ലോകത്തിലെ ഏറ്റവും പ്രായമുള്ള ഒറാംഗുട്ടാന്‍ 'ഇഞ്ചി'ക്ക് ദയാവധം
First Published Jan 12, 2021, 2:30 PM IST
ലോകത്തിലെ ഏറ്റവും പ്രായമുള്ള ഒറംഗുട്ടാനായ 'ഇഞ്ചി', തന്‍റെ തന്‍റെ 61 -മത്തെ വയസ്സില്‍ അന്തരിച്ചു. സുമാത്രയില്‍ നിന്ന് എത്തിയ ശേഷം കഴിഞ്ഞ അരനൂറ്റാണ്ടായി ജീവിച്ചിരുന്ന ഒറിഗണ്‍ മൃഗശാലയില്‍ വച്ചായിരുന്നു ഒറാംഗുട്ടാന്‍റെ അന്ത്യം. പ്രായാധിക്യം കാരണം ഇഞ്ചിക്ക് അടുത്തകാലത്തായി നടക്കാന്‍ ഏറെ ബുദ്ധിമുട്ടുണ്ടായിരുന്നു. അപൂർവ്വമായി തന്‍റെ താമസസ്ഥലത്തിന് നിന്ന് ഇഞ്ചി പറത്തിറങ്ങിയൊള്ളൂവെന്നും ഏറ്റവും പ്രിയപ്പെട്ട ഭക്ഷണങ്ങളോട് പോലും ഇഞ്ചിക്ക് വിമുഖതയായിരുന്നെന്നും മൃഗശാലാ അധികൃതര്‍ പറഞ്ഞു. അവളുടെ വേദനയ്ക്ക് പരിഹാരമുണ്ടാക്കിയെങ്കിലും ആരോഗ്യം പഴയ സ്ഥിതിയിലേക്കാകുന്ന ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല. തുടര്‍ന്ന് ഇഞ്ചിയെ 'ദയാവധം' മാണ് ഏറ്റവും നല്ല നടപടിയെന്ന് മൃഗശാലാ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

ഒറിഗോണിലെ മൃഗശാലയിലെ ഏറ്റവും പഴക്കം ചെന്ന മൃഗമായ ഇഞ്ചിയെ ശനിയാഴ്ചയാണ് ദയാവധത്തിന് വിധേയയാക്കിയത്. ‘അവൾക്ക് എന്നെന്നേക്കുമായി ജീവിക്കാൻ കഴിയില്ലെന്ന് ഞങ്ങൾക്കറിയാം. എങ്കിലും ഇത് ശരിക്കും വേദനിപ്പിക്കുന്നു. നിരവധി സന്ദർശകർ ഞങ്ങളോടൊപ്പം ദുഃഖിക്കുന്നുണ്ടെന്ന് എനിക്കറിയാം. ആളുകളുമായി ബന്ധപ്പെടാനുള്ള ഇഞ്ചിയുടെ കഴിവ് അവിശ്വസനീയമായിരുന്നു. അവൾ തലമുറകളെ പ്രചോദിപ്പിച്ചു. ' ഇഞ്ചിയുടെ മരണം പ്രഖ്യാപിക്കുന്ന പ്രസ്താവനയിൽ, മൃഗശാലയിലെ സ്റ്റാഫ് അംഗം ബോബ് ലീ പറഞ്ഞു:

ഈ പ്രായത്തിലും ഇഞ്ചി, മൃഗശാലയില്‍ സന്ദർശനത്തിനെത്തുന്ന മനുഷ്യരെ കാണുന്നതിന് അതീവ താല്പര്യം കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Post your Comments