Russia- Ukraine conflict: വിമതദേശങ്ങള്‍ സ്വതന്ത്രമാക്കാന്‍ റഷ്യന്‍ സൈന്യം; ഇനി ഉപരോധങ്ങളുടെ കാലമെന്ന് യുഎസ്
കിഴക്കൻ ഉക്രെയ്‌നിലെ (Eastern Ukriane) വിമതരുടെ നിയന്ത്രണത്തിലുള്ള രണ്ട് മേഖലകള്‍ പിടിച്ചെടുത്ത് അവയെ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിക്കാന്‍ റഷ്യന്‍ (Russia) നീക്കം. ഇതിനായി റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ (Vladimir Putin) സൈന്യത്തെ അയച്ചെന്ന് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ഉക്രൈനില്‍ നിന്ന് വിഘടിച്ച് നില്‍ക്കുകയും ഉക്രൈന്‍ സൈന്യത്തിനെതിരെ നിരന്തരം മോട്ടോര്‍ അക്രമണം നടത്തുകയും ചെയ്യുന്ന റഷ്യന്‍ വിമതരുടെ കീഴിലുള്ള സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കായ ഡൊനെറ്റ്‌സ്‌കിലും (Donetsk) ലുഹാൻസ്ക് പീപ്പിൾസ് റിപ്പബ്ലിക്കിലേക്കുമാണ് ( Luhansk people's republics) റഷ്യ സൈന്യത്തെ അയച്ചത്. വിമത പ്രദേശങ്ങളില്‍ നിന്ന് കഴിഞ്ഞ ആഴ്ചമുതല്‍ ഉക്രൈന്‍ സൈനീകര്‍ക്കും വീടുകള്‍ക്കും നേരെ മോട്ടോര്‍ അക്രമണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇവിടെ സമാധാനം സ്ഥാപിക്കാനെന്ന തരത്തില്‍ പുടിന്‍റെ സൈനീക നീക്കം.
സൈനീക നീക്കം വിഢിത്തമാണെന്നും റഷ്യ യുദ്ധത്തിന് ഒരു കാരണം കണ്ടെത്തുകയാണെന്നും ഉക്രൈന്‍ ആരോപിച്ചു. 2014 ല്‍ ഉക്രൈന്‍ സൈനീകരുമായി നിരന്തരം മോട്ടോര്‍ ആക്രമണം നടത്തുന്ന പ്രദേശങ്ങളാണ് ഈ വിമത പ്രദേശങ്ങള്‍. അക്കാലം മുതല്‍ ഈ രണ്ട് പ്രവിശ്യകളും വിമതരുടെ കൈവശമാണുള്ളത്.
റഷ്യ മനഃപൂർവ്വം പരമാധികാരം ലംഘിക്കുകയാണെന്ന് ഉക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമർ സെലാന്‍സ്കി ( Volodymyr Zelensky) ആരോപിച്ചു. ഉക്രെയ്‌ൻ സമാധാനം ആഗ്രഹിക്കുന്നു, എന്നാൽ ഞങ്ങൾ ഭയപ്പെടുന്നില്ല, ആർക്കും ഒന്നും വിട്ടുകൊടുക്കില്ല. കൈവിന് അതിന്‍റെ അന്താരാഷ്ട്ര പങ്കാളികളിൽ നിന്ന് “വ്യക്തവും ഫലപ്രദവുമായ പിന്തുണ” ആവശ്യമാണെന്നും പ്രസിഡന്‍റ് പറഞ്ഞു.
“നമ്മുടെ യഥാർത്ഥ സുഹൃത്തും പങ്കാളിയും ആരാണെന്നും റഷ്യയെ വാക്കുകൾ കൊണ്ട് മാത്രം ഭയപ്പെടുത്തുന്നത് ആരാണെന്നും ഇപ്പോൾ കാണേണ്ടത് വളരെ പ്രധാനമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ സംഘര്‍ഷം മൂര്‍ച്ചിച്ച വേളയിലും പാശ്ചാത്യ രാഷ്ട്രനേതാക്കളോട് സംഘര്‍ഷത്തിന് കാരണമാകുന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കരുതെന്ന് അദ്ദേഹം വിലക്കിയിരുന്നു.
അക്രമണ ഭീഷണി യഥാര്‍ത്ഥമായ സമയത്ത് തങ്ങളുടെ യഥാര്‍ത്ഥ സുഹൃത്താരാണെന്ന് തിരിച്ചറിയാമെന്നും വോളോഡിമർ സെലാന്‍സ്കി പറയുന്നു. ലുഹാൻസ്കിനെയും ഡൊനെറ്റ്സ്കിനെയും സ്വതന്ത്രമായി അംഗീകരിക്കാനുള്ള റഷ്യയുടെ നീക്കം ഉക്രൈന്‍ അക്രമിക്കാനുള്ള ശ്രമത്തിന്‍ഫെ ഭാഗമാണെന്ന് യുഎസ് തിരിച്ചടിച്ചു.
സമാധാനപാലന റോൾ ഏറ്റെടുക്കുമെന്ന് റഷ്യയുടെ അവകാശവാദം. എന്നാല്‍ അവർ യഥാർത്ഥത്തിൽ എന്താണെന്ന് ഞങ്ങൾക്കറിയാമെന്നും യുഎൻ സുരക്ഷാ കൗൺസിലിന്‍റെ അടിയന്തര യോഗത്തിൽ യുഎസ് അംബാസഡർ ലിൻഡ തോമസ് പറഞ്ഞു.
സമീപ വർഷങ്ങളിൽ, ഡൊനെറ്റ്‌സ്‌കിലും ലുഹാൻസ്‌കിലും ധാരാളം ആളുകൾക്ക് റഷ്യ തങ്ങളുടെ പാസ്‌പോർട്ടുകൾ നൽകിയിട്ടുണ്ട്. എന്നാല്‍, തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കുന്നുവെന്ന വ്യാജേന റഷ്യ സൈനിക യൂണിറ്റുകളെ ഉക്രൈനിലേക്ക് മാറ്റാന്‍ സാധ്യതയുണ്ടെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.
തിങ്കളാഴ്ച ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിൽ ആധുനിക ഉക്രൈന്‍, സോവിയറ്റ് റഷ്യയുടെ സൃഷ്ടിയാണെന്ന് പുടിൻ അവകാശപ്പെട്ടു. പുരാതന റഷ്യൻ ഭൂമിയെന്നായിരുന്നു പുടിന്‍റെ പരാമര്‍ശം. 1991 ൽ സോവിയറ്റ് യൂണിയന്‍റെ തകർച്ചയുടെ സമയത്ത് റഷ്യയെ കൊള്ളയടിച്ചെന്നും പുടിന്‍ ആരോപിച്ചു.
ഉക്രൈന്‍ ഒരു യുഎസ് കോളനിയാണെന്ന് എന്നായിരുന്നു പുടിന്‍റെ മറ്റരാരോപണം. ഒരു പാവ സർക്കാർ ഭരിക്കുന്നു. നിലവിലെ നേതൃത്വത്തിൽ ജനങ്ങൾ ദുരിതമനുഭവിക്കുകയാണെന്നും റഷ്യ ആരോപിച്ചു. ഉക്രൈനിലെ റഷ്യൻ അനുകൂല നേതാവിനെ അട്ടിമറിച്ച 2014 ലെ പ്രതിഷേധത്തെ പുടിന്‍ ഒരു അട്ടിമറിയെന്ന് വിശേഷിപ്പിച്ചു.
വിമത പ്രദേശങ്ങള്‍ മോചിപ്പിക്കും എന്ന പുടിന്‍റെ അകവാശ വാദത്തെ യുഎസ് അപലപിച്ചു. അതിനിടെ ഉക്രൈനിലെ ഈ വിമത പ്രദേശങ്ങളില്‍ പുതിയ യുഎസ് നിക്ഷേപം, വ്യാപാരം, ധനസഹായം എന്നിവ നിരോധിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്‍റ് ജോ ബൈഡൻ ഒപ്പുവച്ചു. സംഘര്‍ഷങ്ങള്‍ ശക്തമാകുമ്പോള്‍ വിമത പ്രദേശങ്ങളില്‍ നിന്ന് ഉക്രൈനികള്‍ പലായനം ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
റഷ്യയുടെ തീരുമാനം വന്നതോടെ വിമത പ്രദേശങ്ങളിലെ റഷ്യന്‍ വിമതര്‍ ആഘോഷങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. റഷ്യ ഉക്രൈനെ ഇനിയും ആക്രമിക്കുകയാണെങ്കിൽ വിശാലമായ ഉപരോധങ്ങളാകും റഷ്യയ്ക്ക് നേരെ പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തുകയെന്നും വൈറ്റ് ഹൗസ് അറിയിച്ചു. റഷ്യയുടെ നടപടികൾ ഉക്രൈന്‍ പരമാധികാരത്തിന്‍റെയും അഖണ്ഡതയുടെയും നഗ്നമായ ലംഘനമാണെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.
റഷ്യയ്‌ക്കെതിരായ ഉപരോധത്തിന്‍റെ ഒരു സുപ്രധാന പാക്കേജ് അംഗീകരിക്കാൻ ഇന്ന് സര്‍ക്കാര്‍ ഒരു അടിയന്തര സമിതി യോഗം ചെരുമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധമുണ്ടായാല്‍ ഉക്രൈനൊപ്പം നിന്ന് ഐക്യത്തോടെ പ്രവര്‍ത്തിക്കുമെന്ന് യൂറോപ്യന്‍ യൂണിയനും അറിയിച്ചു. ട
അവര്‍ സമാധാന പാലകരാണെന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ അസംബന്ധമാണ്. അത് സ്വീകര്യമല്ലെന്നും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അഭിപ്രായപ്പെട്ടു. നേരത്തെ 1,20,000 -ത്തോളം സൈനീകരാണ് ഉക്രൈന്‍ അതിര്‍ത്തിയിലുണ്ടായിരുന്നത്. അത് കൂടാതെ 30,000 സൈനീകര്‍ കൂടി അതിര്‍ത്തികളിലേക്കെത്തി.
1,50,000 ലക്ഷം സൈനീകരും നിരവധി ഹെലികോപ്റ്ററുകളും കവചിത വാഹനങ്ങളും ടാങ്കുകളും ഉക്രൈന്‍ തലസ്ഥാനമായ കീവിന്‍റെ അതിര്‍ത്തിയില്‍ സ്ഥാപിച്ച ശേഷമാണ് റഷ്യയുടെ ഏറ്റവും പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്. അപ്പോഴും ഉക്രൈന്‍ അക്രമിക്കുകയാണെന്ന ആരോപണം റഷ്യ തള്ളി.
തങ്ങള്‍ ഉക്രൈന്‍ അക്രമിക്കുകയല്ല. മറിച്ച് വിമത പ്രദേശങ്ങള്‍ക്ക് സ്വാതന്ത്രം നല്‍കി അവരുടെ സമാധാനം നിലനിര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് റഷ്യ ആവര്‍ത്തിച്ചു. റഷ്യ അക്രമിക്കുകയാണെങ്കില്‍ എല്ലാ പിന്തുണയും ഉക്രൈന് വാഗ്ദാനം ചെയ്യുന്നതായി ഫ്രാന്‍സും ജര്‍മ്മനിയും ആവര്‍ത്തിച്ചു.
തിങ്കളാഴ്ച രാവിലെ പുടിൻ റഷ്യയുടെ സുരക്ഷാ കൗൺസിൽ വിളിച്ചുചേർത്തപ്പോഴാണ് വിവാദ തീരുമാനം എടുത്തത്. സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കുകളെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനായിരുന്നു പുടിന്‍ സുരക്ഷാ കൗൺസിൽ വിളിച്ചുചേർത്തത്.
എന്നാല്‍ ഇത് സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തിനിടെ ഈ വിമത പ്രദേശങ്ങള്‍ റഷ്യയുമായി സംയോജിപ്പിക്കുന്നതിനെ കുറിച്ച് പരാമര്‍ശിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഈ സമയങ്ങളില്‍ പുടിന്‍ തന്‍റെ ഉദ്യോഗസ്ഥരെ തിരുത്തിയെന്നും ഞങ്ങള്‍ അതിനെ കുറിച്ച സംസാരിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ചു.
ഉക്രൈന്‍ നാറ്റോ അംഗത്വമെടുക്കരുതെന്ന് റഷ്യയുടെ പതിറ്റാണ്ടുകളായുള്ള ആവശ്യത്തെ പാശ്ചാത്യര്‍ നിരസിച്ചെന്ന് പുടിന്‍ ആരോപിച്ചു. റഷ്യ വീണ്ടും ശക്തി പ്രാപിക്കുന്ന ആഗോള ശക്തിയാണെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ വിശ്വസിക്കുന്നു. അവര്‍ തങ്ങളുടെ സൗഹൃദം പരിഗണിക്കുന്നില്ലെന്നും പുടിന്‍ ആരോപിച്ചു.
ഉക്രൈന്‍റെ വടക്ക് - കിഴക്കന്‍ മേഖലയില്‍ സംഘര്‍ഷഭരിതമാകുമ്പോള്‍ യൂറോപ്പിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ സംഘര്‍ഷത്തിന് അയവുണ്ട്. റഷ്യ ഉക്രൈന്‍ അക്രമിക്കുകയാണെങ്കില്‍ ഇന്ത്യ പാശ്ചാത്യ ശക്തികള്‍ക്കൊപ്പം നിന്ന് റഷ്യയ്ക്കെതിരെ പോരാടുമെന്ന് പ്രതീക്ഷിക്കുന്നതായി കഴിഞ്ഞ ദിവസം ജോ ബെഡന്‍ പറഞ്ഞിരുന്നു.
ഇന്ത്യയിതിന് ഔദ്ധ്യോഗികമായി മറുപടി നല്‍കിയിട്ടില്ല. മാത്രമല്ല, ഉക്രൈനിലെ വിദ്യാര്‍ത്ഥികളോടെ നാട്ടിലേക്ക് തിരിച്ച് വരാന്‍ ആവശ്യപ്പെട്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, തങ്ങളോട് എംബസി അത്തരമൊരു നിര്‍ദ്ദേശം വച്ചിട്ടില്ലെന്ന് ഉക്രൈനില്‍ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തുള്ള വിദ്യാര്‍ത്ഥികളും പറയുന്നു.
ഉക്രൈന്‍റെ വിമത പ്രദേശങ്ങളില്‍ റഷ്യ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാല്‍ യുറോപ്യന്‍ യുണിയനും യുഎസും ഓസ്ട്രേലിയയും അടക്കമുള്ള രാജ്യങ്ങള്‍ റഷ്യയ്ക്കെതിരെ ശക്തമായ ഉപരോധങ്ങള്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. എന്നാല്‍, വിഷയം യൂറോപ്പിന്‍റെ മാത്രം പ്രശ്നമാണെന്ന നിലപാടിലാണ്. ചൈന. അപ്പോഴും റഷ്യയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ ലോകം ഉപരോധങ്ങളുടെ അടുത്ത ശീതയുദ്ധത്തിലേക്കാണോ നീങ്ങുന്നതെന്ന ആശങ്ക രാഷ്ട്രീയ നിരീക്ഷകരും പങ്കുവെക്കുന്നു.