MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • News
  • International News
  • Iceland volcano: ഐസ്‍ലാന്‍റില്‍ വീണ്ടും അഗ്നിപര്‍വ്വത സ്ഫോടനം; ചിത്രങ്ങള്‍ കാണാം

Iceland volcano: ഐസ്‍ലാന്‍റില്‍ വീണ്ടും അഗ്നിപര്‍വ്വത സ്ഫോടനം; ചിത്രങ്ങള്‍ കാണാം

എട്ട് മാസങ്ങള്‍ക്ക് ശേഷം ഐസ്‍ലാന്‍റിലെ (Iceland) അഗ്നിപര്‍വ്വതം (Volcano) വീണ്ടും സജീവമായി. 6,000 വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് അഗ്നിപര്‍വ്വതം സജീവമാകുന്നത്. ഐസ്‍ലാന്‍റിന്‍റെ തലസ്ഥാനമായ റെയ്‌ക്‌ജാവിക്കിൽ (Reykjavik) നിന്ന് 25 മൈൽ തെക്ക് പടിഞ്ഞാറുള്ള ഫഗ്രഡാൽസ്‌ഫ്‌ജാൽ അഗ്നിപർവ്വതത്തിന് (Fagradalsfjall Volcano) സമീപം പോകരുതെന്ന് ഐസ്‌ലാൻഡിക് കാലാവസ്ഥാ ഓഫീസ് പ്രദേശവാസികളോടും വിനോദസഞ്ചാരികളോടും അഭ്യർത്ഥിച്ചു. കഴിഞ്ഞ വർഷത്തെ പൊട്ടിത്തെറിയിൽ നിന്ന് 330 അടി മുതൽ 650 അടി വരെ (100 മീറ്റർ മുതൽ 200 മീറ്റർ വരെ) നീളമുള്ള ഇടുങ്ങിയ വിള്ളലിലൂടെയാണ് ലാവ പുറത്തേക്ക് വരുന്നത്.     

2 Min read
Author : Web Desk
Published : Aug 04 2022, 12:27 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
111

ഓരോ സെക്കൻഡിലും 20,000 മുതൽ 50,000 ലിറ്റർ വരെ ഉരുകിയ പാറകൾ ഭൂമിയിലെ വിള്ളലുകളിൽ നിന്ന് പുറത്തേക്ക് ഒഴുകുന്നുവെന്ന് മുതിർന്ന ഐസ്‌ലാൻഡിക് ജിയോഫിസിസ്റ്റ് (ഭൗമശാസ്ത്രജ്ഞൻ) പ്രൊഫസർ മാഗ്നസ് ടുമി ഗുഡ്മണ്ട്സൺ പറഞ്ഞു. ഏകദേശം 800 വർഷത്തിനിടെ ഐസ്‌ലൻഡിലെ റെയ്‌ക്‌ജേൻസ് പെനിൻസുല മേഖലയിൽ കഴിഞ്ഞ വർഷം മാർച്ചിലാണ് ആദ്യസ്‌ഫോടനം ഉണ്ടായത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
211

കഴിഞ്ഞ ആഴ്‌ചയിൽ തുടർച്ചയായിലുണ്ടായ ഭൂകമ്പങ്ങൾ ഭൂമിയുടെ പുറംതോടിനോട് ചേർന്നുള്ള അഗ്നിപർവ്വത പ്രവർത്തനത്തെ സ്വാധീനിക്കുമെന്നും ഇതിന്‍റെ ഫലമായി ഉപദ്വീപിൽ എവിടെയെങ്കിലും ഒരു അഗ്നിപര്‍വ്വത സ്‌ഫോടനം ഉണ്ടാകുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

311

ചെറിയ മത്സ്യബന്ധന തുറമുഖമായ ഗ്രിൻഡാവിക്കിൽ നിന്നും ഐസ്‌ലൻഡിലെ കെഫ്‌ലാവിക് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വളരെ അകലെയല്ലാത്ത ജനവാസമില്ലാത്ത താഴ്‌വരയിലാണ് ഇന്നലെ സ്‌ഫോടനമുണ്ടായത്.

411

സ്ഫോടനം തീവ്രമല്ലാത്തതിനാല്‍, വിമാനത്താവളം അടച്ചിട്ടില്ല. വിമാനത്താവളത്തില്‍ നിന്നും സര്‍വ്വീസ് നടക്കുന്നുണ്ടെങ്കിലും നോർവീജിയൻ കാലാവസ്ഥാ ഏജൻസി ഈ പ്രദേശത്തെ വ്യോമഗതാഗതത്തിന് ചുവപ്പ് കോഡ് നല്‍കി. 

511

സ്ഫോടനത്തെ തുടര്‍ന്ന് അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന പുകയോടൊപ്പം ചാരവും അന്തരീക്ഷത്തിലേക്ക് ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുകളില്‍ പറയുന്നു. എന്നാല്‍, കാറ്റിന്‍റെ ഗതിയെകുറിച്ചോ അപകടത്തിന്‍റെ തോത് സംബന്ധിച്ചോ ഇതുവരെ മറ്റ് മുന്നറിയിപ്പുകളൊന്നും നല്‍കിട്ടില്ലെന്ന് ഐസ്‌ലാൻഡിക് ന്യൂസ് ഔട്ട്‌ലെറ്റ് മോർഗൻബ്ലാഡിഡ് റിപ്പോർട്ട് ചെയ്തു. 

611

ഇന്നലെ നടന്ന ഐസ്‌ലാൻഡിക് സിവിൽ ഡിഫൻസ് മീഡിയ ബ്രീഫിംഗിൽ, ഐസ്‌ലാൻഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ഗുഡ്മണ്ട്‌സൺ പറഞ്ഞത്, സ്‌ഫോടനം കഴിഞ്ഞ വർഷത്തേക്കാൾ അഞ്ച് മുതൽ പത്തിരട്ടി വരെ വലുതാണെന്നാണ്. ഓരോ സെക്കൻഡിലും 20,000 മുതൽ 50,000 ലിറ്റർ വരെ ഉരുകിയ പാറകൾ വിള്ളലിൽ നിന്ന് പുറത്തേക്ക് ഒഴുകുന്നുവെന്നും  അദ്ദേഹം കൂട്ടിചേര്‍ത്തു. 

711

സ്‌ഫോടനം വളരെ ചെറുതാണെന്നും ഇത് നിലവില്‍ അടിസ്ഥാന സൗകര്യങ്ങളൊന്നും അപകടത്തിലാക്കില്ലെന്നും അദ്ദേഹം പറഞ്ഞെങ്കിലും അടുത്ത കുറച്ച് ദിവസങ്ങളിൽ സ്‌ഫോടനം എങ്ങനെ വികസിക്കുമെന്ന് പ്രവചിക്കാൻ സാധ്യമല്ലെന്നും  അഗ്നിപർവ്വത ശാസ്ത്രജ്ഞൻ ഐസ്‌ലാൻഡിക് മാധ്യമങ്ങളോട് പറഞ്ഞു.

811

എന്നാല്‍, സ്ഫോടനത്തോടെ ഭൂചലനങ്ങളുടെ പരമ്പര ഇല്ലാതാകുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2021-ൽ ഇതേ പ്രദേശത്ത് ഉണ്ടായ പൊട്ടിത്തെറി മാസങ്ങളോളം  ലാവാ പ്രവാഹത്തെ സൃഷ്ടിച്ചു. ലക്ഷക്കണക്കിന് ആളുകളാണ് ലാവ ഒഴുകുന്ന അതിമനോഹരമായ കാഴ്ച കാണാൻ ഒഴുകിയെത്തിയത്.

911

അപകടത്തിൽപ്പെട്ടാൽ കണ്ടെത്താൻ എളുപ്പമുള്ള സ്ഥലമല്ലാത്തതിനാൽ സുരക്ഷിതമായ പാത കണ്ടെത്തുന്നതുവരെ വിനോദസഞ്ചാരികൾ സ്‌ഫോടനം കാണാൻ കാത്തിരിക്കണമെന്ന് ലോക്കൽ പൊലീസ് നിർദ്ദേശിച്ചിരുന്നു. വടക്കൻ അറ്റ്ലാന്‍റിക്കിലെ ഒരു അഗ്നിപർവ്വത ഹോട്ട്സ്പോട്ടിന് മുകളിൽ സ്ഥിതി ചെയ്യുന്ന ഐസ്‍ലാന്‍റ്, ഓരോ നാലോ അഞ്ചോ വർഷത്തിലൊരിക്കൽ ശരാശരി ഒരു സ്ഫോടനം എന്ന കണക്കിന് നടക്കുന്നു.

1011

സമീപകാലത്ത് ഏറ്റവും വിനാശകരമായത് 2010-ൽ എയ്ജഫ്ജല്ലജോകുൾ അഗ്നിപർവ്വതം (Eyjafjallajokull volcano) പൊട്ടിത്തെറിച്ചതാണ്.  ഇത് അന്തരീക്ഷത്തിലേക്ക് ചാരവും പൊടിയും നിറഞ്ഞ മേഘങ്ങളെ പുറന്തള്ളി. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള ചാരം ജെറ്റ് എഞ്ചിനുകൾക്ക് കേടുപാടുകൾ വരുത്തുമെന്ന ആശങ്ക കാരണം യൂറോപ്പിനും വടക്കേ അമേരിക്കയ്ക്കും ഇടയില്‍ ദിവസങ്ങളോളം വിമാന യാത്ര തടസ്സപ്പെട്ടു.

1111

ഇതോടെ ലക്ഷക്കണക്കിന് യാത്രക്കാരെ വലച്ചുകൊണ്ട് ഒരു ലക്ഷത്തിലധികം വിമാന സര്‍വ്വീസുകളാണ് അന്ന് റദ്ദാക്കപ്പെട്ടത്. ഐസ്‌ലൻഡിന്‍റെ മുൻനിര എയർലൈനായ ഐസ്‌ലാൻഡെയറിന്‍റെ (Icelandair) ഓഹരികൾ ബുധനാഴ്ച പൊട്ടിത്തെറിയുടെ വാർത്ത പുറത്തുവന്നപ്പോൾ ആറ് ശതമാനം ഉയർന്നു. ഉപദ്വീപിലെ ജനവാസമേഖലയിൽ കൂടുതൽ വിനാശകരമായ പൊട്ടിത്തെറി ഉണ്ടാകാനുള്ള സാധ്യത നിക്ഷേപകരെയും തദ്ദേശീയരേയും ഭയപ്പെടുത്തി. എന്നാല്‍ ഇപ്പോഴത്തെ പൊട്ടിത്തെറി വിമാന ഗതാഗതത്തെ തടസ്സപ്പെടുത്താന്‍ സാധ്യയില്ലെന്ന് അധികൃതര്‍ പറയുന്നു. 

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

About the Author

WD
Web Desk
ഐസ്‌ലാന്റ്
 
2nd TEST • PAK vs SL 2026
Stumps
PAKPAK
325
SLSL
(22.0 ov) 98 & 74/3
Day 2
Schedule ›
26th T20 • WBBLT20
HH-WHH-W
Thu, 19 Nov, 2026
PS-WPS-W
10:10 am
Match yet to begin.
Schedule ›
27th T20 • WBBLT20
BH-WBH-W
Thu, 19 Nov, 2026
ST-WST-W
01:40 pm
Match yet to begin.
Schedule ›
3rd ODI • AUS vs ENG 2026
Result
AUSAUS
231
ENGENG
328
ENG beat AUS by 97 runs
Schedule ›
2nd ODI • AUS vs ENG 2026
Result
AUSAUS
220
ENGENG
355/6
ENG beat AUS by 135 runs
Schedule ›
5th ODI • NZ vs IND 2026
Result
NZNZ
187
INDIND
209
IND beat NZ by 22 runs
Schedule ›
1st ODI • AUS vs ENG 2026
Result
AUSAUS
132/3
ENGENG
131
AUS won by 7 wickets
Schedule ›
4th ODI • NZ vs IND 2026
Result
NZNZ
333
INDIND
89
NZ beat IND by 244 runs
Schedule ›
3rd ODI • NZ vs IND 2026
abandoned
NZNZ
-
INDIND
-
Match abandoned
Schedule ›
1st TEST • PAK vs SL 2026
Result
PAKPAK
434 & 284/8
SLSL
446
Match drawn
Schedule ›
Latest Videos
Recommended Stories
Recommended image1
ഹൂതികൾക്കെതിരെ ശക്തമായ സൈനിക നീക്കം; 60 കേന്ദ്രങ്ങൾ തകർത്തതായി സഖ്യസേന
Recommended image2
പശ്ചിമേഷ്യയിൽ വീണ്ടും അമേരിക്കയ്ക്ക് കനത്ത നഷ്ടം; ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കൻ ഡ്രോൺ ഇറാൻ വെടിവെച്ചിട്ടു
Recommended image3
ബഹ്‌റൈനിൽ സുരക്ഷാ മുന്നറിയിപ്പിന് പിന്നാലെ സ്ഫോടന ശബ്ദങ്ങൾ; യുഎസ് റഡാറിന് നേരെ ഡ്രോൺ ആക്രമണം നടത്തിയെന്ന് ഇറാൻ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved