മഞ്ഞില്‍ വിരിഞ്ഞ് ബാഗ്ദാദ്

First Published Feb 12, 2020, 10:45 AM IST

രാഷ്ട്രീയവും രാഷ്ട്രീയ പ്രതിസന്ധികളും യുദ്ധവുമെല്ലാം മനുഷ്യനെ മാത്രം സംബന്ധിക്കുന്നതാണെന്നും പ്രകൃതിക്ക് അതിന്‍റെതായ വഴികളുണ്ടെന്നുമുള്ള തിരിച്ചറിവിന് ബാഗ്ദാദ് ഒരിക്കല്‍ കൂടി സാക്ഷിയായി. ഇറാഖിന്‍റെ തലസ്ഥാനമായ ബാഗ്ദാദ് ചൊവ്വാഴ്ച ഉറക്കമുണർന്നത് ഒരു ദശകത്തിലേറെയായി കാണാത്ത ഒരു കാഴ്ചയിലേക്കാണ്. ബാഗ്ദാദികളില്‍ പലരും ജീവിതത്തില്‍ തന്നെ ആദ്യമായി കാണുകയായിരുന്നു, തങ്ങളുടെ നഗരം മഞ്ഞ് മൂടിക്കിടക്കുന്ന ആ അത്യപൂര്‍വ്വകാഴ്ച. കുട്ടികളും പ്രായമായവരും പാർക്കുകളിൽ ഒത്തുകൂടി, സെൽഫികളിലും കളികളുമായി മഞ്ഞിനെ വരവേറ്റു. കാണാം ആ കാഴ്ചകള്‍.