ട്രംപിന്റെ അൾത്താര സന്ദർശനം; തെരുവിലിറങ്ങി കന്യാസ്ത്രീകളും പുരോഹിതന്മാരും
കറുത്തവർഗ്ഗക്കാരനായ ജോർജ്ജ് ഫ്ലോയിഡിന്റെ നരഹത്യയിൽ പ്രതിഷേധം അമേരിക്കയൊട്ടാകെ വ്യാപിക്കുമ്പോൾ വാഷിംഗടണിലെ പള്ളി സന്ദർശിക്കാൻ ഇറങ്ങി ട്രംപ്. വൻ സുരക്ഷാ അകമ്പടിയോടെയാണ് ട്രംപും ഭാര്യ മെലാനിയയും പള്ളിയിൽ എത്തിയത്. എന്നാൽ വഴിയിലുടനീളം ട്രംപിനെ സ്വീകരിച്ചത് ആയിരക്കണക്കിന് പ്രതിഷേധക്കാരാണ്. നിരവധി കന്യാസ്ത്രീകളും പുരോഹിതന്മാരും ട്രംപിന്റെ വർഗ്ഗവെറിക്കെതിരെ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി.കഴിഞ്ഞ ആഴ്ചയാണ് അമേരിക്കൻ സംസ്ഥാനമായ മിനിപൊളീസിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയിഡിനെ പൊലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. എട്ട് മിനുട്ടും 46 സെക്കന്‍റും പൊലീസ് ഓഫീസറുടെ കാല്‍ മുട്ടുകള്‍ ഫ്ലോയ്ഡിന്‍റെ കഴുത്തില്‍ ഞെരുക്കിയിരുന്നുവെന്നും വ്യക്തമാക്കുന്നുന്നതായിരുന്ന ഫ്ലോയിഡിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്.ഫ്ലോയിഡിന്‍റെ കൊലപാതകത്തില്‍ അമേരിക്കയില്‍ തുടരുന്ന പ്രതിഷേധം അടിച്ചമർത്താൻ പ്രസിഡന്റ് ട്രംപ് ശ്രമിക്കുമ്പോഴും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പ്രതിഷേധങ്ങൾ പടർന്നുകൊണ്ടിരിക്കുകയാണ്. അമേരിക്കയിൽ പല ഇടങ്ങളിലും കലാപങ്ങൾ അക്രമങ്ങൾക്ക് വഴിമാറിയപ്പോൾ പൊലീസിന് പ്രക്ഷോഭകർക്ക് മുന്നിൽ മുട്ടുകുത്തി നിൽക്കേണ്ടിവന്നിട്ടുണ്ട്.ലോകരാജ്യങ്ങളൊന്നടങ്കം കറുത്തവർഗ്ഗക്കാർക്കെതിരെയുള്ള അമേരിക്കയുടെ വർണ്ണവെറിയെ കുറ്റപ്പെടുത്തികൊണ്ട് രൂക്ഷമായി വിമർശനം നടത്തുന്നുണ്ട്. എന്നാൽ ട്രംപ് എടുക്കുന്ന നിലപാടുകൾ ഇപ്പൊഴും അടിച്ചമർത്തലിന്റെയാണ്.

ക്വിൻസി ഹൊവാർഡ് എന്ന കന്യാസ്ത്രീ ട്രംപിന്റെ പള്ളിയിലേക്കുള്ള വാഹന വ്യൂഹം കടന്ന പോകുന്ന വഴിയിൽ പ്ലക്കാർഡുമായി പ്രതിഷേധിക്കുന്നു

അയൽക്കാരെ ദ്രോഹിക്കരുതെന്ന് അർത്ഥം വരുന്ന വാക്കുകൾ എഴുതിയ പ്ലക്കാർഡുമായി പ്രതിഷേധക്കാർ

ദൈവം ഫോട്ടായ്ക്കുള്ള വസ്തു അല്ല എന്നെഴുതിയ പേപ്പർ തിരുവസ്ത്രത്തിൽ കുത്തി വച്ച് കൈയ്യിൽ ബൈബിളുമായി പ്രതിഷേധിക്കുന്ന പുരോഹിതൻ

ട്രംപ് സന്ദർശിക്കുന്ന പള്ളിയിലേക്കുള്ള വഴിയിൽ പ്ലക്കാർഡുമായി പ്രിഷേധക്കാർക്കൊപ്പം കൊച്ചു കുട്ടി.

ട്രംപിന്റെ വാഹനവ്യൂഹം കടന്നു പോകുമ്പോൾ കൈകളുയർത്തി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുന്ന ജനങ്ങൾ

ട്രംപ്, താങ്കളൊരു പരാജയമാണ് എന്ന അർത്ഥം വരുന്ന പ്ലക്കാർഡുകളും ഉയർത്തിപ്പിടിച്ച് പ്രതിഷേധിക്കുന്നവർ

സെന്റ് ജോൺസ് ദേവാലയത്തിലേക്ക് പ്രവേശിക്കുന്ന ട്രംപും ഭാര്യ മെലാനിയയും

അൾത്താരയ്ക്ക് പുറത്ത് സെന്റ് ജോൺസ് പ്രതിമയ്ക്ക് മുന്നിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ട്രംപും ഭാര്യ മെലാനിയയും

വർഗ്ഗീയവാദിയാണ് തലപ്പത് എന്നെഴുതിയ പ്ലക്കാർഡുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന യുവാവ്

വഴിയരികിൽ കിടക്കുന്ന പ്രതിഷേധക്കാരിൽ ഒരാളായ യുവതി. പൊലീസിന്റെ നരഹത്യ അവസാനിപ്പിക്കണം എന്നെഴുതിയ പ്ലക്കാർഡും കാണാം

അമേരിക്കൻ മുൻ പ്രസിഡന്റ് എബ്രഹാം ലിങ്കണിനെ പോലെ വേഷം ധരിച്ച് ട്രംപ് വർഗ്ഗീയവാദിയാണ് എന്നെഴുതിയ പ്ലക്കാർഡ് ഉയർത്തിപ്പിടിച്ച് തെരുവിൽ പ്രതിഷേധിക്കുന്ന മനുഷ്യൻ

പ്രതിഷേധക്കാർക്കൊപ്പം അമ്മയും കുഞ്ഞും

പ്രതിഷേധക്കാർക്കൊപ്പം അമ്മയും കുഞ്ഞും

ഇനി ഒരിക്കലും വിദ്വേഷവും അസഹിഷ്ണുതയും ഉണ്ടാകരുത് എന്ന ജോൺ പോൾ രണ്ടാമന്റെ വാക്കുകളെഴുതിയ പ്ലക്കാർഡുമായി പ്രതിഷേധിക്കുന്ന യുവാവ്

അൾത്താരയിലേക്ക് പ്രവേശിക്കുന്ന ട്രംപും ഭാര്യ മെലാനിയയും

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam