സ്വീഡനില്‍ കുടിയേറ്റ വിരുദ്ധ വികാരം; വിശുദ്ധ ഗ്രന്ഥം കത്തിച്ചു, കലാപം

First Published 30, Aug 2020, 2:08 PM

സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും നാളുകള്‍ക്ക് അറുതിയാകുകയാണോയെന്ന ആശങ്കയിലാണ് സ്വീഡിഷ് ജനത. രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും സാന്നിധ്യം തദ്ദേശീയെ വംശീയവാദികളാക്കിമാറ്റുന്നുവെന്നാണ് സ്വീഡനിലേ സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച തീവ്ര വലത്പക്ഷ പാര്‍ട്ടിയായ ഹാർഡ് ലൈന്‍ നടത്താനിരുന്ന പ്രഭാഷണങ്ങള്‍ക്ക് സ്വീഡിഷ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് നടന്ന റാലിയിക്കിടെ മൂന്ന് പേര്‍ ചേര്‍ന്ന് ഇസ്ലാം വിശുദ്ധ ഗ്രന്ഥമായ ഖുറാന്‍ കത്തിക്കുകയും ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ തത്സമയം ചിത്രീകരിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വീഡന്‍റെ തെക്കന്‍ നഗരമായ മാല്‍മോയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്.

സ്വീഡിഷ് നിയമങ്ങള്‍ ലംഘിക്കാന്‍ തീവ്ര വലത് പക്ഷ പാര്‍ട്ടിയായ ഹാര്‍ഡ് ലൈന്‍ പാര്‍ട്ടി ശ്രമിക്കുന്നതായി മാല്‍മോ പൊലീസ് റിപ്പോര്‍ട്ട് ചെയ്തു. ഇതിനെ തുടര്‍ന്നാണ് മാല്‍മോ നഗരത്തിന് സമീപത്തെ, കുടിയേറ്റ പ്രദേശത്തിനടുത്ത് തീവ്ര വലത് പക്ഷ പാര്‍ട്ടിയായ ഹാര്‍ഡ് ലൈന്‍ പാര്‍ട്ടി നടത്താനിരുന്ന പൊതുപരിപാടിക്ക് പൊലീസ് അനുമതി നിഷേധിച്ചത്.

എന്നാല്‍, പൊലീസിന്‍റെ വിലക്ക് ലംഘിച്ച് മാല്‍മോയിലെത്തിയ ഹാർഡ് ലൈന്‍ പാര്‍ട്ടി നേതാവ് റാസ്മസ് പാലുദാനെ മാല്‍മോയ്ക്ക് സമീപത്ത് വച്ച് പൊലീസ് അറസ്റ്റ് ചെയ്തു.  ഇതില്‍ പ്രകോപിതരായ പാര്‍ട്ടി പ്രവര്‍ത്തകരോട് പൊലീസ് പിരിഞ്ഞ് പോകാനാവശ്യപ്പെട്ടെങ്കിലും ഇവര്‍ സംഘടിതരായി പരിപാടി ആസൂത്രണം ചെയ്ത വേദിയിലേക്ക് റാലി നടത്തുകയായിരുന്നു.

റാലിക്കിടെ മൂന്ന് പേര്‍ ചേര്‍ന്ന് ഇസ്ലാം വിശുദ്ധ ഗ്രന്ഥമായ ഖുറാന്‍ നിലത്തിച്ച് ചവിട്ടുന്ന വീഡിയോ ചിത്രീകരിക്കുകയും ഇത് സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് വൈറലായ ഈ ദൃശ്യങ്ങള്‍ക്ക് പുറകെ ഖുറാന്‍ കത്തിക്കുന്ന വീഡിയോയും വൈറലായി. ഇതോടെ മാല്‍മോയുടെ തെരുവിലേക്ക് മുന്നൂറോളം വരുന്ന യുവാക്കാള്‍ കലാപാഹ്വാനവുമായി എത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇവര്‍ തെരുവുകളില്‍ ടയറുകള്‍ കൂട്ടിയിച്ച് കത്തിക്കുകയും പൊലീസിന് നേര്‍ക്ക് വെടിവെക്കുകയും ചെയ്തു. കലാപകാരികള്‍ നടത്തിയ അക്രമണത്തില്‍ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.

മുസ്ലീം വിശുദ്ധ ഗ്രന്ഥം നശിപ്പിച്ച ശേഷം വംശീയ വിദ്വേഷം ജനിപ്പിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതിന് പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കലാപാഹ്വാനത്തിന് വെറേ 15 പേരെയും മില്‍മോ പൊലീസ് അറസ്റ്റ് ചെയ്തു. മാല്‍മോയുടെ തെരുവുകളില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും കലാപകാരികള്‍ അഴിഞ്ഞാടുകയായിരുന്നു.

ഖുർആൻ കത്തിച്ച അതേ സ്ഥലത്താണ് പ്രകടനങ്ങൾ വർദ്ധിച്ചതെന്ന് സ്വീഡിഷ് പൊലീസ് അറിയിച്ചു. മതവിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള എല്ലാ അക്രമങ്ങളെയും അപലപിക്കാൻ ഐക്യരാഷ്ട്രസഭ വക്താവ്  മിഗുവൽ മൊറാറ്റിനോസ് എല്ലാ മതവിശ്വാസികളോടും ആഹ്വാനം ചെയ്തു.

സംഭവത്തെ തുടര്‍ന്ന് പാലുദാനെ സ്വീഡനിൽ നിന്ന് രണ്ട് വർഷത്തേക്ക് വിലക്കിയതായി അധികൃതർ അറിയിച്ചു. പാലുദാൻ സ്വീഡിഷ് നിയമം ലംഘിക്കുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ്  മാൽമോയിലെ പൊലീസ് വക്താവ് കാലെ പെർസൺ പറഞ്ഞത്.

പാലുദാന്‍റെ പെരുമാറ്റം സമൂഹത്തിന് ഭീഷണിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഖുറാൻ കത്തിക്കാൻ ആളുകളോട് ആവശ്യപ്പെട്ട മുസ്ലീം വിരുദ്ധ റാലിയിൽ പങ്കെടുക്കേണ്ട മാൽമോയ്ക്ക് സമീപത്ത് നിന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച പാലുദാൻ അറസ്റ്റിലായത്.

'എന്നെ തിരിച്ചയക്കുകയും സ്വീഡനിൽ നിന്ന് രണ്ടുവർഷത്തേക്ക് വിലക്കുകയും ചെയ്തു. എങ്കിലും, ബലാത്സംഗികളെയും കൊലപാതകികളെയും എല്ലായ്പ്പോഴും സ്വീഡന്‍ സ്വാഗതം ചെയ്യുന്നു. ' വെന്ന് അറസ്റ്റിന് ശേഷം റാസ്മസ് പലുദന് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ വർഷത്തെ യൂറോപ്യൻ നെറ്റ്‌വർക്ക് ഓഫ് ഇക്വാലിറ്റി ബോഡീസ് (ഇക്വിനെറ്റ്) റിപ്പോർട്ട് പ്രകാരം സ്വീഡനിൽ വംശീയ വിദ്വേഷ സംഭാഷണങ്ങളുടെ എണ്ണം അടുത്ത കാലത്തായി വർദ്ധിച്ചുവരികയാണ്. വലത് തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് സമൂഹത്തില്‍ കൂടുതല്‍ വേരോട്ടം സാധ്യമാകുന്നു.

കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും വലിയ തോതിലുള്ള വരവോടെയാണ് സ്വീഡനില്‍ വംശീയ പ്രശ്നങ്ങള്‍ തലപ്പൊക്കിത്തുടങ്ങിയത്. ഇത്തരം വിദ്വേഷ പ്രഭാഷണങ്ങള്‍ തടയാൻ സ്വീഡിഷ് അധികൃതർ ഗൗരവമായി ശ്രമിച്ചിട്ടും ഇവയ്ക്ക് ഏറെ പ്രചാരം ലഭിക്കുന്നുവെന്നാണ് റിപ്പോർട്ടുകള്‍.

undefined

loader