- Home
- News
- International News
- നിത്യാനന്ദയുടെ രാജ്യത്തെ കറന്‍സി പുറത്തിറക്കി; എല്ലാം സ്വര്‍ണ്ണ നാണയം പേര് 'കൈലാസം ഡോളര്‍'
നിത്യാനന്ദയുടെ രാജ്യത്തെ കറന്‍സി പുറത്തിറക്കി; എല്ലാം സ്വര്‍ണ്ണ നാണയം പേര് 'കൈലാസം ഡോളര്‍'
ടുബാഗോ: ഇന്ത്യയില്‍ നിന്നും ബലാത്സംഗം അടക്കമുള്ള കേസില്‍ പെട്ട് നാടുവിട്ട് സ്വന്തം രാജ്യം പ്രഖ്യാപിച്ച നിത്യാനന്ദ രാജ്യത്തെ റിസര്‍വ് ബാങ്കും കറന്‍സിയും ഇറക്കി. കരിബീയന്‍ ദ്വീപ് സമൂഹത്തിലെ ട്രിനിഡ് ആന്‍റ് ടുബാഗോയ്ക്ക് സമീപമാണ് നിത്യനന്ദയുടെ 'കൈലാസം' എന്ന രാജ്യം. കഴിഞ്ഞ ദിവസം നടത്തിയ ലൈവ് സ്ട്രീമിംഗിലൂടെ റിസര്‍വ് ബാങ്ക് ഓഫ് കൈലാസത്തിന്‍റെയും കറന്‍സിയായ 'കൈലാസം ഡോളറുമാണ്' നിത്യാനന്ദ പ്രഖ്യാപിച്ചത്.

ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ ഇത് ആചാരപരമായ പുറത്തിറക്കലാണ് എന്നാണ് നിത്യാനന്ദ ഇത് സംബന്ധിച്ച് പറയുന്നത്. തന്‍റെ രാജ്യത്തെ ബാങ്കിന് വിവിധ രാജ്യങ്ങളുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുമെന്നും. അതിന് ശേഷം ആ രാജ്യങ്ങളിലും കൈലാസത്തിലെ കറന്‍സി ഉപയോഗിക്കാം എന്നുമാണ് നിത്യാനന്ദയുടെ വാദം.

8 തുകകളാണ് 'കൈലാസ്യന്‍ ഡോളറിനുള്ളത്. ഇതിനൊപ്പം തന്നെ ഇതിന്‍റെ 77 ടൈപ്പ് നാണയങ്ങള്‍ നിത്യാനന്ദ പ്രദര്‍ശിപ്പിച്ചു.

ഇതില്‍ സ്വര്‍ണ്ണത്തില്‍ തീര്‍ത്ത നാണയവും ഉള്‍പ്പെടുന്നു. ഒരു കൈലാസ ഡോളര്‍ 11.66 ഗ്രാം സ്വര്‍ണ്ണത്തിലാണ് തീര്‍ത്തിരിക്കുന്നത് . ഒരു ക്വാര്‍ട്ടര്‍ കൈലാസ ഡോളര്‍ 2.91 ഗ്രാം സ്വര്‍ണ്ണമാണ്. അര കൈലാസ ഡോളര്‍ 5.81 ഗ്രാം സ്വര്‍ണ്ണമാണ്. മുക്കാല്‍ കൈലാസ ഡോളര്‍ 8.74 ഗ്രാം സ്വര്‍ണ്ണത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

രണ്ട് കൈലാസ ഡോളര്‍ 23.32 ഗ്രാം സ്വര്‍ണ്ണമാണ്. മൂന്ന് കൈലാസ ഡോളര്‍ 34.99 ഗ്രാം സ്വര്‍ണ്ണമാണ്. 46.65 സ്വര്‍ണ്ണമാണ് നാല് കൈലാസ ഡോളര്‍. അഞ്ച് കൈലാസ ഡോളര്‍ 58.31 ഗ്രാം സ്വര്‍ണ്ണമാണ്.

പത്ത് കൈലാസം ഡോളര്‍ 116 ഗ്രാം സ്വര്‍ണ്ണമാണ്. പുരാതന ഇന്ത്യയിലെ 56 ഹിന്ദു രാജവംശങ്ങള്‍ ഉപയോഗിച്ചിരുന്ന നാണയങ്ങളുടെ മാതൃകയിലാണ് നാണയം തയ്യാറാക്കിയിരിക്കുന്നത്.

ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ ഒരു ദ്വീപാണ് നിത്യാനന്ദ കൈലാസമായി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ഇക്വഡോറിലെ ഒരു ദ്വീപിലാണ് തന്റെ രാജ്യമെന്ന് നിത്യാനന്ദ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ഇക്വഡോര്‍ നിഷേധിച്ചു. ഇതോടെ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയിലേക്ക് അദ്ദേഹം തന്‍റെ രാജ്യത്തെ മാറ്റി സ്ഥാപിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വത്തിക്കാന്‍ ബാങ്കിന്‍റെ രീതിയിലായിരിക്കും കൈലസം റിസര്‍വ് ബാങ്കിന്‍റെ പ്രവര്‍ത്തനം എന്നാണ് റിപ്പോര്‍ട്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന സംഭാവനകള്‍ കൈലസ കറന്‍സിയിലേക്ക് മാറ്റുമെന്നാണ് നിത്യാനന്ദ പറയുന്നത്.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam