ട്രംപിന് ഭരിക്കാന്‍ യോഗ്യതയില്ല: അമേരിക്കന്‍ ജനപ്രതിനിധി സഭ
അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കി. 195 നെതിരെ 228 വോട്ടിനാണ് ഇംപീച്ച്മെന്‍റ് പ്രമേയം പാസായത്. 435 അംഗ ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം ഡെമോക്രറ്റുകൾക്കായതിനാൽ പ്രമേയം പാസാകുമെന്നത് നേരത്തെ തന്നെ ഉറപ്പായിരുന്നു. അമേരിക്കൻ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്യുന്ന മൂന്നാമത്തെ പ്രസിഡന്‍റാണ് ഡൊണാൾഡ് ട്രംപ്. രണ്ട് കുറ്റാരോപണങ്ങളായിരുന്നു ട്രംപിനെതിരെ ചുമത്തിയിരുന്നത്. അധികാര ദുർവിനിയോഗം, യുഎസ് കോൺഗ്രസിന്റെ പ്രവർത്തനം തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങളായിരുന്നു ഇവ. അധികാര ദുർവിനിയോഗം 197 നെതിരെ 230 വോട്ടിന് പാസായി. എന്നാൽ സെനറ്റിലും പാസായാൽ മാത്രമേ ട്രംപിന് പ്രസിഡന്‍റ് സ്ഥാനം നഷ്ടമാകൂ. റിപ്പബ്ലിക്കൻമാർക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ ഇതിന് സാധ്യത കുറവാണ്. അതിനിടെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലികളിലൊന്നായ മിഷിഗനിലെ ബാറ്റിൽ ക്രീക്കിൽ കെല്ലോഗ് അരീനയിൽ നടന്ന മെരി ക്രിസ്മസ് റാലിയിൽ നിന്നുള്ള ചിത്രങ്ങള്‍ കാണാം. .right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
135

235
335
435
535
635
735
835
935
1035
1135
1235
1335
1435
1535
1635
1735
1835
1935
2035
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos