പെരുമ്പാമ്പും മുതലയും തമ്മില്‍ കണ്ടാല്‍ ? ഞെട്ടിക്കുന്ന ആ കഥ മുള്ളറുടെ ക്യാമറ പറയും !

First Published 18, Jun 2019, 7:16 PM IST

പെരുമ്പാമ്പുകള്‍ എന്ത് പാവമാണ്. ഒരു വഴിക്കങ്ങ് ഇഴഞ്ഞ് പോയി, കിട്ടുന്നത് വിഴുങ്ങി അങ്ങ് നടക്കും. പല്ലപ്പോഴും എന്തെങ്കിലും കിട്ടിയാല്‍ കഴിക്കും. എന്നാല്‍ ഓസ്ട്രേലിയയില്‍ കഴിഞ്ഞ ദിവസം വൈറലായ ആ ചിത്രങ്ങള്‍ കണ്ടവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. അത് ഒരു മുതലയും പെരുമ്പാമ്പും തമ്മിലുള്ള മല്‍പ്പിടിത്തമായിരുന്നു...
 
ഓസ്ട്രേലിയയിലെ ക്വീന്‍സ് ലാന്‍റിലെ ചതുപ്പ് നിലത്തിലൂടെ നടക്കുകയായിരുന്നു മാര്‍ട്ടിന്‍ മുള്ളര്‍. ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ മുള്ളറിന് ശ്വാസം പാതി നിലച്ചു.

ആ കാഴ്ച സമൂഹമാധ്യമങ്ങളിലെത്തിയപ്പോള്‍ കണ്ടവര്‍ കണ്ടവര്‍ അന്തിച്ചു. ക്വീന്‍സ് ലാന്‍റിലെ ചതുപ്പില്‍ ഉണ്ടായ ഒരു യുദ്ധത്തിന്‍റെ ചിത്രമായിരുന്നു അത്. മനുഷ്യര്‍ തമ്മിലല്ല.

മറിച്ച് ഒലിവ് പൈതന്‍ - ഓസ്‌ട്രേലിയയിലെ രണ്ടാമത്തെ വലിയ പാമ്പ് - എന്ന ഇനത്തില്‍പ്പെട്ട ഇരതേടിയിറങ്ങിയ ഒരു പെരുപ്പാമ്പും ഇര വിഴുങ്ങി കാറ്റുകൊള്ളാനായി ചതുപ്പില്‍ നിന്ന് കേറി കിടന്ന ഒരു മുതലയും തമ്മിലായിരുന്നു അങ്കം.

വലിപ്പത്തില്‍ ഭീമന്‍ പെരുമ്പാമ്പാണെങ്കിലും കരുത്തനാണ് മുതല. പോരാട്ടം മുറുകി. ഇരുവരും മരണം മുന്നില്‍ കണ്ടു.

പക്ഷേ ധൃതരാഷ്ട്രാലിംഗനം പോലെ പെരുമ്പാമ്പ് മുതലയെ സ്നേഹത്തോടെ പതിയെ ചുറ്റി. പിന്നെ പിടി മുറുക്കി.

മുതലയുടെ തൊലിക്കട്ടിയെ അപ്രസക്തമാക്കി പാമ്പിന്‍റെ ചുറ്റിപ്പിടിത്തം. ഒന്ന് പതുക്കെ അമര്‍ത്തിയപ്പോള്‍ എല്ലുകള്‍ നുറുങ്ങി. ഒന്നുറയര്‍ന്ന് തല നേരെയാക്കിയ പെരുമ്പാമ്പ് മുതലയുടെ തല വായ്ക്കുള്ളിലാക്കി.

പിന്നെ പതിയെ പതിയെ അങ്ങോട്ടും ഇങ്ങോട്ടും ആട്ടിയാട്ടി ഇറക്കിത്തുടങ്ങി. ഒടുവില്‍ ഒന്നുമറിയത്തപ്പോലെ വീര്‍ത്ത വയറുമായി കഷ്ടപ്പെട്ട് ഇഴഞ്ഞ് ഇഴഞ്ഞ് പെരുമ്പാമ്പ്. 'അങ്കം കണ്ട് താളിയും ഒടിച്ച്'  മാര്‍ട്ടിന്‍ മുള്ളര്‍.

ജിജി വൈല്‍ഡ് ലൈഫ് റെസ്ക്യൂ ഇന്‍സിന്‍റെ ഫേസ് ബുക്ക് പേജില്‍ മുള്ളര്‍ തന്‍റെ പടങ്ങള്‍ പ്രസിദ്ധീകരിച്ചു. പെരുമ്പാമ്പിന്‍റെ ഭക്ഷണം കണ്ടവര്‍ കണ്ടവര്‍ ഞെട്ടി. " ഈ ദിവസത്തെ കിട്ട" ലായിയെന്ന് ചിലര്‍.

ജിജി വൈല്‍ഡ് ലൈഫ് റെസ്ക്യൂ ഇന്‍സിന്‍റെ ഉടമസ്ഥന്‍ മിഷേല്‍ ജോണ്‍സ് ഡെയിലി മിററിനോട് പറഞ്ഞത്. പെരുമ്പാമ്പ് അതിന്‍റെ വായില്‍ക്കെള്ളുന്ന എന്തിനെയും വിഴുങ്ങും. അത് മുതലയായാലും മറ്റെന്തായാലുമെന്നായിരുന്നു. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിഷമില്ലാത്ത പാമ്പാണ് ഒലിവ് പെരുമ്പാമ്പ്. ഏതാണ്ട് 16.4 അടി നീളമുണ്ടാകും ഒത്ത ഒരു ഒലിവ് പെരുമ്പാമ്പിന്.

loader