പ്രതിരോധത്തിന്‍റെ പെണ്‍ കരുത്ത്; കാണാം സമരമുഖത്തെ സ്ത്രീ സാന്നിധ്യം
സമൂഹിക ജീവിതത്തിലേക്ക് കാലെടുത്ത് വച്ച കാലം മുതല്‍ ഭരണം, പുരുഷന്‍റെ അലംങ്കനീയമായ അധികാരാവകാശമായാണ് സമൂഹം കണക്കാക്കിയിരുന്നത്. ഇതുകൊണ്ട് തന്നെ സ്ത്രീക്ക് സമൂഹികമായ ജീവിതക്രമത്തില്‍ എന്നും രണ്ടാം സ്ഥാനമാണ് ലഭിച്ചത്. എന്നാല്‍ ആണ്‍ കേന്ദ്രീകൃത ലോകത്തിന്‍റെ ജനാധിപത്യപരമല്ലാത്ത ഇടപെടലുകള്‍ക്കെതിരെ സ്ത്രീകള്‍ സമൂഹികമായ പ്രതിരോധത്തിന്‍റെ മുന്‍നിരയിലേക്ക് കടന്നുവന്നു. കഴിഞ്ഞ വര്‍ഷം ലോകത്തിന്‍റെ വിവിധ കോണുകളില്‍ നടന്ന എല്ലാ ഭരണകൂട പ്രതിഷേധത്തിന്‍റെ മുന്നിലും ശക്തമായ സ്ത്രീ സാന്നിധ്യമുണ്ട്. പലപ്പോഴും ഇത്തരം പ്രതിഷേധങ്ങള്‍ക്ക് ഊര്‍ജ്ജപ്രവാഹമാകുന്നത് പൊലീസ് / പട്ടാളത്തിന് നേര്‍ക്ക് വിരല്‍ ചൂണ്ടുന്ന സ്ത്രീയുടെ ചിത്രമാണ്. അധികാരത്തിന് നേരെ ഒരേ സമയം റോസാപൂവും വിരലും ചൂണ്ടുന്നതായിരുന്നു ഇന്ത്യ അടുത്ത കാലത്ത് കണ്ട ഏറ്റവും ശക്തമായ സ്ത്രീ പ്രതിരോധ ചിത്രം. കാണാം കഴിഞ്ഞ ദശകങ്ങളില്‍ ലോകം കണ്ട പ്രതിഷേധത്തിന്‍റെ പെണ്‍കരുത്ത്..right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
136

മതേതരരാജ്യമായ ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ മതാടിസ്ഥാനത്തില്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വ്വകലാശാലയിലെ വിദ്യാർത്ഥിനികൾ.

236
പൗരത്വ നിയമ ഭേദഗതിക്കെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ജാമിയ മില്ലിയ സര്‍വ്വകലാശാലയില്‍ അധികൃതമായി കയറിയ പൊലീസിനെ പ്രതിരോധിക്കുന്ന വിദ്യാര്‍ത്ഥിനി.

336
പൗരത്വ നിയമ ഭേദഗതിക്കെതിരെ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ജാമിയ മില്ലിയ സര്‍വ്വകലാശാലയില്‍ അധികൃതമായി കയറിയ പൊലീസ്, വിദ്യാര്‍ത്ഥികളെ ക്രൂരമായ മര്‍ദ്ദനത്തിന് വിധേയമാക്കിയതിനെതിരെ വിദ്യാര്‍ത്ഥികള്‍ ദില്ലിയില്‍ നടത്തിയ മര്‍ച്ചില്‍ സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥിനി പൊലീസിന് റോസാപ്പൂ നല്‍കുന്നു.

436
ചിലിയിൽ നടന്ന ജനാധിപത്യ അനുകൂല പ്രതിഷേധത്തിനിടെ യുവപ്രക്ഷോഭക ഒരു പൊലീസുകാരനെ കണ്ണില്‍ നോക്കി തടുത്ത് നിര്‍ത്തുന്നു.

536
അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി നടന്ന റാലിക്ക് നേരെ ഇസ്രയേല്‍ സേന നടത്തിയ ഏറ്റുമുട്ടലിനിടെ മുഖംമൂടി ധരിച്ച പലസ്തീൻ സ്ത്രീ ഇസ്രായേൽ സൈനികർക്ക് നേരെ തെറ്റാലിയില്‍ കല്ല് തൊടുക്കുന്നു.

636
സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള അവകാശത്തിനായി പലസ്തീനികൾ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ഇസ്രയേൽ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു പാലസ്തീന്‍ സ്ത്രീ കല്ലെറിയുന്നു.

736
മെച്ചപ്പെട്ട ഭാവിക്കായുള്ള പോരാട്ടങ്ങളുടെ മുന്‍ നിരയിലാണ് ബ്രസീൽ സ്ത്രീകൾ. ഗര്‍ഭിണിയായ ഒരു ബ്രസീലിയന്‍ സ്ത്രീ പോരാട്ടത്തിന്‍റെ മുന്‍ നിരയില്‍.

836
കറുത്ത വംശജനായ ആൾട്ടൺ സ്റ്റെർലിംഗിനെ വെള്ളക്കാരായ രണ്ട് അമേരിക്കന്‍ പൊലീസുകാര്‍ വെടിവെച്ചു കൊന്നു. ഇതിനെ തുടര്‍ന്ന് നടന്ന പ്രതിഷേധം പ്രകടനത്തെ യുഎസിലെ ലൂസിയാനയിലെ ബാറ്റൺ റൂജിലെ ബാറ്റൺ റൂജ് പൊലീസ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ ആസ്ഥാനത്തിന് സമീപം നിയമപാലകർ തടയുമ്പോള്‍ നിര്‍ഭയയായി നില്‍ക്കുന്ന സ്ത്രീ.

936
ഒരു തദ്ദേശീയ ബ്രസീലിയൻ സ്ത്രീ ആമസോണിന്‍റെ ഹൃദയഭാഗത്തുള്ള മനാസിന്‍റെ പ്രാന്തപ്രദേശത്ത് സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്ന് തന്നെയും ഭൂരഹിത പ്രസ്ഥാനത്തിലെ മറ്റ് 200 ഓളം പേരെയും പുറത്താക്കിയ ആമസോണസ് സ്റ്റേറ്റ് പൊലീസുകാരുമായി അര്‍ദ്ധനഗ്നയായി തർക്കിക്കുന്നു.

1036
ചിലിയിലെ സാന്‍റിയാഗോയില്‍ ചിലി സർക്കാരിനെതിരായ പ്രതിഷേധത്തിനിടെ ഒരു പ്രകടനക്കാരിയെ ചിലിയന്‍ സുരക്ഷാ സേന അംഗങ്ങൾ എടുത്തുകൊണ്ട് പോകുന്നു.

1136
ചിലിയിലെ സാന്‍റിയാഗോയിൽ ചിലി സർക്കാരിനെതിരായ പ്രതിഷേധത്തിനിടെ ഒരു സ്ത്രീ കലാപങ്ങളെ ക്രൂരമായി നേരിട്ട പൊലീസുമായി തർക്കിക്കുന്നു.

1236
ബൊളീവിയയിലെ മുൻ പ്രസിഡന്‍റ് ഇവോ മൊറാലസിന്‍റെ പാര്‍ട്ടിക്കാര്‍ ലാ പാസിൽ നടത്തിയ പ്രകടനത്തിനിടെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിനിടെ ബൊളീവിയൻ പതാക വീശി സമരമുഖത്ത് നില്‍ക്കുന്ന സ്ത്രീ.

1336
ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനെതിരെ റാമല്ലയ്ക്കടുത്തുള്ള വെസ്റ്റ് ബാങ്ക് ഗ്രാമമായ ബിലിനിൽ നടന്ന പ്രതിഷേധത്തിനിടെ ഒരു പലസ്തീൻ സ്ത്രീ ഇസ്രായേൽ സൈനികരുടെ മുന്നിൽ നിന്ന് മുദ്രാവാക്യം വിളിക്കുന്നു.

1436
ഫലസ്തീനിൽ പ്രതിഷേധക്കാരിയും ഇസ്രയേല്‍ സൈനികയും ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെ.

1536
ചിലിയിലെ ലൈംഗീക അതിക്രമത്തിനെതിരെ നടത്തിയ സമാധാനപരമായി നടന്ന പ്രകടനത്തിനിടെ ശരീരത്തില്‍ മുദ്രാവാക്യങ്ങളെഴുതി പ്രതിഷേധിക്കുന്ന സ്ത്രീ.

1636
പാകിസ്ഥാനിലെ കറാച്ചിക്കടുത്തുള്ള തങ്ങളുടെ പ്രദേശങ്ങളിൽ സുരക്ഷാ ഏജൻസികൾ നടത്തുന്ന പരിശോധനകളില്‍ പ്രതിഷേധിച്ച് സർക്കാർ വിരുദ്ധ മുദ്രാവാക്യം ചൊല്ലിക്കൊടുക്കുന്ന, നഗരത്തിലെ ദരിദ്ര പ്രദേശമായ ലിയാരിയിൽ നിന്നുള്ള ഒരു പ്രായം ചെന്ന സ്ത്രീ.

1736
മധ്യ ഇസ്താംബൂളിലെ തക്‌സിം സ്‌ക്വയറിൽ ഒരു കാൽനട പദ്ധതി കൊണ്ടുവന്നതിന്‍റെ പേരില്‍ പാർക്കിലെ മരങ്ങൾ നശിപ്പിക്കുന്നതിനെതിരെ ആളുകൾ പ്രതിഷേധിക്കുന്ന അവസരത്തില്‍, തുർക്കി പൊലീസ് ഒരു സ്ത്രീക്കെതിരെ കണ്ണീർ വാതകം പ്രയോഗിക്കുന്നു.

1836
ബർമിംഗ്ഹാം ലൈബ്രറിക്ക് പുറത്ത് നടന്ന ഒരു പ്രതിഷേധത്തിൽ പുഞ്ചിരിച്ച് കൊണ്ട് പൊലീസിനെ നേരിടുന്ന സ്ത്രീ.

1936
സ്വീഡനിലെ ബോർലാഞ്ച് നഗരത്തിൽ 300 ഓളം വരുന്ന നവ നാസികള്‍ നയിക്കുന്ന ഒരു പ്രകടനത്തിനെതിരെ നിന്ന് മുദ്രാവാക്യം വിളിക്കുന്ന സ്ത്രീ.

2036
ചിലിയിലെ സാന്‍റിയാഗോയിൽ നടന്ന ചിലിയന്‍ സാമ്പത്തിക മാതൃകയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ പൊലീസ് ഒരു സ്ത്രീയെ അറസ്റ്റ് ചെയ്ത് കൊണ്ട് പോകുന്നു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos