ദേവ്‌ദത്തിന് കയ്യടിച്ചവരില്‍ ദാദയും! ഇടംകൈയിലെ പുത്തന്‍ താരോദയത്തിന് അഭിനന്ദനപ്രവാഹം

First Published 22, Sep 2020, 3:04 PM

ദുബായ്: ഐപിഎല്ലില്‍ മറ്റൊരു മലയാളി താരം കൂടി വരവറിയിച്ചിരിക്കുന്നു. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ ജയത്തില്‍ നിര്‍ണായകമായ ഇന്നിംഗ്‌സാണ് ദേവദത്ത് പടിക്കല്‍ സംഭാവന ചെയ്‌തത്. ഓപ്പണറായിറങ്ങിയ ദേവ്ദത്ത് 42 പന്തില്‍ 56 റണ്‍സെടുത്തു. അരങ്ങേറ്റക്കാരന്‍റെ പതര്‍ച്ചയില്ലാതെ ബാറ്റുവീശിയ മലയാളി താരത്തെ പ്രശംസകൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം. ദേവ്‌ദത്തിനെ പ്രശംസിച്ചവരില്‍ സൗരവ് ഗാംഗുലിയും ആകാശ് ചോപ്രയും ഹർഷ ഭോഗ്‍ലെയും അടക്കമുള്ള പ്രമുഖരുണ്ട്.

ഐപിഎല്‍ അരങ്ങേറ്റ മത്സരം അവിസ്മരണീയമാക്കിയ മലയാളിതാരം ദേവ്ദത്ത് പടിക്കലിന് അഭിനന്ദപ്രവാഹം.

ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും മുൻതാരങ്ങളുമെല്ലാം യുവതാരത്തിനെ പ്രശംസകൊണ്ട് മൂടുകയാണ്.

ഇടംകൈയൻ താരത്തിന്റെ ബാറ്റിംഗ് വിരുന്ന് എന്നായിരുന്നു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ പ്രശംസ.

പുതിയ താരോദയമെന്ന് ക്രിക്കറ്റ് സൂക്ഷ്മമായി നിരീക്ഷിക്കുന്ന മുൻതാരം ആകാശ് ചോപ്ര ട്വീറ്റ് ചെയ്‌തു.

ഉജ്ജ്വല തുടക്കമെന്നായിരുന്നു പ്രശസ്‌ത കമന്‍റേറ്റര്‍ ഹർഷ ഭോഗ്‍ലെയുടെ വാക്കുകള്‍.

എതിർടീമാണെങ്കിലും രാജസ്ഥാൻ റോയൽസിനും ദേവ്ദത്തിന്റെ പ്രകടനത്തെ പ്രശംസിക്കാതിരിക്കാനായില്ല.

അരങ്ങേറ്റക്കാരന്റെ പരിഭ്രമങ്ങളൊന്നുമില്ലാതെയാണ് ദേവ്ദത്ത് പടിക്കൽ കളിച്ചത്.

ദേവ്‌ദത്ത് ക്യാപ്റ്റൻ വിരാട് കോലിയുടെ പ്രതീക്ഷ കാത്തപ്പോൾ പരിചയസമ്പന്നനായ ആരോൺ ഫിഞ്ചിന് പോലും കളിമാറ്റേണ്ടിവന്നു.

42 പന്തിൽ എട്ട് ബൗണ്ടികളോടെ 56 റൺസുമായാണ് ദേവ്ദത്ത് റോയൽ ചലഞ്ചേഴ്‌സിന് ഉഗ്രൻ തുടക്കം നൽകിയത്.

ഐപിഎല്ലില്‍ നന്നായി തുടങ്ങാനായതിൽ മലയാളി താരത്തിനും ഏറെ സന്തോഷം.

30 പന്തിൽ 51 റൺസെടുത്ത എ ബി ഡിവിലിയേഴ്സാണ് ബാംഗ്ലൂര്‍ നിരയില്‍ ബാറ്റിംഗില്‍ തിളങ്ങിയ മറ്റൊരു താരം.

മത്സരം 10 റണ്‍സിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വിജയിച്ചു. മൂന്ന് വിക്കറ്റുമായി യുസ്‌വേന്ദ്ര ചാഹലാണ് കളിയിലെ താരം.

loader