് ഇത് പറയാൻ ആഗ്രഹിക്കുന്നു ... f *** ജെഫ് ബെസോസ് !'

സാമൂഹിക അകലം പാലിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിനും മറ്റുള്ളവരുടെ സുരക്ഷ അപകടത്തിലാക്കിയതിനുമാണ് സ്മാൾസിനെ പുറത്താക്കിയതെന്ന് ആമസോൺ അധികൃതർ പറഞ്ഞു.

മഹാമാരിക്കെതിരെ സുരക്ഷ ഉറപ്പാക്കാത്തതിനാലാണ് തൊഴിലാളികളുടെ പ്രതിഷേധം സംഘടിപ്പിച്ചതെന്നും അതിന്‍റെ പ്രതികാരമായാണ് കമ്പനിയില്‍ നിന്ന് തന്നെ പുറത്താക്കിയതെന്നും സ്മാൾസ് വാദിച്ചു.

കൊറോണ വൈറസ് സുരക്ഷയെച്ചൊല്ലി കഴിഞ്ഞ മാർച്ച് 30 ന് ആമസോണ്‍ ജീവനക്കാരുടെ വാക്കൌട്ടിന് 31 കാരനായ സ്മാൾസ് എന്ന മാനേജ്മെന്‍റ് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ്സ് നേതൃത്വം നൽകിയിരുന്നു.

അമേരിക്കയിലെ 20,000 ത്തോളം ആമസോൺ തൊഴിലാളികൾ കൊവിഡ് 19 രോഗബാധിതരാണെന്ന് ഒരു ബ്ലോഗ് പോസ്റ്റിൽ അടുത്തിടെ വെളിപ്പെടുത്തിയതിന് ശേഷമാണ് ഞായറാഴ്ചത്തെ പ്രതിഷേധം രൂപപ്പെട്ടത്.

ആമസോണിന്‍റെ വാർഷിക ദിനത്തിന് മുന്നോടിയായി, കമ്പനി ഡിസ്കൗണ്ട് വിൽപ്പന വാഗ്ദാനം ചെയ്യുകയും വിവിധ ഇനങ്ങളുടെ വില കുറയ്ക്കുകയും ചെയ്തിരുന്നു.

“ അവര്‍ ജീവനക്കാരോട് ന്യായമായ രീതിയിൽ പെരുമാറാൻ പോകുന്നില്ല, നിർബന്ധിത ഓവർടൈം അടിച്ചേല്‍പ്പിക്കും. മാത്രമല്ല ഡിസംബര്‍ വരെയുള്ള അടുത്ത രണ്ട് മാസത്തേക്ക് ഒരു അവധി പോലും ലഭിക്കില്ല. ” സ്റ്റാറ്റൻ ഐലൻഡിലെ ആമസോൺ വെയർഹൗസ് തൊഴിലാളിയായ ജോർദാൻ ഫ്ലവേഴ്സ് പറഞ്ഞു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam