റഷ്യ 'കൊവിഡിനെതിരെ വാക്സിന്‍' ഇറക്കി; പ്രഖ്യാപിച്ച് പുചിന്‍; അറിയേണ്ട കാര്യങ്ങള്‍

First Published Aug 11, 2020, 3:15 PM IST

ലോകത്തെമ്പാടും കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. ലോകത്തെമ്പാടും കൊവിഡ് കേസുകള്‍ നാലുകോടി പിന്നിട്ടു. അതിനാല്‍ തന്നെ ഇതിനെതിരായ വാക്സിന് വേണ്ടിയുള്ള അന്വേഷണവും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അതിവേഗം പുരോഗമിക്കുകയാണ്. ഇപ്പോള്‍ ഇതാ റഷ്യ ആദ്യമായി കൊവിഡ് വാക്സിന്‍ റജിസ്ട്രര്‍ ചെയ്തതായി പ്രഖ്യാപിച്ചിരിക്കുന്നു. റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡമിര്‍ പുചിനാണ് ഇത് പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്‍റെ മകള്‍ക്ക് തന്നെ ആദ്യത്തെ കൊവിഡ് വാക്സിന്‍ കുത്തിവയ്പ്പ് നല്‍കുകയും ചെയ്തുവെന്നാണ് അറിയിച്ചത്.