സൈന്യം കാവല്‍ കിടക്കുന്ന യുഎസ് കാപിറ്റോള്‍
First Published Jan 14, 2021, 10:41 AM IST
ലോകം മുഴുവന്‍ നേരിട്ടോ അല്ലാതെയോ തങ്ങളുടെ 'പൊലീസിങ്ങി'ന്‍റെ വരുതിയിലാക്കിയിരുന്ന യുഎസ് ഇന്ന് സ്വന്തം പാര്‍ലമെന്‍റ് മന്ദിരമായ കാപിറ്റോള്‍, പ്രസിഡന്‍റ് ട്രംപിന്‍റെ അനുയായികളില്‍ നിന്ന് രക്ഷിക്കാനായി സൈനീക നിയന്ത്രണത്തിലാക്കി. 2021 ജനുവരി 6 അമേരിക്കന്‍ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ ദിവസമായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റിനെ അംഗീകരിക്കാതെ, ഭരണം കൈപ്പിടിയിലാക്കാനുള്ള ഡ്രംപിന്‍റെ ശ്രമം ലോകത്തിന്‍റെ മുന്നില്‍ കെട്ടിപ്പൊക്കിയ അമേരിക്കന്‍ ജനാധിപത്യത്തിനേറ്റ കനത്ത പ്രഹരമായിരുന്നു. അമേരിക്കന്‍ ചരിത്രത്തിലിന്നേവരെ നടന്നിട്ടില്ലാത്തതരത്തില്‍ സ്വന്തം ജനത തന്നെ പാര്‍ലമെന്‍റ് അക്രമിച്ചത് അമേരിക്കന്‍ ഭരണ കൂടത്തെ ഏറെ അസ്വസ്ഥമാക്കിയിരിക്കുന്നു. മറ്റന്നാള്‍ നടക്കാനിരിക്കുന്ന ജോ ബൈഡന്‍റെ സ്ഥാനാരോഹണത്തിനായി കനത്ത സുരക്ഷാവലയമാണ് പാര്‍ലമെന്‍റ് മന്ദിരമായ കാപിറ്റോളിന് ചുറ്റും ഒരുക്കിയിരിക്കുന്നത്. കാപിറ്റോളിന്‍റെ മുക്കിലും മൂലയിലും അമേരിക്കയുടെ സായുധ വിഭാഗമായ ദേശീയ സുരക്ഷാ ഗാര്‍ഡുകളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

കാപിറ്റോള്‍ അക്രമണത്തിന് ഒരാഴ്ച പിന്നിടുമ്പോള്‍ അമേരിക്കന്‍ ദേശീയ ഗാര്‍ഡ് സൈനീകരുടെ കാപിറ്റോള്‍ സംരക്ഷണ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

കെട്ടിടത്തിന് അകത്തും പറത്തും നിലയുറപ്പിച്ച സൈനീകരുടെ ചിത്രങ്ങള്‍ ഒരാഴ്ച മുമ്പ് ലോകം കണ്ട കാപിറ്റോള്‍ ചിത്രങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. (കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More - ല്‍ ക്ലിക്ക് ചെയ്യുക)
Post your Comments